തേജ സജ്ജയെ നായകനാക്കി ക്രിയേറ്റീവ് ഡയറക്ടര്‍ പ്രശാന്ത് വര്‍മ്മ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യ ചിത്രം ‘ഹനു-മാന്‍’ലെ ‘ആഞ്ജനേയ’ എന്ന ഗാനം പുറത്തിറങ്ങി. ഹനുമാന്റെ ഗാംഭീര്യത്തെയും ശക്തിയെയും പാടിപുകഴ്ത്തുന്ന ഈ ഗാനം സിത്താര കൃഷ്ണകുമാറാണ് ആലപിച്ചിരിക്കുന്നത്. അരുണ്‍ അലാട്ടിന്റെ വരികള്‍ക്ക് അനുദീപ് ദേവ് സംഗീതം പകര്‍ന്നു. ശ്രീമതി ചൈതന്യ അവതരിപ്പിക്കുന്ന ഈ ചിത്രം പ്രൈം ഷോ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ കെ നിരഞ്ജന് റെഡ്ഡിയാണ് നിര്‍മ്മിക്കുന്നത്.
തേജ സജ്ജയുടെ നായികയായി അമൃത അയ്യര്‍ എത്തുന്ന ഈ ചിത്രത്തില്‍ വിനയ് റായിയാണ് വില്ലന്‍. വരലക്ഷ്മി ശരത്കുമാറും സുപ്രധാനമായൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഗെറ്റപ്പ് ശ്രീനു, സത്യ, രാജ് ദീപക് ഷെട്ടി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. തെലുങ്ക്, ഹിന്ദി, മറാത്തി, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയന്‍, ചൈനീസ്, ജാപ്പനീസ് തുടങ്ങിയ ഭാഷകളിലായി 2024 ജനുവരി 12ന് ചിത്രം തിയറ്ററുകളിലെത്തും.
അസ്രിന്‍ റെഡ്ഡി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും വെങ്കട്ട് കുമാര്‍ ജെട്ടി ലൈന്‍ പ്രൊഡ്യൂസറും കുശാല്‍ റെഡ്ഡി അസോസിയേറ്റ് പ്രൊഡ്യൂസറുമായി എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശിവേന്ദ്ര നിര്‍വഹിക്കും. ഗൗരഹരി, അനുദീപ് ദേവ്, കൃഷ്ണ സൗരഭ് എന്നിവര്‍ ചേര്‍ന്ന് സംഗീതം പകരുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ശ്രീനാഗേന്ദ്ര തങ്കാലയാണ്. തിരക്കഥ: സ്ക്രിപ്റ്റ്സ്വില്ലെ, ചിത്രസംയോജനം: എസ് ബി രാജു തലാരി, വസ്ത്രാലങ്കാരം: ലങ്ക സന്തോഷി, പിആര്‍ഒ: ശബരി.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…