ബ്രോ ഡാഡി ഇന്നാണ് കണ്ടത്….! ക്ഷീണം മറന്ന് കണ്ട സിനിമ… ഹരീഷ് പേരടി കുറിയ്ക്കുന്നു..!

മോഹന്‍ലാല്‍ പൃഥ്വിരാജ് കൂട്ടുകെട്ട് മലയാളി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ്. ലൂസിഫര്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായി വന്ന സിനിമയാണ് ബ്രോഡാഡി. ഈ സിനിമയും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ബ്രോഡാഡി എന്ന സിനിമയെ കുറിച്ച് നടന്‍ ഹരീഷ് പേരടി തന്റെ ഫേസ്ബുക്കില്‍ കുറിച്ച കാര്യമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

ചിത്രത്തെ അഭിനന്ദിച്ചുകൊണ്ടാണ് ഹരീഷ് പേരടി രംഗത്ത് എത്തിയിരിക്കുന്നത്. ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം… ബ്രോ ഡാഡി ഇന്നാണ് കണ്ടത്… ലാലേട്ടന്‍ തകര്‍ത്തു… തകര്‍ത്തു എന്ന് പറഞ്ഞാല്‍ 80തുകളിലെയും 90കളിലെയും കാമുകനെ റീച്ചാര്‍ജ് ചെയ്യുന്നതിനോടൊപ്പം പുതിയ കാലത്തിന്റെ ഒരു അച്ഛനെ കൃത്യമായി കാത്തു സൂക്ഷിക്കുന്നുണ്ട്… നടനം മഹാനടനം..

കല്ല്യാണികുട്ടി സുന്ദരി മാത്രമല്ല… നല്ല അഭിനേത്രി കൂടിയാണെന്ന് വീണ്ടും അടയാളപ്പെടുത്തുന്നു… ലാലുച്ചായന്‍ പകരം വെക്കാനില്ലാത്ത പ്രകടനം.. ചില ഷോട്ടുകളില്‍ മീനക്ക് മാത്രമേ ഈ പ്രായത്തിലും ഗര്‍ഭിണിയാവാന്‍ പറ്റുകയുള്ളു എന്ന് തോന്നി പോയി… അത്രയും വിശ്വസിനീയം..

രാജുവിന്റെ നടന്‍ താണ്ടിയ ഉയരങ്ങളേക്കാള്‍ വലിയ ഉയരങ്ങള്‍ രാജുവിന്റെ സംവിധായകന്‍ കീഴടക്കുമെന്ന് ഞാന്‍ ഉറപ്പിക്കുന്നു… ഷൂട്ടിംഗ് കഴിഞ്ഞ വന്ന എന്റെ ശരീരത്തിന്റെ ക്ഷീണം മറന്ന് മനസ്സ് സത്യസന്ധമായി ഉറക്കെ ചിരിച്ച സിനിമ… നല്ല സിനിമ… ആശംസകള്‍ എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

Rahul

Recent Posts

ആത്മീയ നേതാവ് സംഘടിപ്പിച്ച സത്‌സംഗം പരിപാടിക്കിടെ തിക്കും തിരക്കും; 90 പേർക്ക് ദാരുണാന്ത്യം

ലഖ്നൗ: യുപിയെ ​ഹാഥ്റസിൽ മതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 90 പേർക്ക് ദാരുണാന്ത്യം. ഒരു ആത്മീയ നേതാവിൻ്റെ നേതൃത്വത്തിൽ നടന്ന…

10 hours ago

മലയാളത്തിൽ നിന്ന് തമിഴിൽ എത്തിയപ്പോൾ അർഹിക്കുന്ന അംഗീകാരം സംയുക്തയ്ക്ക് ലഭിച്ചു

കരിയറിൽ എത്ര കഴിവ് തെളിയിച്ചാലും ചില നടിമാരെ അംഗീകരിക്കാൻ പലപ്പോഴും ഒരുപറ്റം പ്രേക്ഷകർ മ‌ടിക്കാറുണ്ട് എന്നത് വാസ്തവമാണ്. കാലാകാലമായി ഈയൊരു…

10 hours ago

ഈ നവംബറിൽ ആണ് വിവാഹം, വിവാഹതീയതി പുറത്ത് വിട്ട് അനുമോൾ

കഴിഞ്ഞ ദിവസമാണ് സീരിയൽ നടിയും സ്റ്റാർ മാജിക് താരവുമായ ഐശ്വര്യ രാജീവ് വിവാഹിതയായത്. സീരിയൽ മേഖലയിൽ നിന്നും നിരവധി പേരാണ്…

10 hours ago

നടൻ സുകുമാരന്റെ മകൻ എന്ന ലേബലിലാണ് പൃഥ്വിരാജ് സിനിമയിൽ അരങ്ങേറ്റ കുറിച്ചത്

നടൻ സുകുമാരന്റെ മകൻ എന്ന ലേബലിലാണ് പൃഥ്വിരാജ് സിനിമയിൽ അരങ്ങേറ്റ കുറിച്ചതെങ്കിലും കഠിനാധ്വാനത്തിലൂടെ വളർന്നു വന്ന പ്രതിഭയാണ്. അഭിനയത്തിന് പുറമെ…

11 hours ago

സുധിയെ വെച്ച് വ്യൂസ് കൂട്ടാൻ വേണ്ടിയല്ല ലക്ഷ്മി നക്ഷത്ര ഇതൊക്കെ ചെയ്യുന്നത്

അന്തരിച്ച മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മണം പെർഫ്യൂം ആക്കുന്നതിനെക്കുറിച്ചുള്ള ലക്ഷ്മി നക്ഷത്രയുടെ വീഡിയോ വൈറലായി മാറുകയാണ്. കഴിഞ്ഞ ദിവസമാണ്…

11 hours ago

‘കല്ല് പോലും പൊടിഞ്ഞ് പോകുന്ന കെമിക്കലാണ് സെപ്റ്റിക് ടാങ്കിൽ ഒഴിച്ചിരുന്നത്’; ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ കേസിൽ വെളിപ്പെടുത്തൽ

ആലപ്പുഴ: മാന്നാറിൽ സെപ്റ്റിക് ടാങ്കിൽ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. സെപ്റ്റിക് ടാങ്കിൽ ശരീരാവശിഷ്ടങ്ങൾ നശിക്കാനുള്ള കെമിക്കൽ ഒഴിച്ചിരുന്നുവെന്നാണ്…

11 hours ago