മദ്യപാനിയായ ഒരു യുവാവ് മൃഗശാലയിലെ കടുവയുടെ മുന്നിൽ വീണാലുള്ള അവസ്ഥയെ…! ചിരിക്കണോ കരയണോ, ത്രില്ലടിപ്പിക്കാൻ ‘ഗർർർ…’

കുഞ്ചാക്കോ ബോബൻ – സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന “ഗർർർ… All Rise The King is here” ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഈ സിനിമയാണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് കാരണമാകുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് തന്നെയാണ് അതിന് കാരണം. പ്രഥ്വിരാജ് ചിത്രം ‘എസ്രാ’ ഒരുക്കിയ ജയ് കെ ആണ് ‘ഗർർർ’ സംവിധാനം ചെയ്യുന്നത്. അനഘ എൽ കെ, ശ്രുതി രാമചന്ദ്രൻ, രാജേഷ് മാധവൻ, ഷോബി തിലകൻ, ധനേഷ് ആനന്ദ് എന്നിവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മദ്യപാനിയായ ഒരു യുവാവ് മൃഗശാലയിലെ കടുവയുടെ മുന്നിൽ വീഴുന്നതും അയാളെ രക്ഷിക്കാൻ സെക്യൂരിറ്റി ഗാർഡ് കൂടെ ചാടുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. നർമ്മ രൂപത്തിൽ എത്തുന്ന ‘ഗർർർ’ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നതും ജയ് കെ ആണ്.. ഷാജി നടേശൻ, ആര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2024 ഫെബ്രുവരിയിൽ ചിത്രം റിലീസിനെത്തും.

കോ – പ്രൊഡക്ഷൻ സിനിഹോളിക്സ്. കോ-റൈറ്റർ പ്രവീൺ എസ്. ഛായാഗ്രഹണം ജയേഷ് നായർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് മിഥുൻ എബ്രഹാം, ദിനേഷ് എസ് ദേവൻ, സനു കിളിമാനൂർ, എഡിറ്റിംഗ് വിവേക് ഹർഷൻ. പ്രൊഡക്ഷൻ ഡിസൈനർ രതീഷ് ബാലകൃഷ്ണ പൊതുവാൾ. പശ്ചാത്തല സംഗീതം ഡാൻ വിൻസെന്റ്. ആർട്ട്‌ ഡയറക്ടർ രാഖിൽ. പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മാലവട്ടത്ത്. സിങ്ക് സൗണ്ട് & ഡിസൈൻ ശ്രീജിത്ത്‌ ശ്രീനിവാസൻ. വി എഫ് എക്സ് എഗ്ഗ് വൈറ്റ് വി എഫ് എക്സ്. മേക്കപ്പ് ഹസ്സൻ വണ്ടൂർ. കോസ്‌റ്റ്യും സമീറ സനീഷ്. അഡീഷണൽ ഡയലോഗ് ആർ മുരുഗൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ, ആൽവിൻ ഹെൻറി – മിറാഷ് ഖാൻ. ഗാനരചന വൈശാഖ് സുഗുണൻ. ഡിസൈനിനിംഗ് ഇല്ലുമിനാർട്ടിസ്റ്റ്. മീഡിയ പ്ലാനിങ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.പിആർഒ: ആതിര ദിൽജിത്ത്,

Gargi

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

12 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

20 hours ago