‘ലോകേഷണ്ണാ ഇത് ഒന്ന് വായിക്കണേ..! എൽസിയു കഥാപാത്രങ്ങൾ വെറുതെയല്ല വരുന്നത്, വ്യത്യസ്തമായ നിരീക്ഷണം

ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രമായ ലിയോയ്ക്ക് തീയേറ്ററുകളിൽ വമ്പൻ കുതിപ്പ് തുടരുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ആദ്യം ലഭിച്ചതെങ്കിലും പിന്നീട് പ്രേക്ഷകർ സിനിമയെ ഏറ്റെടുത്തുവെന്നാണ് കളക്ഷൻ സൂചിപ്പിക്കുന്നത്. വിജയ് എന്ന് താരത്തിന്റെ പ്രകടനത്തെ പ്രേക്ഷകർ നെഞ്ചേറ്റി കഴിഞ്ഞു. എൽസിയുവിൽ ഉൾപ്പെടുന്ന സിനിമയെ കുറിച്ച് വ്യത്യസ്തമായ നിരീക്ഷണങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ വരുന്നുണ്ട്. അത്തരത്തിൽ ഹമാൽ മുന്ന എന്ന സിനിമ ആസ്വാദകൻ എഴുതിയ കുറിപ്പ് വൈറൽ ആയിരിക്കുകയാണ്. വിജയ് കഥാപാത്രത്തിനെ സൂക്ഷ്മമായി നിരീക്ഷിക്കുകയും എൽസിയുവിനെ മറ്റ് കഥാപാത്രങ്ങൾ വന്നു പോകുന്നതിനെ വിശകലനം ചെയ്തുമാണ് കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

