എന്നെ കുറിച്ച് പലര്‍ക്കും ഇങ്ങനെയൊരു തെറ്റിദ്ധാരണയുണ്ട്…! – ഗ്രേസ് ആന്റണി

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് ഗ്രേസ് ആന്റണി. ഇപ്പോഴിതാ തന്നെ കുറിച്ച് പലര്‍ക്കുമുള്ള ഒരു തെറ്റിദ്ധാരണയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. തനിക്ക് ഭയങ്കര ജാഡയാണെന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത് എന്നാണ് ഗ്രേസ് ആന്റണി മൂവിമാന് നല്‍കിയ അഭിമുഖത്തില്‍ വെച്ച് പറഞ്ഞത്. ജാഡ ആയതുകൊണ്ടല്ല.. എനിക്ക് അങ്ങോട്ട് പോയി ഇടപെട്ട് സംസാരിക്കാന്‍ അറിയില്ല..

അത് ഭയങ്കര ബുദ്ധിമുട്ടാണ് എന്നാണ് താരം പറയുന്നത്. എനിക്ക് പലരോടും അങ്ങോട്ട് പോയി ഇടിച്ച് കേറി സംസാരിക്കാന്‍ അറിയില്ല.. അത് അവര്‍ക്കൊരു ബുദ്ധിമുട്ടായാലോ എന്ന് ചിന്തിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍.. അധികം സംസാരിക്കില്ല.. അത്രയും അടുപ്പമുള്ളവരോട് മാത്രമാണ് അങ്ങനെ സംസാരിക്കുകയുള്ളു.. എന്തെങ്കിലും ചോദിച്ചാല്‍ മാത്രം ഉത്തരം നല്‍കും.. പിന്നെ കൂടുതല്‍ കാര്യങ്ങള്‍ ചോദിക്കാന്‍ എനിക്ക് കഴിയാറില്ല.. അത് ജാഡയായത് കൊണ്ടല്ലെന്നും നടി പറയുന്നു. തനിക്ക് ഫ്രണ്ട്‌സ് സര്‍ക്കിള്‍ വളരെ കുറവാണ് എന്നും ഗ്രേസ് ആന്റണി പറയുന്നുണ്ട്.

ഫ്രണ്ട്ഷിപ്പ് മെയിന്റെയിന്‍ ചെയ്യാന്‍ എനിക്ക് അറിയില്ല.. അവരെ വിളിക്കണം.. മെസേജ് അയക്കണം.. പക്ഷേ ഞാന്‍ ഓര്‍ക്കുന്നത് ഞാന്‍ വിളിക്കുമ്പോള്‍ അത് അവര്‍ക്ക് ബുദ്ധിമുട്ട് ആയിരിക്കുമോ.. അവര്‍ എന്തെങ്കിലും തിരക്കായിരിക്കുമോ എന്നെല്ലമാണെന്നും ഗ്രേസ് പറയുന്നു, സാറ്റര്‍ഡേ നൈറ്റ് എന്ന സെറ്റില്‍ പോലും സാനിയയോട് അങ്ങോട്ട് ചെന്ന് മിണ്ടാന്‍ എനിക്ക് സാധിച്ചിരുന്നില്ല.. അവള്‍ ഇങ്ങോട്ട് വന്ന് സംസാരച്ചതോടെയാണ് സൗഹൃദമായത് എന്നും നടി പറയുന്നു.

അതേസമയം, ചട്ടമ്പി, റോഷാക്ക് എന്നീ സിനിമകള്‍ക്ക് ശേഷം ഗ്രേസിന്റെ മറ്റ് സിനിമകളും അണിയറയില്‍ റിലീസിന് തയ്യാറെടുക്കുകയാണ്. സാറ്റര്‍ഡേ നൈറ്റ്, പടച്ചോനെ ഇങ്ങള് കാത്തോളീ, സിംപ്‌ളി സൗമ്യ, എന്നീ ചിത്രങ്ങള്‍ക്ക് പുറമെ പേരിടാത്ത ഒരു കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലും ഗ്രേസ് ആന്റണി പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Sreekumar

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

41 mins ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

1 hour ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

2 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

4 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

4 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

4 hours ago