പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അപമാനിച്ചു..! അബ്ദുള്ള മുസ്‌ലിയാര്‍ക്ക് വിമര്‍ശനം..!

പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊതു വേദിയിലേക്ക് ക്ഷണിച്ചതില്‍ സ്റ്റേജില്‍ വെച്ച് തന്നെ സംഘാടകരെ ശാസിച്ച അബ്ദുള്ള മുസ്‌ലിയാരുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. മദ്‌റസ കെട്ടിട ഉദ്ഘാടന വേദിയിലേക്ക് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പെണ്‍കുട്ടിയെ ക്ഷണിച്ചപ്പോഴാണ് അബ്ദുള്ള മുസ്‌ലിയാര്‍ ക്ഷുഭിതനായത്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇയാള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ കടുക്കുമ്പോള്‍ നടന്‍ ഹരീഷ് പേരടിയുടെ കുറിപ്പും ശ്രദ്ധ നേടുകയാണ്. പെണ്‍കുട്ടിയെ അവാര്‍ഡ് വാങ്ങാന്‍ സ്റ്റേജിലേക്ക് ക്ഷണിച്ചതിന്റെ പേരില്‍ സംഘാടകര്‍ക്ക് സമസ്ത നേതാവിന്റെ ശാസന..

എന്ന് പറഞ്ഞുകൊണ്ടാണ് ഹരീഷ് പേരടിയുടെ കുറിപ്പ് തുടങ്ങുന്നത്. മലപ്പുറം രാമപുരത്തിനടുത്ത് പാതിരമണ്ണിലാണ് മുതിര്‍ന്ന നേതാവ് എം.ടി.അബ്ദുല്ല മുസലിയാര്‍ ശാസിച്ചതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് സ്റ്റേജില്‍ നിന്ന് മടങ്ങി പോവേണ്ടി വന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ഹരീഷ് പേരടി കുറിപ്പിലൂടെ പറയുന്നു, എല്‍.ഡി.എഫിനും യു.ഡി.എഫിനും സമസ്തയുടെ വോട്ട് തൃക്കാക്കരയില്‍ ഞങ്ങള്‍ക്കുവേണ്ടാ എന്ന് പറയാനുള്ള നട്ടെല്ലുണ്ടോ?

എന്ന് ഹരീഷ് പേരടി കുറിപ്പിലൂടെ ചോദിക്കുന്നു. യു.പിയിലെ യോഗിയെ വിമര്‍ശിച്ചാല്‍ മാത്രം പുരോഗമന വാദികള്‍ ആകില്ല എന്നും സ്വന്തം മതത്തിലെ പത്താം ക്ലാസുകാരിയെ അപമാനിക്കുന്ന ഒന്നാം ക്ലാസ്സില്‍ പോകാത്ത

ഈ മുസലിയാരെയും തള്ളി പറയണം എന്നും അതാണ് പുരോഗമനം എന്നും അദ്ദേഹം തന്റെ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.. മുന്നോട്ടു കുതിപ്പ്…എബടെ?…കേരളം..കേരളം..കേളികൊട്ടുയരുന്ന കേരളം..

എന്ന് വിമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്. ആരാടോ പത്താംക്ലാസുകാരിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്… സമസ്തയുടെ തീരുമാനം അറിയില്ലേ.. കുട്ടിയെ ആണോ രക്ഷിതാവിനെ അല്ലേ വിളിപ്പിക്കേണ്ടത് എന്നെല്ലാം മുസ്‌ലിയാര്‍ സ്റ്റേജില്‍ വെച്ച് പറയുന്നത് എല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമാണ്.

Rahul

Recent Posts

വീണ്ടും നടൻ ധർമ്മജൻ വിവാഹിതനായി! വിവാഹത്തിന് സാക്ഷിയായി മക്കൾ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്‍മ്മജന്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…

1 hour ago

സിനിമയിൽ മേക്കപ്പിന് കൂടുതൽ ട്രോളുകൾ ലഭിക്കുന്നത് തനിക്ക്! ഭാഗ്യദോഷത്തിന്  അന്നത്തെ മേക്കപ്പും അങ്ങനെയായി; നവ്യ

പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…

2 hours ago

കമന്റെ ബോക്സിൽ വന്നു ഇങ്ങനെ ഛർദ്ധിക്കുന്ന എല്ലാവരോടും പുച്ഛം മാത്രം! തന്റെ പോസ്റ്റിനു താഴെ നെഗറ്റീവ് പറഞ്ഞ  ആളിനെ മറുപടിയുമായി; അഭയ ഹിരണ്മയി

സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…

3 hours ago

അവാർഡിന് പോയപ്പോൾ ജൂറി എന്നോട് ചോദിച്ച ചോദ്യം ഇന്നും എന്നിൽ വിഷമം ഉണ്ടാക്കി! താൻ അവാർഡ് സ്വീകരിച്ചത് ആളുകൾ കണ്ടിട്ടുള്ള ചിത്രങ്ങൾക്ക് വേണ്ടി; ഉർവശി

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…

5 hours ago

എന്റെ കൂടെ നിന്ന് അദ്ദേഹം അഭിനയിക്കുവാണെന്ന് എനിക്ക് മനസിലായില്ല! ഒരടി അദ്ദേഹം തന്നില്ലന്നേയുള്ളു, സിദ്ധിഖിനെ കുറിച്ച് ആസിഫ് അലി

മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…

6 hours ago

കോടികൾ മുടക്കി മാസങ്ങൾക്ക് മുൻപ് നിർമ്മിച്ച അടൽ സേതുവിൽ വിള്ളലുകൾ

മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…

7 hours ago