നിങ്ങളറിയാത്ത ലിയോ
—————————————
പാർഥി തന്നെയാണ് ലിയോ.
പക്ഷെ പാർഥി സ്വയം ലിയോ അല്ലെന്ന് പറയുന്നത് കള്ളവുമല്ല.
Gvm ഒരു സീനിൽ സൈക്കോളജിക്കൽ explanation വഴി അത് വ്യക്തമായി പറയുന്നുണ്ട്.
First ഹാഫിൽ പാർഥി തൃഷയോടു പറയുന്നുണ്ട് എനിക്ക് കൊന്നത് ഒന്നും ഓർമയില്ല എന്ന്.
അതായത് പാർഥിയിൽ ലിയോ ചില എക്സ്ട്രീം ഡെയിഞ്ചർ സാഹചര്യത്തിൽ മാത്രമാണ് ഉണരുന്നത്.
അത് പാർഥി അറിയുന്നില്ല.
അതുകൊണ്ടാണ് കോടതി പാർഥിയുടെ ഷൂട്ട്‌ അക്യുറസി ടെസ്റ്റ്‌ ചെയ്യാൻ വിട്ടപ്പോ നിഷ്കളങ്കനെ പോലെ പെർഫെക്ട് ആയി തന്നെ ഷൂട്ട്‌ ചെയ്തത്.
ലിയോ തന്നെ ആയിരുന്നു എങ്കിൽ മനഃപൂർവം തെറ്റിച്ച് ഷൂട്ട്‌ ചെയ്യുമായിരുന്നു.
ഈ ഒരു decode എലമെന്റ് ന് വേണ്ടിയാണു ആ സീൻ പോലും പടത്തിൽ ഉള്ളത്.
അതുപോലെ ആന്റണി ദാസ് റസ്റ്റോറന്റിൽ വന്ന സമയത്ത് പാർഥി ലിയോ ചെയ്യുംപോലെ ഒരു മാനറിസം ചെയ്യുന്നത് കണ്ടു ആന്റണി ദാസിന് മകനായ ലിയോയെ ഓർമ്മ വരുന്ന രംഗവും ശ്രദ്ധിക്കണം.
ലിയോ ആയിരുന്നെങ്കിൽ ബോധപൂർവ്വം തന്നെ ഓർമിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാതിരുന്നേനെ.
പക്ഷെ പാർഥി അത് നിഷ്കളങ്കമായി ചെയ്യുന്നു.
കാരണം അയാളുടെ സബ് കോൺഷ്യസിൽ മൈൻഡിൽ പഴയ മാനറിസങ്ങൾ ഉണ്ട്. ഇത് ഇടക്ക് അയാൾ പോലും അറിയാതെ ചെയ്ത് പോകുന്നു.
പോലീസ് സ്റ്റേഷൻ സീനിൽ അതുവരെ നിശബ്ദനായി സാധുവായി നിന്ന പാർഥി പെട്ടെന്ന് ഒരു ഡെവിൾ പോലെ മാറി പോലീസുകാരനെ കഴുത്തിനു പിടിച്ചുയർത്തുന്ന രംഗം ശ്രദ്ധിക്കണം.
പാർഥി എക്സ്ട്രീം ടെൻഷൻ ആയതിനെ തുടർന്ന് അയാളിനുള്ളിലെ ലിയോ ഉണർന്നതാണ് അത്.
അതുകൊണ്ടാണ് എത്ര പേര് ശ്രമിച്ചിട്ടും തടയാൻ ആകാത്തത്.
പക്ഷേ അതൊന്നും പാർഥിക്ക് പിന്നീട് ഓർമ്മ പോലും ഉണ്ടാകണം എന്നില്ല.
മക്കൾക്ക് കഥ പറഞ്ഞ് കൊടുക്കുന്ന സീൻ ഒന്നും വെറുതെയല്ല.
Pitch your self എന്ന് പാർഥി ആവർത്തിച്ചു പറയുന്നത് കുട്ടികളോടല്ല.. പ്രേക്ഷകരോട് ആണ്.
ഹൈനക്ക് പേര് വക്കാൻ മക്കളോട് പറയുമ്പോ ഒരു കുട്ടി ghost എന്നും മറ്റൊരു കുട്ടി ലിയോടെ പെങ്ങടെ പേരും (ചെറുതായി തെറ്റിച്ചിട്ട് ആണെങ്കിൽ പോലും )പറയുന്നതിൽ കാര്യമുണ്ട്.
ലിയോക്ക് ghost ടീം നെ അറിയാം.
മരണത്തിൽ നിന്ന് ലിയോയെ പണ്ട് രക്ഷപ്പെടുത്തിയിട്ടുള്ളവർ പോലും ghost ടീം ആകാം.
വെടികൊണ്ട പാട് മായ്ച്ചതും അവർ തന്നെ.
അവർ ലിയോക്ക് പുതിയൊരു ജീവിതം മറ്റെന്തോ ഉദ്ദേശത്തോടുകൂടി നൽകിയിട്ടുണ്ട്.
മിക്കവാറും റോളക്സിലേക്ക് ghost ടീം ന് എത്താനുള്ള വഴിയാവാം പാർഥി.
പാർഥി പാസ്റ്റ് മറക്കാൻ മാത്രമുള്ള ബ്രെയിൻ ട്രീറ്റ്മെന്റ് എന്തെങ്കിലും ghost ടീം തന്നെ ചെയ്തിട്ടുമുണ്ടാകണം.
പകരം മറ്റൊരു fake പാസ്റ്റ് ആയാളെ കൊണ്ട് തന്നെ വിശ്വസിപ്പിച്ചിട്ടുമുണ്ട്.
പക്ഷെ അന്യൻ സിനിമയിൽ എന്ന പോലെ ലിയോക്ക് പാർഥിയെ അറിയാം.
പക്ഷെ പാർഥിക്ക് ലിയോയെ അറിയില്ല.
കയ്യിൽ ഗൺ ഉരുട്ടി ഷൂട്ട്‌ ചെയ്യുന്ന സംഗതി കോപ്പിയടിച്ചിട്ടാണെങ്കിൽ പോലും പടത്തിൽ വയ്ക്കാൻ ഒരു പ്രധാന കാരണമുണ്ട്.
ലിയോ ലെഫ്റ്റ് ഹാൻഡർ ആണെന്നും,
പാർഥി റൈറ്റ് ഹാൻഡർ ആണെന്നും indirect ആയി അതിലൂടെ കാണിക്കുന്നു.
Ghost ടീം എല്ലാ തരത്തിലും ലിയോയുടെ ഐഡന്റിറ്റി മാറ്റിഎഴുതാൻ വേണ്ടി മൈനുട്ട് ആയ കാര്യങ്ങളിൽ പോലും ശ്രദ്ധിച്ചിട്ടുണ്ട്.
അവരാണ് ലെഫ്റ്റ് ഹാൻഡർ ആയ ലിയോയെ റൈറ്റ് ഹാൻഡ് പ്രാക്ടീസ് നൽകി ഇങ്ങനെ ആക്കിയത്.
