നാടകത്തിലൂടെ മിനിസ്ക്രീനിലേക്കും ബിഗ്സ്ക്രീനിലേക്കും എത്തിയ നടനാണ് ഹരീഷ് പേരടി. ജീവിതത്തില്‍ തന്റേതായ നിലപാടുകളും ആദര്‍ശങ്ങളും ഉയര്‍ത്തിപ്പിടിച്ച് ജീവിക്കുന്ന അദ്ദേഹം സമൂഹത്തില്‍ നടക്കുന്ന എല്ലാ വിഷയങ്ങളിലും തന്റെ അഭിപ്രായം രേഖപ്പെടുത്തി രംഗത്ത് എത്താറുണ്ട്. ഇപ്പോഴിതാ വിദ്യാലയങ്ങളില്‍ നാടകം പഠനം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് അദ്ദേഹം പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.. നാടകം പഠിച്ചില്ലായിരുന്നു എങ്കില്‍ താനും ആളുകളെ വെട്ടിക്കൊല്ലുമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്..
നടന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…
അഞ്ചാം ക്ലാസ്സ് മുതല്‍ നാടകം കളിച്ചതുകൊണ്ടാ…അല്ലങ്കില്‍ ഞാനും വര്ഗ്ഗിയവാദിയാകുമായിരുന്നു..ക്രിമിനലാകുമായിരുന്നു…ആളുകളെ വെട്ടികൊല്ലുമായിരുന്നു…അതൊന്നും ഇല്ലാതെ പോയത് ചെറുപ്പത്തിലെ നാടകം കളിച്ചതുകൊണ്ട് മാത്രമാണ്…നാടകം പാഠ്യപദ്ധതിയില്‍ പെടുത്തുക..ആ നാടകങ്ങള്‍ കുട്ടികളെ പരിശീലിപ്പിക്കുക …അവര്‍ മനുഷ്യരാകും…മനുഷ്യത്വമുള്ളവരാകും…കാരണം നാടകം മറ്റു സാഹിത്യങ്ങള്‍ പോലെയല്ല…കൂട്ടായമയുടെ അടയാളമാണ്…കൂട്ടം കൂടി മാത്രമെ അത് ചെയ്യാന്‍
പറ്റുകയുള്ളു…ലോക സിനിമക്ക് ഇതുവരെ വിവേചനമില്ലാതെ കൂട്ടം കൂടാന്‍ പറ്റിയിട്ടില്ല…ക്യാമറക്ക് മുന്നിലാണെങ്കിലും പിന്നിലാണെങ്കിലും ക്യാമറയുടെ നിയമമനുസരിച്ചുള്ള സാങ്കേതികമായ താല്ക്കാലികമായ ഒരു ഒത്തുചേരല്‍ മാത്രമാണത്…നാടകം അങ്ങിനെയല്ല…നാടക സംഘവും കാണികളും തമ്മില്‍ നേര്‍ക്കുനേര്‍ ഉള്ള ഒരു കളിയാണ്…കളിക്കുന്നവര്‍ക്കും നാടകം അനുഭവിക്കുന്നവര്‍ക്കും രണ്ട് ടീമുകള്‍ക്കുമിടയില്‍ വിജയ പരാജയങ്ങളില്ലാതെ നമ്മള് ജീവിക്കുന്ന കാലത്തെ,സമയത്തെ വിജയിപ്പിക്കുന്ന കളി…അതുകൊണ്ടാണ് ഇന്ന സമയത്ത് ഇന്ന സ്ഥലത്ത് നാടകം കാര്യമാക്കി എന്ന് പറയാത്തത്..
നാടകം ഇന്ന സമയത്ത് ഇന്ന സ്ഥലത്ത് കളിക്കും എന്ന് മാത്രമെ ഇപ്പോഴും പറയാറുള്ളു…നാടകം കളിച്ച് പഠിച്ച് വളരുക …നിയും ഞാനുമില്ലാതെ നമ്മള് മാത്രമായി മാറുന്ന ഒരു പരിണാമമാണത്…ആ പരിണാമത്തിന് സ്കൂള്‍ തലം മുതല്‍ ഇടം നിര്‍ബന്ധമാണ്,പരിശീലനം ആവിശ്യമാണ്…പരസ്പരം വെട്ടി കൊല്ലാത്ത ഒരു തലമുറയെ നമ്മള് ഉണ്ടാക്കിയെപറ്റു…ഒരു പുതിയ കേരള പിറവിക്കായി..നാടകം…നാടകം…നാടകം..
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…