മലയാളികളുടെ പ്രിയ താരം ഹരീഷ് പേരടി പുതിയ മേഖലയിലേക്ക് ചുവടുവെക്കുന്നു. കാലങ്ങള്‍ നീണ്ട തന്റെ അഭിനയ ജീവിതത്തില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച താരം നിര്‍മാണ രംഗത്തേക്കാണ് ചുവടുവക്കുന്നത്. ഹരീഷ് പേരാടി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ ലോഞ്ച് നാളെ രാവിലെ പതിനൊന്ന് മണിക്ക് നടക്കുമെന്നും അദ്ദേഹം അറിയിച്ചു. ‘പ്രാര്‍ത്ഥനകളും, അനുഗ്രഹങ്ങളും മാത്രം പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങട്ടെ’ എന്നാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായെത്തിയത്. അഖില്‍ കാവുങ്കല്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ബിന്ദു ഹരീഷും സുദീപും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാകും.
അതേസമയം നിരവധി ചിത്രങ്ങളുടെ ഭാഗമായ ഹരീഷ് ഇതിനോടകം മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളില്‍ തന്റേതായ നിലപാടുകള്‍ കൃത്യമായി തന്നെ തുറന്നുപറയുന്ന സിനിമാ താരം കൂടിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ പലപ്പോഴും വിമര്‍ശനങ്ങളും നേരിട്ടിട്ടുണ്ട് താരം.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…