‘ഒരു മഞ്ഞകല്ലുമായി വന്നാല്‍ അതിന് റാന്‍ മുള്ളാന്‍ ഇത് കീംമിന്റെ ഉത്തരകൊറിയയല്ല’ ഹരീഷ് പേരടി

വ്യത്യസ്തമായ അഭിനയം കൊണ്ട് പ്രേക്ഷക മനസില്‍ ഇടംപിടിച്ചയാളാണ് നടന്‍ ഹരീഷ് പേരടി. തന്റെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വിളിച്ചു പറയുന്നതില്‍ മടി കാണിക്കാത്തയാളാണ് താരം. ഇപ്പോഴിതാ കെ റെയില്‍ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വികസനത്തിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്ന മഞ്ഞക്കല്‍ ഫാസിസത്തോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഹരീഷിന്റെ കുറിപ്പ് വായിക്കാം

ഞാൻ K-Rail പക്ഷക്കാരനാണ് …കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന ഒരാൾ എന്ന നിലക്ക് ഏത് പ്രതിസന്ധിയേയും ജനകീയമായി മറികടന്ന് കെ. റെയിൽ നടപ്പാക്കിയേ പറ്റു എന്ന് ആഗ്രഹിക്കുന്ന ഒരു മനുഷ്യനാണ്…പക്ഷെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വികസനത്തിന്റെ പേരിൽ കേരളത്തിൽ നടക്കുന്ന മഞ്ഞക്കൽ ഫാസിസത്തോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു…വിട്ടുടമസ്ഥന്റെ സമ്മതമില്ലാതെ കുറച്ച് സർക്കാർ അടിമകൾ ഒരു മഞ്ഞകല്ലുമായി വന്നാൽ അതിന് റാൻ മുള്ളാൻ ഇത് കീംമിന്റെ ഉത്തരകൊറിയയല്ല…കെ.ടി.മുഹമമ്ദും,തോപ്പിൽ ഭാസിയും,N.N.പിള്ളയും നാടകം കളിച്ചുണ്ടാക്കിയ കേരളമാണ്…എന്ത് കിട്ടും? എപ്പോൾ കിട്ടും? എന്ന് പച്ചക്ക് മുദ്ര കടലാസ്സിൽ എഴുതിതന്നതിനു ശേഷം കല്ലിട്ടാൽ മതി…അല്ലാത്ത കല്ലുകൾ ഫാസിസത്തിന്റെ അണ്ണാക്കിലേക്ക് എറിയുക…കെ.റെയിൽ മതി…ഫാസിസ്റ്റ് റെയിൽ വേണ്ട.

Gargi

Recent Posts

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

17 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago