കാൽ തടവാൻ ഹൻസിക സമ്മതിച്ചില്ല, ഹീറോ ഹീറോയാണെന്ന് അപ്പോഴാണ് മനസ്സിലായത് ; ഹൻസികയെ വേദിയിലിരുത്തി അപമാനിച്ചു

ബാലതാരമായി എത്തി ഏവരുടെയും മനം കവർന്ന താരമാണ് ഹൻസിക മോത്‌വാനി. തുടർന്ന് നായികയായും താരം ഉയർന്നു. തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ട താരമായ ഹന്സികയ്ക്ക് ഒട്ടനവധി ആരാധകരെയും സ്വന്തമാക്കുവാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ താരത്തിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

ഇന്നിപ്പോൾ റോബോ ശങ്കർ ഹൻസികയെ വേദിയിലിരുത്തി അപമാനിച്ച സംഭവത്തിൽ പല ഭാഗങ്ങളിൽ നിന്നായി വിമർശനം ഉയരുകയാണ്. ‘‘സിനിമയില്‍ ഒരു രംഗമുണ്ട്. ഹന്‍സികയുടെ കാല്‍ ഞാന്‍ തടവണം. ആ സീന്‍ ചെയ്യാന്‍ ഹന്‍സിക അനുവദിച്ചില്ല. ഞാനും ഡയറക്ടറും കെഞ്ചി ചോദിച്ചു. കാല്‍വിരല്‍ മാത്രമേ തടവൂ എന്ന് പറഞ്ഞു. പക്ഷേ പറ്റില്ലെന്ന് ഹന്‍സിക തീര്‍ത്ത് പറഞ്ഞു. ഹീറോ ആദി മാത്രമേ എന്നെ തൊടാവൂ. മറ്റാര്‍ക്കും പറ്റില്ലെന്ന് പറഞ്ഞു. ഹീറോ ഹീറോയാണെന്ന് അപ്പോഴാണ് മനസ്സിലായത്.’’ എന്നായിരുന്നു ഹന്സികയ്ക്കെതിരെ റോബോ ശങ്കറിന്റെ പ്രസ്താവന.

തമാശയായി മാത്രമേ ഇത് കാണാവൂ എന്നും റോബോ ശങ്കർ പറഞ്ഞിരുന്നു. എന്നാൽ ഇത് തമാശയായി എടുക്കുവാൻ താരത്തിന്റെ ആരാധകർ തയ്യാറായിട്ടില്ല. റോബോ ശങ്കറിന്റെ വാക്കുകള്‍ കേട്ട് വേദിയിലിരുന്ന ഹന്‍സിക അസ്വസ്ഥയായി. ചിരിക്കാൻ ശ്രമിക്കുന്ന നടി ഇടയ്ക്ക് ഒപ്പമിരിക്കുന്ന നടൻ ആദി പിനിഷെട്ടിയോട് കാര്യമായി സംസാരിക്കുന്നുമുണ്ട്. ആദി പിനിഷെട്ടിയും ഹന്‍സികയും കേന്ദ്രകഥാപാത്രങ്ങളാകുന്ന പാര്‍ട്ണര്‍ സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെയാണ് സംഭവം.

Shilpa

Recent Posts

പേര് ബേസിൽ ഖാൻ! ‘ഇത് ബ്രഹ്മാസ്ത്ര 2വിന്റെ ഷൂട്ടിം​ഗ്’; പാവം പിള്ളേര്, ഇങ്ങനെയൊന്നും പറ്റിക്കല്ലേ പൊന്ന് ബേസിലേ, വീഡിയോ വൈറൽ

സെറ്റിലായാലും പുറത്തായാലും പോസിറ്റിവിറ്റി നിറയ്ക്കുന്ന ആളാണ് സംവിധായകൻ ബേസിൽ ജോസഫ് എന്നാണ് സിനിമ ലോകത്ത് പറയുന്നത്. കുസൃതിയും ചെറിയ തമാശകളുമൊക്കെയായി…

2 mins ago

രാത്രിയിൽ ആവേശത്തിൽ ഫ്രീഫയർ ​ഗെയിം കളി, ദേഹത്ത് നനവും തണുപ്പും തോന്നിയതോടെ തൊട്ട് നോക്കി; ഞെട്ടി യുവാവ്, പിന്നെ അലറിയോടി

രാത്രിയിൽ മൊബൈലിൽ ​ഗെയിം കളിക്കുകയായിരുന്ന യുവാവിനെ പേടിപ്പിച്ച് പാമ്പ്. ഫ്രീഫയർ ഗെയിം കളിക്കുകയായിരുന്ന യുവാവ് ശരീരത്തിൽ തണുപ്പ് കയറിയതിനെ തുടർന്ന്…

5 mins ago

രാത്രിയിൽ ഉറക്കം കിട്ടാതെ ഫോണും നോക്കി കിടക്കുകയാണോ; ഈ പ്രശ്നത്തിന് ചില പരിഹാരങ്ങൾ ഇതാ

രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…

12 mins ago

ഇത് സഹിക്കാവുന്നതിലും അപ്പുറം, റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…

18 mins ago

സംഭവം തുടങ്ങീട്ടുണ്ടേ..! അവസരം വെറുതെ പാഴാക്കരുത്, വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകൾ ഇങ്ങനെ

ഫ്‌ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്‌ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…

26 mins ago

ഇന്ത്യക്കാരുടെ ജീവൻ കവരുന്ന ഹൃദ്രോ​ഗം; ഉയർന്ന കൊറോണറി ആർട്ടറി ഡിസീസ് മരണനിരക്ക്, മുന്നറിയിപ്പ്

ഹൃദ്രോ​ഗം ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, പുകവലി തുടങ്ങിയ കാരണങ്ങൾ ഹൃദ്രോഗ…

42 mins ago