സൂപ്പര്‍ഹിറ്റ് ചിത്രം മാളികപ്പുറത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ ബാലതാരമാണ് ദേവനന്ദ. കല്ലു എന്ന കഥാപാത്രമായിട്ടാണ് ദേവനന്ദ ചിത്രത്തിലെത്തിയത്. അയപ്പഭക്തയായ കല്ലുവിന്റെ ശബരിമല യാത്രയായിരുന്നു ചിത്രം പറഞ്ഞത്. ചിത്രത്തില്‍ സൈജു കുറിപ്പിന്റെ മകളായിരുന്നു കല്ലു.
ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ സൈജുവും ദേവനന്ദയും പ്രധാന കഥാപാത്രങ്ങളാക്കി ചിത്രം പ്രഖ്യാപിച്ചിരുന്നു. ‘ഗു’ എന്ന ചിത്രത്തിലൂടെ വീണ്ടും അച്ഛനും മകളുമായി എത്തുകയാണ് ഇരുവരും. ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മെയ് 17-ന് ചിത്രം തിയേറ്ററുകളിലെത്തുകയാണ്.
ചിത്രത്തിന്റെ റിലീസ് പോസ്റ്ററും എത്തിയിട്ടുണ്ട്. ഗുളികന് തെയ്യത്തെ കണ്ട് ഭയന്ന് അച്ഛനെ വട്ടം ചുറ്റിപ്പിടിച്ചിരിക്കുന്ന ദേവനന്ദയുടെ കഥാപാത്രമാണ് പോസ്റ്ററില്‍. മുത്തശ്ശനും മുത്തശ്ശിയ്ക്കുമൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ എത്തുന്ന മിന്ന എന്ന പെണ്കുട്ടിയായിട്ടാണ് ദേവനന്ദയുടെ കഥാപാത്രം.
ഫാന്റസി ഹൊറര്‍ ചിത്രമാണ് ‘ഗു’. കൗതുകവും ദുരൂഹതയും നിറയുന്ന പോസ്റ്ററാണ് ചിത്രത്തിന്റേതായി പുറത്തുവന്നിട്ടുള്ളത്.ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മനു രാധാകൃഷ്ണനാണ്. മണിയന് പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന് പിള്ള രാജു ആണ് ചിത്രം നിര്‍മിക്കുന്നത്.
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…