പട്ടിയിറച്ചി പ്രമേഹത്തിനും ഹാർട്ടറ്റാക്കിനും നല്ലതാണെന്ന് ഹരീഷ് പേരടി !!

സമൂഹത്തില്‍ നടക്കുന്ന എല്ലാതരം കാര്യങ്ങളെ കുറിച്ചും തന്റേതായ അഭിപ്രായം മുഖം നോക്കാതെ തുറന്നടിച്ച് പറയുന്ന നടനാണ് ഹരീഷ് പേരടി. അങ്ങനെ പൊതു സമൂഹത്തിനു മുന്നില്‍ വിളിച്ചു പറയുന്ന ചില കാര്യങ്ങള്‍ വിവാദങ്ങള്‍ക്കും വഴിവെയ്ക്കാറുണ്ട്. നാടക രംഗത്ത് കൂടി കടന്നുവന്ന താരം ഇപ്പോൾ അന്യഭാഷകളിലും തിളങ്ങുകയാണ്, ഇപ്പോൾ സമൂഹത്തിൽ ഉയർന്ന് കേൾക്കുന്ന നായശല്യത്തെക്കുറിച്ച് പ്രതികരിച്ചാണ് എത്തുന്നത്. പട്ടിയിറച്ചി പ്രമേഹത്തിനും ഹാർട്ടറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടർ പറയുകയും അസുഖം മാറിയ കുറച്ചാളുകളുടെ അനുഭവവും വന്ന് കഴിഞ്ഞാൽ തിരാവുന്ന പ്രശനമേയുള്ളു കേരളത്തിൽ. പിന്നെ പട്ടി ഫാമിനുള്ള ലൈസൻസ് സംഘടിപ്പിക്കാൻ മാത്രമെ ബുദ്ധിമുട്ടുണ്ടാവുകയുള്ളു.

കൊന്ന് തിന്നാൻ പറ്റാത്ത കാലത്തോളം എല്ലാ മൃഗവേട്ടയും ക്രമിനൽ കുറ്റം തന്നെയാണ്. പിന്നെ വന്ധ്യകരണത്തോടൊപ്പം ഇപ്പോൾ അടിയന്തരമായി ചെയ്യാൻ പറ്റുന്ന ഒരു കാര്യം പട്ടിയെ പിടിച്ച് അതിന്റെ പല്ലും നഖവും പറിച്ച് കളഞ് (നിയമം അനുവദിക്കുമെങ്കിൽ)അതിനെ ജ്യൂസും കഞ്ഞിയും (പ്രോട്ടിൻ അടങ്ങിയ പാനിയങ്ങൾ)കൊടുത്ത് വളർത്തുകയെന്നതാണ്. അല്ലെങ്കിൽ എല്ലാവർക്കും ലൈഫ് പദ്ധതിയിൽ പെടുത്തി കാറ് വാങ്ങികൊടുക്കുക. കൃഷിയും വ്യവസായവും അങ്ങിനെ മറ്റൊന്നും ഉൽപാദിപ്പിക്കാൻ അറിയാത്ത. മനുഷ്യരെ മാത്രം ഉൽപാദിപ്പിക്കാൻ അറിയുന്ന,മറ്റു രാജ്യങ്ങളിലേക്ക് മനുഷ്യശേഷി മാത്രം കയറ്റി അയക്കാൻ അറിയുന്ന കേരളത്തിലെ മനുഷ്യരെ സംരക്ഷിച്ചേപറ്റു. എന്നായിരുന്നു താരത്തിന്റെ പോസ്റ്റ്.

Rahul Kochu