സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കണം..! അഭ്യര്‍ത്ഥനയുമായി നടന്‍ രംഗത്ത്

തമിഴ് സിനിമാ ലോകത്തെ പഴയകാല നടനാണ് മോഹന്‍. കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം അദ്ദേഹം പുതിയ സിനിമയുമായി വീണ്ടും ആരാധകരിലേക്ക് എത്തുകയാണ്. ഈ അവസരത്തിലാണ് അദ്ദേഹം തമിഴ്‌നാട് സര്‍ക്കാരിന് മുന്‍പാകെ ഒരു അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുന്നത്. വിജയ് ശ്രീ ജി സംവിധാനം നിര്‍വ്വഹിക്കുന്ന ഹരാ എന്ന സിനിമയിലാണ് അദ്ദേഹം നായകനായി എത്തുന്നത്. ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയുന്ന ഈ സിനിമയില്‍ ഇന്ത്യന്‍ നിയമ വ്യവസ്ഥയെ കുറിച്ചു അത് സ്‌കൂളില്‍ വെച്ച് തന്നെ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കൂടി പറയുന്നു.

ഇപ്പോഴിതാ ഈ സിനിമയില്‍ നടന്‍ ഉള്‍പ്പെടുന്ന ടീം, തമിഴ്‌നാട് മുഖ്യമന്ത്രിയ്ക്ക് മുന്‍പാകെ ഒരു അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ്. സ്‌പെയിനില്‍ വന്ന തീരുമാനം പോലെ സ്ത്രീകള്‍ക്ക് ആര്‍ത്തവ കാലത്ത് മൂന്ന് ദിവസത്തെ അവധി അനുവദിക്കണം എന്നാണ് ഇവരുടെ അഭ്യര്‍ത്ഥന. നമ്മുടെ മുഖ്യമന്ത്രിയും ഇത്തരത്തില്‍ ഒരു ലീവ് അനുവദിച്ച് നല്‍കും എന്നാണ് പ്രതീക്ഷയെന്നും ഇവര്‍ പറയുന്നു. അതേസമയം, മോഹന്‍ നായകനായി എത്തിയ ഈ സിനിമയില്‍ തന്നെ മോഹന്റെ കഥാപാത്രം തന്റെ മകളുടെ സ്‌കൂളില്‍ ആര്‍ത്തവ അവധി അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ഒരു രംഗം ഉണ്ട്.

ഇത് ചിത്രീകരിക്കുന്നതിനിടയില്‍ സ്പാനിഷ് സര്‍ക്കാരിന്റെ പ്രഖ്യാപനത്തെക്കുറിച്ച് കേള്‍ക്കുന്നത് സന്തോഷകരമാണ്. നമ്മുടെ മുഖ്യമന്ത്രി എംകെ സ്റ്റാലിനും സമാനമായ തീരുമാനം ഞങ്ങളുടെ നാട്ടിലും നടപ്പിലാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു’. – എന്നാണ് ഇവര്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

Rahul

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

3 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

4 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago