എല്ലാം മാറ്റി മറിയ്ക്കാന്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി!! വന്ന അതേ സ്പീഡില്‍ ഹനാന്‍ പുറത്തേക്ക്

മലയാളത്തിലെ ഏറ്റവും വലിയ ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ഷോയുടെ 5ാം സീസണ്‍ വിജയകരമായി മുന്നേറുകയാണ്. ആരാധകരുടെ ഏറെനാളത്തെ കാത്തിരിപ്പിന് ശേഷമാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിച്ചത്. മൂന്ന് ആഴ്ചകള്‍ പിന്നിട്ടു കഴിഞ്ഞു പുതിയ സീസണ്‍. ഇതിനോടകം തന്നെ ആരാധകര്‍ക്കിടയില്‍ മത്സരാര്‍ഥികള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

മുന്‍ സീസണുകളെ അപേക്ഷിച്ച് തുടക്കത്തില്‍ തന്നെ അടിയുണ്ടായെങ്കിലും ഈ സീസണെ കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകള്‍ മങ്ങിയിരിക്കുകയാണ്. മൊത്തത്തില്‍ സമാധാനപ്രിയരാണ് ഇത്തവണത്തെ മത്സരാര്‍ഥികള്‍. അതുകൊണ്ട് തന്നെ ശക്തമായ മത്സരമോ വഴക്കുകളോ നടക്കുന്നില്ല.

ഈ സാഹചര്യത്തിലാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായെത്തിയ ഹനാനാലായിരുന്നു എല്ലാ പ്രതീക്ഷകളും. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഈ സീസണിലെ ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഹനാന്‍ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ താരമായ ഹനാന്റെ സാന്നിധ്യം ബിഗ് ബോസ് വീട്ടിലും പ്രതീക്ഷകളുയര്‍ത്തിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിലെത്തി ഒരാഴ്ച പോലും തികയും മുമ്പ് ഹനാന്‍ ഷോയില്‍ നിന്നും പുറത്തായിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. എത്തിയപ്പോള്‍ തന്നെ ചില പ്രശ്‌നങ്ങള്‍ക്ക് ഹനാന്‍ തിരികൊളുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഹനാന് ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ടതോടെ താരത്തെ മെഡിക്കല്‍ റൂമിലേക്ക് മാറ്റിയിരുന്നു. ഹനാനെ ആശുപത്രിയിലേക്ക് കൊണ്ടു പോയെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു.

അതേസമയം, ഹനാന്‍ ഷോയില്‍ തുടര്‍ന്നേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. താരങ്ങളോട് ഹനാന്റെ വസ്ത്രങ്ങളെല്ലാം പാക്ക് ചെയ്ത് ബാഗ് സ്റ്റോര്‍ റൂമില്‍ കൊണ്ടു വെക്കാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടിട്ടുണ്ട്. വസ്ത്രങ്ങള്‍ കൊണ്ടു പോകാത്തതിനാല്‍ ഹനാന്‍ തിരികെ വരുമെന്നായിരുന്നു പ്രതീക്ഷ. കുറച്ച് ദിവസത്തേക്ക് ഹനാന് വിശ്രമം വേണമെന്നാണ് ആശുപത്രിയില്‍ നിന്നും അറിയിച്ചതെന്നാണ് ബിഗ് ബോസ് അറിയിച്ചു. എങ്കിലും വസ്ത്രങ്ങള്‍ കൊണ്ടു പോയ സ്ഥിതിയ്ക്ക് താരം ഇനി തിരികെ വരില്ലെന്ന് ഉറപ്പായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Anu

Recent Posts

ജാസ്മിന് കപ്പ് കിട്ടാതിരുന്നത് നന്നായി; ജിന്റോ ജയിച്ചത് സിംപതികൊണ്ടല്ല ; ശോഭ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…

29 mins ago

തന്റെ ഓഫീസിൽ ഇന്നും ഫ്രെയിം ചെയ്യ്തു വെച്ചിരിക്കുന്ന ആ  ഒരു നടന്റെ ഓട്ടോഗ്രാഫ് ആണ്; വെളിപ്പെടുത്തലുമായി വിജയ് സേതുപതി

നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …

1 hour ago

പ്രണവിന്റെ നായികആയതിൽ സന്തോഷം എന്നാൽ പൂരത്തെറി ലഭിച്ചു, ദർശന രാജേന്ദ്രൻ

വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…

3 hours ago

തിലകൻ ചേട്ടൻ മരിച്ചതുകൊണ്ടാകാം ഇന്നും ആ വിഷയം ചർച്ച ആകുന്നത്! ഇനിയും ഞാൻ മരിച്ചാലും ഇത് തന്നെ സംഭവിക്കാ൦; വിനയൻ

12  വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…

4 hours ago

ചേട്ടൻ ഇനിയും ഒരു പുതിയ സിനിമ ചെയ്യുന്നുണ്ട് അതിലും ക്രിഞ്ചും, ക്ലിഷോയും ഉണ്ടങ്കിൽ വെറുതെ വിടരുത്; ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…

5 hours ago

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

18 hours ago