ആ ഒരു വ്യത്യാസം മനസ്സിലാക്കിയാണ് ലിയോ ക്ലൈമാക്സിൽ അർജുൻ പാർഥി ഗൺ എടുക്കുന്നത് കണ്ട് നീ ലിയോ അല്ലെന്നു മനസ്സിലായി എന്നു പറയുന്നത്.
അല്ലാതെ രക്ഷപ്പെടാൻ ഉള്ള മാർഗം ആയിരുന്നില്ല അത്.
പാർഥി ഷർട്ട്‌ അഴിച്ചു ശരീരത്തിൽ scares ഒന്നുമില്ല എന്ന് പ്രേക്ഷകനെ indirect ആയി കാണിക്കുന്ന രംഗങ്ങൾ ഒന്ന് രണ്ടെണ്ണമുണ്ട്.
Iam scared സോങ്ങിൽ cctv ഫിക്സ് ചെയ്യാൻ വീടിനു മുകളിൽ കയറി നിൽക്കുന്ന രംഗത്ത് പാർഥി എന്ന കഥാപാത്രത്തെ കൊണ്ട് ലോകേഷ് ഷർട്ട്‌ ഊരിക്കുന്നതും,
എന്റെ ശരീരത്തിൽ അതിന് പാടുകൾ ഒന്നും ഇല്ലല്ലോ എന്ന് ജീവിഎം നോട് പറയുന്ന ഡയലോഗ് വച്ചതും ഒന്നും വെറുതെ അല്ല.
പ്രേക്ഷകർ ഇതെല്ലാം decode ചെയ്ത് കൂട്ടി വായിക്കണമെന്ന് ലോകേഷ് ആഗ്രഹിക്കുന്നുണ്ട് .
പക്ഷെ പാർഥിയുടെ സബ് കോൺഷ്യസ് മൈൻഡിൽ കിടക്കുന്ന ആ ghost, എലിസ എന്നീ പേരുകൾ അയാൾ എപ്പോഴെങ്കിലും അറിയാതെ തന്റെ മക്കൾക്ക് കഥയിലൂടെ പറഞ്ഞു കൊടുത്തിട്ടുണ്ടാകണം.!
പാർഥി ഇപ്പോഴും എപ്പോഴും ghost ന്റെ നിരീക്ഷണത്തിൽ തന്നെ ആണ്.
നെപ്പോളിയനും മറ്റേ prostitute ഏജന്റ് ഗേളും ഉൾപ്പെടെ ചില lcu കഥാപാത്രങ്ങൾ യഥാർശ്ചികമായല്ല ലിയോലേക്ക് കടന്ന് വരുന്നത്.
They always with parthi.
Observing parthi.
മൻസൂർ അലി ഖാൻ പാർതിയുടെ ഫോട്ടോ കണ്ട് ഇത് ലിയോ അല്ല എന്ന് പറയാനുള്ള കാരണം upcoming lcu പടങ്ങളിൽ നിന്ന് അറിയാം.
ലോകേഷിന്റെ ഇഷ്ടനടൻ ആയുള്ള മൻസൂർ അലി ഖാനെ ചുമ്മാ ഒരു സീനിൽ കഥ പറയാൻ മാത്രം ആവില്ല ലോകേഷ് കൊണ്ട് വന്നിട്ടുണ്ടാവുക.
മിക്കവാറും വിക്രം ghost ടീമിന് അയാളുമായും ബന്ധം ഉണ്ടാകണം.
പാർതിയെ കുറിച്ച് അന്വേഷിച്ച് ആരെങ്കിലും വന്നാൽ അവരോട് എന്തുപറയണമെന്ന് കൃത്യമായ
നിർദ്ദേശവും ഉണ്ടാകണം.
ഇനി പറയാൻ പോകുന്ന കാര്യമാണ് എന്നെ കൂടുതൽ എക്സൈറ്റ് ചെയ്യിക്കുന്നത്.
ലിയോ ഡ്രഗ്സ് ഫീൽഡിൽ നിന്ന ടൈമും വിക്രം ക്ലൈമാക്സിൽ റോളക്സ് പറയുന്ന 27 വർഷത്തിന്റെ കണക്കും ഒരു കാലഘട്ടത്തേക്ക് കൊണ്ടെത്തിക്കുന്നുണ്ട്.
ലോകിയുടെ 10 സിനിമ കണക്കിൽ ലിയോ 2 ഇല്ല.
പക്ഷെ റോളക്സ് സ്റ്റാൻഡ് അലോൺ സിനിമ ഉണ്ട്.
പക്ഷെ ലിയോ കഥക്ക് ഒരു extended ഭാഗം കൺഫേം ആക്കി തന്നെയാണ് ഇപ്പൊ പടം ഇറങ്ങിയിരിക്കുന്നത്.
അപ്പോ most probably..
റോളക്സിന്റെ കഥയും ലിയോടെ കഥയും ചേർത്ത് ഒരു മൾട്ടി സ്റ്റാർ പടം ആയായിരിക്കും അത് പ്ലാൻ ചെയ്യുന്നുണ്ടാവുക.
അതേ.. വിജയ് – സൂര്യ പടം ????
ഹീറോ – വില്ലൻ,
സുഹൃത്തുക്കൾ,
കസിൻസ് എന്നിങ്ങനെ എന്ത് ബന്ധം വേണമെങ്കിലും ആകാം.
Lcu ഒരു സീരീസ് ആണ്.
ഭാവിയിൽ എല്ലാ lcu സിനിമകളും ചേർത്ത് വച്ച് കാണുമ്പോഴാണ് സംഗതി വമ്പൻ മാസ്റ്റർപീസ് ആയിരുന്നുവെന്ന് നമ്മൾ തിരിച്ചറിയുക.
ഓരോ സിനിമകൾ ഇറങ്ങുമ്പോഴും അത് മാത്രം കണ്ട് വിമർശിക്കുന്ന നമ്മളായിരുന്നു മണ്ടന്മാർ ആയിരുന്നത് എന്നും നമ്മൾ അന്ന് തിരിച്ചറിയും.
ഏതായാലും ott റിലീസ്സിന് ശേഷം ലിയോ ഡെക്കോഡിങ് ഒരു പൊടി പൊടിക്കും.

Gargi

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

23 mins ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

2 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

2 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

2 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

2 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

2 hours ago