ആടുജീവിതം വായിച്ച് സമയം കളഞ്ഞതില്‍ ലജ്ജിക്കുന്നു..!! നിങ്ങളുടെ ആട് ജീവിതം ഇപ്പോഴും തുടരുകയാണെന്ന് പറയാന്‍ സങ്കടമുണ്ട്-ഹരീഷ് പേരടി

ബെന്യാമിന്റെ ആടുജീവിതം നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി പൃഥ്വി രാജിനെ നായകനാക്കിയൊരുക്കിയ ചിത്രമാണ് ആടുജീവിതം. തിയ്യേറ്ററില്‍ മികച്ച പ്രതികരണം നേടുന്ന ചിത്രം വിവാദത്തിലും പെട്ടിരിക്കുകയാണ്. കഥയിലെ പ്രധാന സംഭവങ്ങള്‍ സിനിയിലില്ലാത്തതിനെതിരെ വലിയ വിമര്‍ശനം നിറയുന്നതിനിടെയാണ് ബെന്യാമിന്റെ വെളിപ്പെടുത്തലുകളും വൈറലായിരിക്കുകയാണ്. ആടുജീവിതം നോവലിലെ നായകന്‍ ഷൂക്കൂര്‍ അല്ല നജീബ് ആണെന്നും അനേകം ഷുക്കൂറുമാരില്‍ നിന്നും കടംകൊണ്ട കഥാപാത്രമാണ് നജീബ് എന്നും ബെന്യാമിന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹരീഷിന്റെ വിമര്‍ശനം.

നോവലിനും സിനിമയ്ക്കും വേണ്ടി ഒരു മനുഷ്യന്റെ ജീവിതത്തെ കഥയെന്ന പിന്‍ബലത്തോടെ മാര്‍ക്കറ്റ് ചെയ്യുകയാണെന്നും നോവല്‍ വായിച്ച് അത് വിശ്വസിച്ച പൊതുസമൂഹത്തെയും ഷുക്കൂറിനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുകയാണെന്നും ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നോവലിനും സിനിമക്കുവേണ്ടി ഒരു മനുഷ്യന്റെ ജീവിതത്തെ നടന്ന കഥയെന്ന പിന്‍ബലത്തോടെ മാര്‍ക്കറ്റ് ചെയ്യുക…എല്ലാം കഴിഞ്ഞ് അയാളുടെ ജീവിതത്തിന്റെ 30% മേയുള്ളു ബാക്കിയൊക്കെ കലാകാരന്റെ കോണോത്തിലെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമാണെന്നും..ആ നോവലിന്റെ പിന്‍കുറിപ്പില്‍ വ്യക്തമായി എഴുതിയ ‘കഥയുടെ പൊടിപ്പും തൊങ്ങലും’ വളരെ കുറച്ച് മാത്രമേയുള്ളു(10%) എന്ന് വായിച്ച് അത് വിശ്വസിച്ച പൊതുസമൂഹത്തെയും ആ മനുഷ്യനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുക…

ഈ സാഹിത്യ സര്‍ക്കസ്സ് കമ്പനി ഒരു മനുഷ്യന്റെ ജീവിതത്തില്‍ ഒരിക്കലും നടക്കാത്ത മനുഷ്യവിരുദ്ധവും മൃഗവിരുദ്ധവുമായ ഒരു കാര്യം വെച്ചാണ് വില്‍പ്പനയുടെ ഈ ഊഞ്ഞാലാട്ടം നടത്തിയെതെന്ന് അറിയുമ്പോള്‍ ഈ നോവല്‍ വായിച്ച് സമയം കളഞ്ഞതില്‍ ഞാന്‍ ലജ്ജിക്കുന്നു..

ഷൂക്കൂര്‍ ഇക്കാ നിങ്ങളുടെ ആദ്യത്തെ കഫീല്‍ ഒരു അറബിയായിരുന്നെങ്കില്‍ ഇന്നത്തെ നിങ്ങളുടെ കഫീല്‍ ഒരു മലയാള സാഹിത്യകാരനാണ്..നിങ്ങളുടെ ആട് ജീവിതം ഇപ്പോഴും തുടരുകയാണെന്ന് പറയാന്‍ സങ്കടമുണ്ട്…ക്ഷമിക്കുക..??

ഈ വൃത്തികേടിന് പരിഹാരമായി ഈ മനുഷ്യന്‍ കോടികളുടെ പ്രതിഫലം അര്‍ഹിക്കുന്നുണ്ട് എന്ന് തന്നെയാണ് എന്റെ പക്ഷം..ഒരു മനുഷ്യന്റെയും ജീവിതം വെച്ച് ഇനി ഒരുത്തനും സാഹിത്യം കളിക്കാതിരിക്കാന്‍ അത് ഒരു മാതൃകയാവണം…ഷുക്കൂറിനോടൊപ്പം..??

Anu

Recent Posts

പേര് ബേസിൽ ഖാൻ! ‘ഇത് ബ്രഹ്മാസ്ത്ര 2വിന്റെ ഷൂട്ടിം​ഗ്’; പാവം പിള്ളേര്, ഇങ്ങനെയൊന്നും പറ്റിക്കല്ലേ പൊന്ന് ബേസിലേ, വീഡിയോ വൈറൽ

സെറ്റിലായാലും പുറത്തായാലും പോസിറ്റിവിറ്റി നിറയ്ക്കുന്ന ആളാണ് സംവിധായകൻ ബേസിൽ ജോസഫ് എന്നാണ് സിനിമ ലോകത്ത് പറയുന്നത്. കുസൃതിയും ചെറിയ തമാശകളുമൊക്കെയായി…

4 mins ago

രാത്രിയിൽ ആവേശത്തിൽ ഫ്രീഫയർ ​ഗെയിം കളി, ദേഹത്ത് നനവും തണുപ്പും തോന്നിയതോടെ തൊട്ട് നോക്കി; ഞെട്ടി യുവാവ്, പിന്നെ അലറിയോടി

രാത്രിയിൽ മൊബൈലിൽ ​ഗെയിം കളിക്കുകയായിരുന്ന യുവാവിനെ പേടിപ്പിച്ച് പാമ്പ്. ഫ്രീഫയർ ഗെയിം കളിക്കുകയായിരുന്ന യുവാവ് ശരീരത്തിൽ തണുപ്പ് കയറിയതിനെ തുടർന്ന്…

8 mins ago

രാത്രിയിൽ ഉറക്കം കിട്ടാതെ ഫോണും നോക്കി കിടക്കുകയാണോ; ഈ പ്രശ്നത്തിന് ചില പരിഹാരങ്ങൾ ഇതാ

രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…

15 mins ago

ഇത് സഹിക്കാവുന്നതിലും അപ്പുറം, റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…

20 mins ago

സംഭവം തുടങ്ങീട്ടുണ്ടേ..! അവസരം വെറുതെ പാഴാക്കരുത്, വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകൾ ഇങ്ങനെ

ഫ്‌ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്‌ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…

29 mins ago

ഇന്ത്യക്കാരുടെ ജീവൻ കവരുന്ന ഹൃദ്രോ​ഗം; ഉയർന്ന കൊറോണറി ആർട്ടറി ഡിസീസ് മരണനിരക്ക്, മുന്നറിയിപ്പ്

ഹൃദ്രോ​ഗം ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, പുകവലി തുടങ്ങിയ കാരണങ്ങൾ ഹൃദ്രോഗ…

45 mins ago