മറ്റുള്ളവർ പറയുന്നത് കേട്ട് ഇഷ്ടം മാറ്റി വെക്കേണ്ട, ഗ്രേസ് ആന്റണി

ഹാപ്പി വെഡ്ഡിംഗിലൂടെയാണ് ഗ്രേസ് ആന്റണി സിനിമാലോകത്തേക്ക് എത്തുന്നത്. പിന്നീട് ഒരുപിടി നല്ല ചിത്രങ്ങളിലൂടെയാണ് ഗ്രേസ് മലയാളികളുടെ മനസില്‍ സ്ഥാനം പിടിച്ചത്. ഇപ്പോഴിതാ ബോഡി ഷെയിമുകളെ കുറിച്ച് തുറന്ന് പറയുകയാണ് താരം.

ഗ്രേസ് ആന്റണിയുടെ വാക്കുകള്‍-കുമ്പളങ്ങി നൈറ്റ്സ് ഇറങ്ങിയതിനു ശേഷം തനിക്ക് വണ്ണം കൂടുതലാണ് എന്ന് പറഞ്ഞവരുണ്ട്. അവർക്ക് അറിയില്ല കുമ്പളങ്ങിയിലെ കഥാപാത്രത്തിനു വേണ്ടിയാണ് ഞാൻ വണ്ണം വച്ചതെന്ന്. നമ്മൾ വണ്ണം വെക്കുന്നതിലും മെലിയുന്നതിലും പല കാരണങ്ങളുണ്ടാകാം. ഭക്ഷണം ഇഷ്ടമാണെങ്കിൽ നിങ്ങൾ കഴിക്കുക. മറ്റുള്ളവർ പറയുന്നത് കേട്ട് ഇഷ്ടം മാറ്റി വെക്കേണ്ട. ആളുകളുടെ നെഗറ്റീവ് അഭിപ്രായങ്ങൾ മനസ്സിലേക്ക് എടുത്താൽ അത് ആലോചിച്ചു വിഷമിക്കാനെ നേരം കാണൂ.

ഒരു കുട്ടി അത്ലലീറ്റ് ആക്കാൻ ആഗ്രഹിക്കുന്നു എന്നുണ്ടെങ്കിൽ. ആദ്യം ചോദിക്കാ നീ പിടി ഉഷ ആകാൻ പോവുകയാണോ എന്നായിരിക്കും. ആ കുട്ടിയുടെ ആഗ്രഹം ആണ് അത് എന്ന് ആരും ആലോചിക്കില്ല. അറിവില്ലായ്മ കൊണ്ടോ ആഗ്രഹിച്ചത് സാധിക്കാതെ പോകുന്നതിന് അസ്വസ്ഥത കൊണ്ടോ ആയിരിക്കാം ആളുകൾ മറ്റുള്ളവരെ കളിയാക്കുന്നതും നിരുത്സാഹപ്പെടുത്തുന്നത്. അതിന് ചെവികൊടുക്കാതെ ഇരിക്കുകയാണ് നല്ലത്