‘നികൃഷ്ടമായ ആണ്‍ കോമാളിത്തം…ഷൈനിങ്ങില്ലാത്ത വെറും ടോം ചാക്കോ’ നടനെതിരെ ഹരീഷ് പേരടി

‘ബൂമറാങ്’ സിനിമയുടെ പ്രമോഷന് പങ്കെടുക്കാത്ത നടി സംയുക്തയ്ക്കെതിരേ നടന്‍ ഷൈന്‍ ടോം ചാക്കോ രംഗത്തെത്തിയിരുന്നു. ഒരു ജോലി ഏറ്റെടുത്താല്‍ അത് പൂര്‍ണമാക്കാനുള്ള കടമ നമുക്കുണ്ട്. സിനിമയുടെ പ്രമോഷന് എന്തുകൊണ്ട് അവര്‍ വന്നില്ല. പേരിനൊപ്പം ജാതിപ്പേരായ മേനോന്‍ ഒഴിവാക്കിയ സംയുക്തയുടെ നിലപാടിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മാധ്യമങ്ങള്‍ക്കു മുന്നില്‍ വച്ച് ഷൈന്‍ ടോം ചാക്കോയുടെ പരസ്യപ്രതികരണം. ക്രിസ്ത്യാനിയായാലും മുസ്ലീമായാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം.

സഹകരിച്ചവര്‍ക്ക് മാത്രമേ നിലനില്‍പ്പ് ഉണ്ടായിട്ടുള്ളൂ. ചെയ്ത ജോലിയോട് കുറച്ച് ഇഷ്ടം കൂടുതല്‍ ഇഷ്ടം എന്നൊന്ന് ഇല്ല. ഇവരെയൊക്കെ കുത്തിത്തിരിപ്പിക്കാന്‍ ആളുകള്‍ ഉണ്ട്. ചെയ്തത് മോശമായിപോയി എന്ന ചിന്ത കൊണ്ടാണ് പ്രമോഷന് വരാത്തതെന്നും നടന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇപ്പോഴിതാ നടനെതിരെ ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ്. ജോലി സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ നിയമപരമായോ തൊഴില്‍ സംഘടനകളുമായി ചര്‍ച്ച ചെയ്തോ പരിഹരിക്കണമെന്നും അല്ലാതെ പൊതുസമൂഹത്തിനുമുന്നില്‍ അവഹേളിച്ച് നികൃഷ്ടമായ ആണ്‍ കോമാളിത്തം പ്രദര്‍ശിപ്പിച്ചിട്ടല്ലെന്നും ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘ജോലി സംബന്ധമായ കരാറുകള്‍ തെറ്റിച്ചിട്ടുണ്ടെങ്കില്‍ അതിനെ നിയമപരമായോ,തൊഴില്‍ സംഘടനകളുമായി ചര്‍ച്ചചെയ്‌തോ ആണ് പരിഹരിക്കപെടേണ്ടത്…അല്ലാതെ സ്വന്തം ജാതിവാല്‍ മുറിച്ചു കളഞ്ഞ് ധീരമായ നിലപാടെടുത്ത..സമൂഹത്തിന് മാതൃകയായ ഒരു അഭിനേത്രിയെ, ഒരു പെണ്‍കുട്ടിയെ പൊതുസമൂഹത്തിനുമുന്നില്‍ അവഹേളിച്ച്..നികൃഷ്ടമായ ആണ്‍ കോമാളിത്തം പ്രദര്‍ശിപ്പിച്ചിട്ടല്ല…സംയുക്ത യുക്തി ബോധമുള്ള പെണ്ണാവുമ്പോള്‍..ഷൈന്‍..ഷൈനിങ്ങില്ലാത്ത വെറും ടോം ചാക്കോയെന്ന കേവലം ആണ്‍ മാത്രമാകുന്നു..ഷൈന്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ’…

അതേസമയം ചിത്രത്തിന്റെ നിര്‍മ്മാതാവും സംയുക്തക്കെതിരെ രംഗത്തെത്തിയിരുന്നു. സംയുക്തയെ പ്രമോഷന് വിളിച്ചപ്പോള്‍ 35 കോടി രൂപയുടെ സിനിമ ചെയ്യുകയാണ്. എനിക്ക് എന്റേതായ കരിയറുണ്ട്. ഹൈദരാബാദില്‍ സ്ഥിരതാമസമാണ് എന്നൊക്കെയാണ് പറഞ്ഞത്. ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം സംയുക്തയാണ്. അവര്‍ നന്നായി അഭിനയിക്കുകയും ചെയ്തു. സിനിമയുടെ കരാറില്‍ പ്രമോഷന് വരണമെന്നുണ്ട്. പക്ഷേ ഈ സിനിമയുടെ റിലീസിങ് പലതവണ മാറ്റിവച്ചു. എന്നിരുന്നാലും അവര്‍ക്ക് വരാമായിരുന്നുവെന്നാണ് നിര്‍മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

Gargi

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

10 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago