ഇസ്രായേലിന് നേരെ റഫയിൽ ഹമാസിന്റെ അപ്രതീക്ഷിതമായ ആക്രമണം. അപ്രതീക്ഷിത ആക്രമണത്തിൽ ഭയന്ന് ഇസ്രയേലും. ഹമാസ് ഇസ്രായേലിന് നേർക്ക് നടത്തിയ ഒറ്റ ആക്രമണത്തില്‍ തന്നെ എട്ടു ഇസ്രായേലിയൻ സൈനികരാണ് കൊല്ലപ്പെട്ടത്. മാത്രവുമല്ല ഇത് ഒരു തുടക്കം മാത്രമാണെന്നും കൂടുതൽ ആക്രമണം ഇസ്രായേലിലേക്ക് ഉണ്ടാകുമെന്നും ഹമാസ് താക്കീതും നൽകി.ഇതോടെ ദക്ഷിണ ലബനാനില്‍ നിന്നുള്ള ഹിസ്ബുല്ല ആക്രമണത്തെ നേരിടാൻ പ്രത്യാക്രമണവുമായി ഇസ്രായേല്‍ ഒരുങ്ങി കഴിഞ്ഞു. ചെങ്കടലില്‍ ആക്രമണത്തെ തുടർന്ന് ചരക്കുകപ്പല്‍ കടലില്‍ മുങ്ങി തുടങ്ങിയെന്ന് ഹൂത്തികള്‍. ആദ്യമായാണ് റാഫയിലേക്കുള്ള ആക്രമണത്തിനിടയിൽ ഇത്രയും വലിയ ഒരു തിരിച്ചടി ഇസ്രായേലിനു ലഭിക്കുന്നത്.
ദക്ഷിണ റഫ സിറ്റിയിലെ തല്‍ അസ് സുല്‍ത്താൻ ഡിസ്ട്രിക്റ്റിലാണ് ഇസ്രായേല്‍ സൈനിക വാഹനങ്ങള്‍ക്കു നേരെ ബോംബാക്രമണം നടത്തി 8 പേരെ ഹമാസ് സായുധ വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ് വധിച്ചത്.ഗറില്ലാ ആക്രമണമാണ് നടന്നിരിക്കുന്നത് എന്നാണു ഇസ്രായേൽ സൈനിക മേധാവി പറഞ്ഞിരിക്കുന്നത്. ഇസ്രായേലിന് നേർക്ക് ഗ്രനേഡ് ഘടിപ്പിച്ച റോക്കറ്റുകള്‍ ഉപയോഗിച്ചായിരുന്നു ഹമാസിന്റെ ആക്രമണം. ഇതിനു ശേഷം സൈനികരെ രക്ഷിക്കാൻ എത്തിയ സൈനിക വാഹനത്തിനു നേരെയും ഇവരുടെ ആക്രമണം ഉണ്ടായിരുന്നു. ആക്രമണത്തിന് ശേഷവും സൈനികരുടെ മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് മാറ്റാൻ കേറി ബുദ്ധിമുട്ടിയെന്നും ഇസ്രായേൽ പറഞ്ഞു. എന്നാൽ ഇത് കൊണ്ട് ഒന്നും തീർന്നിട്ടില്ല എന്നും ഇത് ഒരു തുടക്കം മാത്രമായിരിക്കുമെന്നും സമാനരീതിയിലുള്ള കൂടുതല്‍ ശക്തമായ ആക്രമണം ഇനിയും ഇസ്രായേലിന് നേരെ പ്രതീക്ഷിക്കാമെന്നുമാണ് ഹമാസ് പറഞ്ഞിരിക്കുന്നത്.
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…