ഇസ്രായേലിന് താക്കീതുമായി ഹമാസ്

Follow Us :

ഇസ്രായേലിന് നേരെ റഫയിൽ ഹമാസിന്റെ അപ്രതീക്ഷിതമായ ആക്രമണം. അപ്രതീക്ഷിത ആക്രമണത്തിൽ ഭയന്ന് ഇസ്രയേലും. ഹമാസ് ഇസ്രായേലിന് നേർക്ക് നടത്തിയ ഒറ്റ ആക്രമണത്തില്‍ തന്നെ എട്ടു ഇസ്രായേലിയൻ സൈനികരാണ് കൊല്ലപ്പെട്ടത്. മാത്രവുമല്ല ഇത് ഒരു തുടക്കം മാത്രമാണെന്നും കൂടുതൽ ആക്രമണം ഇസ്രായേലിലേക്ക് ഉണ്ടാകുമെന്നും ഹമാസ് താക്കീതും നൽകി.ഇതോടെ  ദക്ഷിണ ലബനാനില്‍ നിന്നുള്ള ഹിസ്ബുല്ല ആക്രമണത്തെ നേരിടാൻ പ്രത്യാക്രമണവുമായി ഇസ്രായേല്‍ ഒരുങ്ങി കഴിഞ്ഞു. ചെങ്കടലില്‍ ആക്രമണത്തെ തുടർന്ന് ചരക്കുകപ്പല്‍ കടലില്‍ മുങ്ങി തുടങ്ങിയെന്ന് ഹൂത്തികള്‍. ആദ്യമായാണ് റാഫയിലേക്കുള്ള ആക്രമണത്തിനിടയിൽ ഇത്രയും വലിയ ഒരു തിരിച്ചടി ഇസ്രായേലിനു ലഭിക്കുന്നത്.

ദക്ഷിണ റഫ സിറ്റിയിലെ തല്‍ അസ് സുല്‍ത്താൻ ഡിസ്ട്രിക്റ്റിലാണ് ഇസ്രായേല്‍ സൈനിക വാഹനങ്ങള്‍ക്കു നേരെ ബോംബാക്രമണം നടത്തി 8 പേരെ ഹമാസ് സായുധ വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ് വധിച്ചത്.ഗറില്ലാ ആക്രമണമാണ് നടന്നിരിക്കുന്നത് എന്നാണു ഇസ്രായേൽ സൈനിക മേധാവി പറഞ്ഞിരിക്കുന്നത്. ഇസ്രായേലിന് നേർക്ക് ഗ്രനേഡ് ഘടിപ്പിച്ച റോക്കറ്റുകള്‍ ഉപയോഗിച്ചായിരുന്നു ഹമാസിന്റെ ആക്രമണം. ഇതിനു ശേഷം സൈനികരെ രക്ഷിക്കാൻ എത്തിയ സൈനിക വാഹനത്തിനു നേരെയും ഇവരുടെ ആക്രമണം ഉണ്ടായിരുന്നു. ആക്രമണത്തിന് ശേഷവും സൈനികരുടെ മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് മാറ്റാൻ കേറി ബുദ്ധിമുട്ടിയെന്നും ഇസ്രായേൽ പറഞ്ഞു. എന്നാൽ ഇത് കൊണ്ട് ഒന്നും തീർന്നിട്ടില്ല എന്നും ഇത് ഒരു തുടക്കം മാത്രമായിരിക്കുമെന്നും സമാനരീതിയിലുള്ള കൂടുതല്‍ ശക്തമായ ആക്രമണം ഇനിയും ഇസ്രായേലിന് നേരെ പ്രതീക്ഷിക്കാമെന്നുമാണ് ഹമാസ് പറഞ്ഞിരിക്കുന്നത്.