സിനിമാ ലോകത്തേക്ക് പാരമ്പര്യമായ ഒരു പിന്‍ബലവും ഇല്ലാതെ എത്തിപ്പെട്ട നടിയാണ് ഗ്രേസ് ആന്റണി. സിനിമ എന്ന തന്റെ തീരുമാനം ഒരിക്കലും തെറ്റായിരുന്നില്ല എന്ന് തെളിയിക്കുന്നതാണ് താരത്തിന്റെ ഓരോ സിനിമയിലെ പ്രകടനവും. സിനിമ എന്നത് തന്റെ തന്നെ തീരുമാനം ആയിരുന്നു എന്നും അതിന് വേണ്ടി ശ്രമിച്ചത് കൊണ്ടാണ് ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത് എന്നും താരം പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. 2016 ല്‍ പുറത്ത് ഇറങ്ങിയ ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. അതില്‍ തന്നെ ചെറിയ ഒരു റോളില്‍ ആണെങ്കില്‍ പോലും അത് പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച ഒരു രംഗം തന്നെയായിരുന്നു. പിന്നീട് 2019 ല്‍ പുറത്ത് ഇറങ്ങിയ കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് താരം പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. സിമി എന്ന ശക്തമായ കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്.
ചിത്രത്തിന് ശേഷം ശക്തമായ കഥാപാത്രങ്ങള്‍ നടിയെ തേടി എത്തുകയായിരുന്നു. സിനിമയില്‍ നിന്ന് വളരെ വ്യത്യസ്തമായ ലുക്കാണ് താരം യഥാര്‍ത്ഥ ജീവിതത്തില്‍ പിന്തുടര്ന്ന് പോരുന്നത്. എന്നാല്‍ ഇതിനേ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ താരം തന്നെ മറുപടി പറഞ്ഞിരിക്കുകയാണ്. മുടി വെട്ടിക്കുറച്ച് പുതിയ ലുക്കില്‍ എത്തിയ താരത്തിന്റെ ഫോട്ടോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. എന്നാല്‍ ഇത് മേക്കോവര്‍ ഒന്നും അല്ലെന്നും ഞാന്‍ ഇങ്ങനെ തന്നെയാണെന്നുമാണ് ഗ്രേസ് പറയുന്നത്.
നാടന്‍ കഥാപാത്രങ്ങള്‍ ചെയ്യുന്നത് കൊണ്ട് ആ ഒരു ഇമേജാണ് താരത്തിന് പ്രേക്ഷകര്‍ക്കിടയില്‍ ഉള്ളത്, ഇതേ കുറിച്ച് താരം തന്നെ പറയുന്നുണ്ട്, ഗ്രേസിന്റെ വാക്കുകള്‍ ഇങ്ങനെ…സിനിമയില്‍ ഞാന്‍ കൂടുതലും മറ്റൊരു രീതിയിലുള്ള കഥാപാത്രം ചെയ്യുന്നത് കൊണ്ടാകും ആളുകള്‍ക്ക് റിയല്‍ എന്നെ കാണുമ്പോള്‍ ഒരു മേക്ക്ഓവര്‍ ആയി തോന്നുന്നത്. മേക്ക് ഓവര്‍ അല്ല ഞാന്‍ ഇങ്ങനെയാണെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. അപ്പന് ആണ് താരത്തിന്റെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…