‘അയ്യങ്കാളി ജീവിച്ചിരുന്നെങ്കില്‍ വിനായകന്റെ മുഖത്ത് ആദ്യം അടിക്കുമായിരുന്നു’- ഹരീഷ് പേരടി

കമല്‍ കെ എം സംവിധാനം ചെയ്ത പടയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ രൂക്ഷമായി വിമര്‍ശിച്ച രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഇത് പടയല്ല … ഒരു ഫണ്ടണ്ട് പടക്കം … രാഷ്ട്രീയ കേരളം വെള്ളമൊഴിച്ച് കെടുത്തേണ്ട പടക്കം … അപകടകരമായ രാഷ്ട്രിയ പടക്കം എന്ന് ഹരീഷ് ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

കുറിപ്പ് വായിക്കാം

‘ലോകത്തിലെ ഏറ്റവും പ്രായോഗികമായ അന്തസ്സുള്ള ഒരു ഭരണഘടനയാണ് നമ്മുടെത്… സാധാരണ മനുഷ്യര്‍ക്ക്,നിരായുധരായ മനുഷ്യര്‍ക്ക് ഇപ്പോഴും ആശ്രയം… ഈ ഭരണഘടന മാത്രമാണ്… അതുകൊണ്ടാണ് എത്ര വലിയ ഫാസിസ്റ്റുകള്‍ അധികാരത്തില്‍ എത്തിയാലും ഈ ഭരണഘടനയെ എളുപ്പത്തില്‍ തകര്‍ക്കാന്‍ പറ്റാതെ പോവുന്നത്… കാരണം ഈ ഭരണഘടനയുടെ നിര്‍മ്മാണത്തിന്റെ തലപ്പത്തിരുന്ന മനുഷ്യന്റെ പേര്‍ ബി.ആര്‍.അംബേദ്കര്‍ എന്നാണ്… ഒരു യാഥാര്‍ത്ഥ അംബേദ്ക്കറിസ്റ്റും ഭരണഘടനയെ വെല്ലുവിളിക്കുകയില്ല…

തിരഞ്ഞെടുപ്പിലൂടെ ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ അധികാരത്തില്‍ എത്തിച്ച കേരളത്തില്‍ സായുധ വിപ്ലവത്തിന് ഒരു പ്രസ്‌ക്തിയുമില്ലെന്ന് മാവോ ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം തന്നെ പറയുമായിരുന്നു…അത് കേരളം പല സമയത്തും തെളിയിച്ചതുമാണ് … കേരളത്തെ സംബന്ധിച്ചടത്തോളം സായുധവിപ്ലവം ഒരു കുഴിബോംബ് അല്ല ഒരു നനഞ്ഞ പടക്കമാണ്… ഈ നനഞ്ഞ പടക്കത്തെ വീണ്ടും പര്‍വതികരിച്ച് എല്ലാ ഭാഷകളിലും സിനിമ നിര്‍മ്മിക്കുന്ന ഒരു കോര്‍പ്പറേറ്റ് നിര്‍മ്മാതാവിന്റെ അജണ്ട മനസ്സിലാക്കാന്‍ പോലും പറ്റാത്ത അഭിനവ ബുദ്ധിജീവികളോട് മലയാളം പറഞ്ഞിട്ട് കാര്യമില്ല.. ചുരളി തന്നെ പറയേണ്ടി വരും…

സൂപ്പര്‍സ്റ്റാറുകളുടെ ഫാന്‍സുകളെല്ലാം ഇതിനെക്കാള്‍ ഫാര്‍ ഫാര്‍ ബെറ്റര്‍… DYFI എന്ന ഒരു ജനകിയ കമ്മ്യൂണിസ്റ്റ് യുവജന പ്രസ്ഥാനം തെരുവുകളില്‍ പൊതിച്ചോറിന്റെ തൂവല്‍സ്പര്‍ശം നടത്തികൊണ്ടിരിക്കുന്ന ഒരു നാട്ടിലാണ് ലക്ഷങ്ങള്‍ Black ഉംWhite മായി വാങ്ങികൊണ്ടിരിക്കുന്ന താരങ്ങള്‍ അയ്യങ്കാളിപടയായി മാജിക്ക് ഉണ്ടാക്കാന്‍ നടക്കുന്നത്… അയ്യങ്കാളി ജീവിച്ചിരുന്നെങ്കില്‍ ലൈംഗീക ചുവയോടെ ഒരു ദളിത് പെണ്‍കുട്ടിയോട് സംസാരിച്ച വിനായകന്റെ മുഖത്ത് ആദ്യം അടിക്കുമായിരുന്നു… ഈ താരങ്ങളെക്കാള്‍ പൊട്ടന്‍മാരാണ് 96 ലെ തങ്ങളുടെ പൊട്ടത്തരം സിനിമയില്‍ കണ്ട് കൊള്‍മയിര്‍ കൊള്ളുന്ന ആ നാല് ഒര്‍ജിനല്‍ പൊട്ടന്‍മാര്‍… ഇത് പടയല്ല … ഒരു ഫണ്ടണ്ട് പടക്കം … രാഷ്ട്രീയ കേരളം വെള്ളമൊഴിച്ച് കെടുത്തേണ്ട പടക്കം … അപകടകരമായ രാഷ്ട്രിയ പടക്കം …

 

 

Gargi

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

9 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

10 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

11 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

13 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

14 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

15 hours ago