Home Film News അമൃതാനന്ദമയിയ്ക്ക് ജന്മദിനാശംസകൾ അല്ലെ നേർന്നുള്ളൂ അല്ലാതെ ഭക്തൻ ഒന്നും ആയില്ലല്ലോ,പിന്നെ എന്തിന് വേണ്ടിയാണ് മോഹൻലാലിനെ വിമർശിക്കുന്നത്!

അമൃതാനന്ദമയിയ്ക്ക് ജന്മദിനാശംസകൾ അല്ലെ നേർന്നുള്ളൂ അല്ലാതെ ഭക്തൻ ഒന്നും ആയില്ലല്ലോ,പിന്നെ എന്തിന് വേണ്ടിയാണ് മോഹൻലാലിനെ വിമർശിക്കുന്നത്!

mohanlal-amirthanthamayi

മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ അമൃതാനന്ദമയിക്ക് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട്  സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച കുറിപ്പിന് നേരെ വളരെ രൂക്ഷമായ വിമർശനം ഉയർന്നു വന്നിരുന്നു.അതെ പോലെ തന്നെ പങ്ക് വെച്ച് ചിത്രത്തിന്റെ കൂടെ അമ്മ ശ്രീ മാതാ അമൃതാനന്ദമയി ദേവിക്ക് പിറന്നാൾ ആശംസകൾ എന്ന താരം കുറിച്ചത്.ഈ പോസ്റ്റും കൂടാതെ തന്നെ അമൃത ലൈവ് ഒടിടി പ്ലാറ്റ്ഫോമും മോഹന്‍ലാല്‍ ലോഞ്ച് ചെയ്തിരുന്നു.ഇതിനൊക്കെ ശേഷമാണ് അനവധി പേർ വളരെ രൂക്ഷമായ വിമർശനവുമായി എത്തിയത്.മോഹനലാലിനെ എതിരെ ഉയർന്നു വരുന്ന ആക്ഷേപം എന്തെന്നാൽ ആള്‍ ദൈവത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ്. പക്ഷെ എന്നാൽ താരത്തിനെ സപ്പോട്ട് ചെയ്തും ആളുകൾ എത്തിയിരുന്നു.

Mohanlal3
Mohanlal3

ആളും ദൈവവും വെവ്വേറെ ആണെന്ന സെമിറ്റിക് ദ്വൈത യുക്തിയിൽ ആണ് ആൾ ദൈവം എന്നത് പരിഹാസ വാക്കാകുന്നത്.സൃഷ്ടിയും സൃഷ്ടാവും രണ്ടാണെന്ന് കരുതുന്നവർക്ക് ആള് ഭൂമിയിലെ നിസ്സാര പ്രണനും ദൈവം ആകാശങ്ങൾക്ക് മുകളിൽ സ്വർഗ്ഗ സിംഹസനത്തിൽ ഇരിക്കുന്ന ന്യായാധിപനും ആണ്.ആ ആകാശ ദൈവത്തിൽ ഭൂമിയിലെ ആളുകൾക്ക് പങ്കു ചേർക്കുന്നത് പാപവുമാണ്.എന്നാൽ ഭാരതീയമായ അദ്വൈത ദർശനത്തിൽ ആളും ദൈവവും വേവ്വേറെയല്ല സൃഷ്ടിയും സൃഷ്ടാവും രണ്ടല്ല.ദൈവം സ്വർഗ്ഗത്തിലിരുന്നു മനുഷ്യന്റെ പാപത്തിനും പുണ്യത്തിനും മാർക്ക് ഇടുന്ന ജഡ്ജിയും അല്ല.

Mohanlal2

ഇവിടെ ദൈവികത എന്നത് ഓരോ മനുഷ്യനിലും അന്തർലീനമായ ചൈതന്യമാണ്.
ഓരോ ജീവാത്മാവും പരമാത്മാവിന്റെ തന്റെ ചെറു പതിപ്പുകളാണ്.
തന്നിലെ ദൈവികതയെ തിരിച്ചറിയുകയും പരിപോഷിപ്പിക്കുകയും ചെയ്ത് നരനിൽ നിന്ന് നാരായണനിലേക്ക് പരിണമിക്കലാണ് ഓരോ ജീവന്റെയും നിയോഗം.
പാപികളോ പതിതരോ അല്ല, അമൃതത്വത്തിന്റെ തന്നെ സന്താനങ്ങൾ ആണ് മനുഷ്യർ.ആളുകൾ തന്നെയാണ് ഇവിടെ ദൈവങ്ങൾ.ആളുകളായിട്ടല്ലാതെ ആകാശ അശരീരികൾ ആയി ഒരു ദൈവവും ഇവിടെ അവതരിച്ചിട്ടില്ല.രാമനും കൃഷ്ണനും അയ്യപ്പനും മുത്തപ്പനുമൊക്കെ മനുഷ്യരായി തന്നെ ഇവിടെ ജനിച്ചു ജീവിച്ചു മരിച്ചവരാണ്.ആള് ദൈവം ആവുന്നത് ഇവിടെ പാപവുമല്ലയെന്നാണ് ശങ്കു ടി ദാസ് മോഹൻലാൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ കമന്റ ചെയ്തിരിക്കുന്നത്.

amirthanthamayi

ആൾ ദൈവമോ എന്തും ആയിക്കൊള്ളട്ടെ , എന്റെ കുഞ്ഞു ക്രിട്ടിക്കൽ സ്റ്റേജിൽ ആയ സമയത്തു അവരുടെ ഹോസ്പിറ്റൽ മാത്രം ഉണ്ടായുള്ളൂ രക്ഷിക്കാൻ , ഈ പറഞ്ഞ മിഷൻ ഹോസ്പിറ്റലുകൾ ഒന്നും ഉണ്ടായില്ല. ക്രിസ്ത്യാനികൾക്കും മുസ്‌ലിംകൾക്കും ഹിന്ദുക്കൾക്കും പ്രാര്ഥിക്കാനുള്ള സ്ഥലം അതിനുള്ളിൽ ഉണ്ട്.പിന്നെ രാവിലെയും രാത്രിയും കൊന്തയും കുർബാനയും ശരണം വിളിയും ഒന്നും 5000 db സൗണ്ട് വച്ച് എല്ലാ വിഭാഗത്തിൽ പെട്ടവരെയും വെറുപ്പിക്കുന്നും ഇല്ല പുള്ളിക്കാരി എന്തും ആയിക്കൊള്ളട്ടെ , തെറി പറയുമ്പോൾ നാളെ ഒരു ആവശ്യത്തിന് നിങ്ങൾക്കും ചെന്ന് കേറേണ്ടി വന്നേകം അവരുടെ തന്നെ ഹോസ്പിറ്റലിൽ.എന്നിങ്ങനെയാണ്‌ മറ്റൊരു വ്യക്തി കമന്റ്റ് ചെയ്തിരിക്കുന്നത്.

Exit mobile version