Happy Birthday Indrajith
മലയാളികൾക്ക് പ്രിയപ്പെട്ട താര കുടുംബം ആണ് മല്ലികയുടെയും സുകുമാരന്റെയും. മല്ലികയുടെ പേരക്കുട്ടിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വളരെ ഇഷ്ട്ടമാണ്. പൂര്ണിമായും ഇന്ദ്രജിത്തും മക്കളും സോഷ്യൽ മീഡിയിൽ വളരെ ആക്റ്റീവ് ആണ്. ഇവരുടെ ചിത്രങ്ങളും പോസ്റ്റുകളും എല്ലാം പെട്ടെന്ന് ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോൾ പൂർണിമ പങ്കുവെച്ച ഇന്ദ്രജിത്തിന്റെ ഒരു വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മകൾ പാത്തു പകർത്തിയ വീഡിയോ ആണ്.
പലപ്പോഴായി വീട്ടിൽ ഇരുന്ന് ഫോണിൽ ആനിമൽ ഗെയിം കാണുന്ന ഇന്ദ്രജിത്തിന്റെ ദൃശ്യങ്ങൾ കോർത്തിണക്കിയ വീഡിയോ ആണ് പൂർണിമ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. പലപ്പോഴായി ഷൂട്ട് ചെയ്ത വീഡിയോകളുടെ കൊളാഷ് ആണിത്. ഇന്ദ്രജിത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് പൂർണിമ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഞങ്ങളുടെ ഹൃദയത്തിന്റെ രാജാവിന് ജന്മദിനാശംസകൾ എന്നാണ് പൂർണിമ കുറിച്ചത്. മകൾ പാത്തു ആണ് അച്ഛന്റെ ഈ വീഡിയോ പകർത്തിയിരിക്കുന്നത്.
നിരവധിപേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. പിറന്നാൾ ദിനത്തിൽ അച്ഛന് സർപ്രൈസ് കൊടുക്കാൻ വേണ്ടി പാത്തുവിന്റെ കുറച്ച് നാളത്തെ സർപ്രൈസ് ആണ് ഈ വീഡിയോ. എന്തായാലും പാത്തുവിന്റെ ഈ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഫാൻസ് പേജുകളിൽ വലിയ രീതിയിൽ ആണ് വീഡിയോ പ്രചരിക്കുന്നത്.
പ്രേക്ഷരുടെ പ്രിയതാര കുടുംബമാണ് ഇന്ദ്രജിത്തിന്റേത്, ഇവരുടെ കുടുംബത്തിലെ എല്ലാവരും തന്നെ സിനിമയിൽ സജീവമാണ്. സിനിമയിൽ അഭിനയിച്ചില്ലെങ്കിലും ഇന്ദ്രജിത്തിന്റെ മക്കളെ ആരാധകർക്ക് നന്നായി അറിയാം. ഇവരുടെ പെൺമക്കളും സോഷ്യൽ മീഡിയിൽ വളരെ സജീവമാണ്, അതുകൊണ്ട് തന്നെ ഇവർ പങ്കുവെക്കുന്ന പോസ്റ്റുകൾ തന്നെ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്. അത് കൊണ്ട് തന്നെ തങ്ങളുടെ വിശേഷങ്ങൾ എല്ലാം ഇവർ മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അടുത്തിടെ ആണ് പൂര്ണിമായും ഇന്ദ്രജിത്തും തങ്ങളുടെ പതിനെട്ടാമത്തെ വിവാഹവാർഷികം ആഘോഷിച്ചത്. താരങ്ങൾക്കൊപ്പം ആരാധകരും ഇവരുടെ വിവാഹവാർഷികം ആഘോഷമാക്കിയിരുന്നു. വിവാഹവാർഷികം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും പൂർണിമ സോഷ്യൽ മീഡിയയിൽ കൂടി ആരാധകരുമായി പങ്കുവെച്ചിരുന്നു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…