പത്താന്‍ ഗുജറാത്തിലും റിലീസ് ചെയ്യും! തിയ്യേറ്ററുകള്‍ക്ക് പൊലീസ് സംരക്ഷണം

നാല് വര്‍ഷത്തിന് ശേഷം ഷാരൂഖ് ഖാന്‍ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ് പത്താനിലൂടെ. പത്താന്‍ റിലീസ് ദിനം ഗുജറാത്തിലെ തിയ്യേറ്റുകള്‍ക്ക് പൊലീസ് സംരക്ഷണം ഒരുക്കും. ജനുവരി 25-നാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്. ചിത്രത്തിലെ ഗാനം പുറത്തുവന്നതിന് പിന്നാലെ വിവാദം പിടിമുറുക്കിയിരിക്കുകയാണ്. ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനം മുഴക്കിയിരിക്കുകയാണ് ഹിന്ദു സംഘടനകള്‍.

ഗുജറാത്തില്‍ സിനിമയുടെ പ്രദര്‍ശനം തടയുമെന്ന് വിഎച്ച്പി, ബജ്‌റംഗ് ദള്‍ ഉള്‍പ്പടെയുള്ള ചില ഹിന്ദു സംഘടനകളാണ് വെല്ലുവിളിയുമായി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഗുജറാത്ത് സര്‍ക്കാര്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് പൊലീസ് സംരക്ഷണം വാഗ്ദാനം ചെയ്തിരിക്കുകയാണ്.

ചിത്രത്തിന്റെ റിലീസിന് മുമ്പ് സിനിമാ ഹാളുകളിലെ സുരക്ഷാ ക്രമീകരണം സംബന്ധിച്ച് ഗുജറാത്തിലെ മള്‍ട്ടിപ്ലക്സ് അസോസിയേഷന്‍ മുഖ്യമന്ത്രി ഭൂപേ്രന്ദ ഭായ് പട്ടേലിനും ആഭ്യന്തര മന്ത്രി ഹര്‍ഷ് സാംഘ്വിക്കും കത്തയച്ചിരുന്നു.

ഗുജറാത്തിലെ തിയേറ്ററുടമകളുടെ സംഘടനയുടെ സെക്രട്ടറി വന്ദന്‍ ഷായാണ് തിയേറ്ററുകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുമെന്ന് അറിയിച്ചത്. ‘ഉദ്യോഗസ്ഥരുമായുള്ള മികച്ച കൂടിക്കാഴ്ചയായിരുന്നു അത്. ജനുവരി 25-ന് പത്താന്‍ റിലീസ് സുഗമമാക്കാന്‍ ആവശ്യമെങ്കില്‍ സിനിമാ ഹാളുകളില്‍ പൊലീസ് സംരക്ഷണം വാഗ്ദാനം ചെയ്തിട്ടുണ്ട്.

പത്താന്‍ റിലീസ് ചെയ്യുന്ന വാരത്തില്‍ സിനിമാ ഹാളുകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തിലെ ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും സംസ്ഥാന കമ്മീഷണര്‍ക്കും കത്തയച്ചു’, എന്നാണ് വന്ദന്‍ ഷാ അറിയിച്ചത്.

ചിത്രത്തിന്റെ ആദ്യ ഗാനം ‘ബേഷരം രംഗ് പുറത്തിറങ്ങിയതോടെയാണ് തീവ്ര ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയത്. പാട്ടിലൂടെ കാവി നിറത്തെ അപമാനിച്ചുവെന്നാണ് ഇവരുടെ വാദം. പത്താനിലെ ഗാനത്തില്‍ ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചെത്തിയതാണ് വിവാദത്തിന് കാരണം. ഇതോടെ ചിത്രം ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്നും ഇവര്‍ വെല്ലുവിളിച്ചിരുന്നു.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

3 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

4 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

6 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

8 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

13 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

14 hours ago