അടുത്തിടെ തിയ്യേറ്ററിലെത്തി ഫീല്‍ ഗുഡ് മൂവിയായിരുന്നു ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം. വിനയ് ഫോര്‍ട്ട്, സറിന് ഷിഹാബ്, കലാഭവന്‍ ഷാജോണ്‍, നന്ദന് ഉണ്ണി എന്നിവരാണ് ആട്ടത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ജോയി മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത്ത് ജോയിയാണ് ആട്ടം നിര്‍മിച്ചിരിക്കുന്നത്.
ജനുവരി അഞ്ചിന് ആട്ടം തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് ബോക്സോഫീസില്‍ തിളങ്ങാനായില്ല. അതേസമയം ഒടിടിയില്‍ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ ചിത്രത്തിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് നടന് ഹരീഷ് പേരടി. ചിത്രം കാണാന്‍ വൈകിയതില്‍ ക്ഷമ ചോദിച്ചാണ് ഹരീഷിന്റെ പ്രശംസ.
ആട്ടം..ഇന്നാണ് കണ്ടത്…കാണാന്‍ നേരം വൈകിയതില്‍ സംവിധായകന് ആനന്ദ് ഏകര്ഷിയോടും ആട്ടത്തിന്റെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ചവരോടും ക്ഷമ ചോദിക്കുന്നു…കണ്ട് കഴിഞ്ഞ് ഇത്ര നേരമായിട്ടും എന്റെ മനസ്സിന്റെ ആട്ടം ഇപ്പോഴും കഴിഞ്ഞിട്ടില്ല…വിനയ് ഫോര്‍ട്ട് അടക്കമുള്ള ഈ സിനിമയിലെ മുഴുവന്‍ നാടകക്കാരും സിനിമയെ ആക്രമിച്ച് കീഴപ്പെടുത്തിയ അനുഭവം..
നാടകക്കാരനല്ലാത്ത കലാഭവന്‍ ഷാജോണിന്റെ ഹരി അതിഗംഭീരം …നായിക സറിന് ഷിഹാബിനെ ഞാന്‍ ജഡജ് ആണെങ്കില്‍ സംസ്ഥാന അവാര്‍ഡിന് പരിഗണിക്കും..ചന്ദ്രഹാസന്‍ മാഷിന് ഗുരുദക്ഷിണ കൊടുത്ത് തുടങ്ങിയ ആദ്യഷോട്ടില്‍ തന്നെ ആനന്ദ് ഏകര്‍ഷിയുടെ നാടക സ്നേഹം വ്യക്തമാണ് …നാടകക്കാരന് ഉണ്ടാക്കുന്ന സിനിമയൂടെ മൂല്യം അത് ലോകോത്തരമാണെന്ന് ആട്ടം അടിവരയിടുന്നു…മമ്മുക്ക മിക്കവാറും ആനന്ദിനെ നോക്കിവെച്ചിട്ടുണ്ടാവും എന്ന് ഞാന്‍ കരുതുന്നു..ആനന്ദ് ഏകര്‍ഷി സിനിമ നിങ്ങളെ കാത്തിരിക്കുന്നുണ്ട്..ആശംസകള്‍ എന്നാണ് ഹരീഷ് പേരടി പറയുന്നത്.
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…