ഉയരമില്ലാത്തതാണെന്റെ പൊക്കമെന്ന് പറഞ്ഞ് സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കിയ താരമാണ് ഗിന്നസ് പക്രു. ഇന്ന് മലയാളത്തിലും തമിഴിലും ഏറെ തിരക്കുള്ള നടന് കൂടിയാണ് പക്രു. പൃഥ്വിരാജ് നായകനായ അത്ഭുതദ്വീപ് എന്ന സിനിമയിലെ ഗജേന്ദ്രന് എന്ന രാജാവിന്റെ വേഷത്തിലൂടെയാണ് പക്രു ഏറെ ശ്രദ്ധിക്കപ്പെട്ടത്, തുടര്‍ന്ന് അങ്ങോട്ട് കൈനിറയെ ചിത്രങ്ങള്‍ തേടി എത്തി. അതെല്ലാം ആരാധക മനസ്സില്‍ ഇടംപിടിക്കുകയും ചെയ്തു.
അമ്പിളി അമ്മാവന് എന്ന ചിത്രത്തിലൂടെയാണ് പക്രു സിനിമയിലെത്തുന്നത്. കുട്ടിയും കോലും എന്ന സിനിമയിലെ മുഴുനീള നായക വേഷത്തിനാണ് പക്രുവിന് ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചത്. സിനിമയില്‍ മികച്ച അംഗീകാരങ്ങള്‍ തേടിയെത്തിയപ്പോഴും ജീവിതത്തില്‍ വിഷമിപ്പിച്ച നിമിഷങ്ങളുണ്ടായിട്ടുണ്ടെന്ന് താരം പറയുന്നു.
2006ലാണ് പക്രു ഗായത്രിയെ വിവാഹം കഴിച്ചത്. തങ്ങളുടെ ദാമ്പത്യ ജീവിതം രണ്ടു വര്‍ഷത്തിലധികം നീളില്ലെന്നും കുട്ടികള്‍ ഉണ്ടാവില്ലെന്നുമടക്കം ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും പക്രു പറയുന്നു.
തന്റെ വ്യക്തി ജീവിതത്തിലും അഭിനയ ജീവിതത്തിലും ഏറെ കഷ്ടപ്പാടുകളും അവഗണനകളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. തന്റെ എല്ലാ ഉയര്‍ച്ചയിലും താഴ്ച്ചയിലും ഒപ്പം നിന്നത് ഗായത്രിയാണെന്നും പക്രു പറയുന്നു.
വിമര്‍ശനങ്ങളിലൊന്നും തളര്‍ന്നില്ലെന്നും പ്രചോദനമാണ് അവ നല്‍കിയതെന്നും പക്രു പറയുന്നു. തന്റെ കഴിവില്‍ പരിപൂര്‍ണ്ണ വിശ്വാസം അര്‍പ്പിച്ചു കൊണ്ട് മുന്നോട്ട് പോയെന്നും തനിക്കൊപ്പം കുടുംബം ഒപ്പമുണ്ടായിരുന്നുവെന്നും താരം പറഞ്ഞു.
വിമര്‍ശനങ്ങള്‍ക്കൊന്നും ചെവി കൊടുക്കാതെ 15 വര്‍ഷത്തിനിപ്പുറം, മകള്‍ ദീപ്ത കീര്‍ത്തിയ്ക്കും ഭാര്യ ഗായത്രിക്കുമൊപ്പം ഏറെ സന്തോഷത്തോടെ ജീവിക്കുകയാണ് താരം. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് വിമര്‍ശകര്‍ക്ക് അദ്ദേഹം മറുപടിയും നല്‍കുന്നുണ്ട്.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…