പൊക്കമല്ല കഴിവാണ് വലുതെന്ന് ജീവിതത്തിലൂടെ തെളിയച്ച നടനാണ് ഗിന്നസ് പക്രു. പൊക്കമില്ലായ്മയെ ഹാസ്യത്തിലൂടെ മറികടന്നാണ് താരം ജനഹൃദയങ്ങളില്‍ നിറയുന്നത്. ഇപ്പോഴിതാ ഗിന്നസ് പക്രുവിന് കിട്ടിയ ഓണസമ്മാനമാണ് ശ്രദ്ധേയമാകുന്നത്.
ഗിന്നസ് പക്രുവിന്റെ മെഴുക് പ്രതിമ തയ്യാറാക്കിയിരിക്കുകയാണ് ശില്പിയായ ഹരി കുമാര്‍ ആണ്. ഒറ്റനോട്ടത്തില്‍ ഗിന്നസ് പക്രുവാണെന്ന് തന്നെ തോന്നിപ്പിക്കുന്ന മെഴുക് പ്രതിമയാണ് ഇത്. കോട്ടയം പ്രസ്ക്ലബ്ബില്‍ വച്ചായിരുന്നു പ്രതിമയുടെ അനാച്ഛാദന ചടങ്ങ്.
കാണാതായ ഇരട്ടസഹോദരനെ കണ്ടെത്തിയ സന്തോഷമാണ് സ്വന്തം മെഴുകു പ്രതിമ കണ്ടപ്പോള്‍ തോന്നിയതെന്ന് സന്തോഷം പങ്കുവച്ച് പക്രു പറഞ്ഞു. എനിക്കിത് ഭയങ്കര അത്ഭുതമായി തോന്നി. കാരണം നമ്മള് പ്രതീക്ഷിക്കാത്ത ഒരുപാട് കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ടെന്നും പക്രു പറയുന്നു.
തനിക്ക് ഓണം നാളില്‍ കിട്ടിയ ഏറ്റവും വലിയൊരു സമ്മാനമാണിത്. ഞാനും കലാമേഖലയില്‍ നില്‍ക്കുന്നത് കൊണ്ട് തന്നെ ഒരു കലാകാരന്റെ ഏറ്റവും വലിയൊരു മികവാണ് ഇതില്‍ കാണുന്നതെന്ന് പക്രു പറയുന്നു.
ഡ്രസ്സും മെഴുകും കുറച്ചുമതി എന്നാല്‍ ആ സൂക്ഷ്മതയാണ് തന്നെ അത്ഭുതപ്പെടുത്തിയെന്നും ഗിന്നസ് പക്രു പറയുന്നു. ജീവിതത്തിലെ ആദ്യത്തെ അനുഭവമാണിത്. പ്രതിമ നിര്‍മ്മിക്കാന്‍ ഹരി കുമാര്‍ ചെലവഴിച്ച സമയം മുഴുവന്‍ എന്നോടുള്ള സ്നേഹമാണ്. കണ്പീലി പോലും കൃത്യമായി നിരീക്ഷിച്ച് അദ്ദേഹം ചെയ്തിട്ടുണ്ടെന്നും പക്രു പറയുന്നു.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…