കെ – റെയില്‍… യുവ നടന്‍മാര്‍ എന്തുകൊണ്ട് വാ തുറക്കുന്നില്ല…? മനുഷ്യരുടെ പ്രശ്‌നമാണെന്ന് ഹരീഷ് പേരടി..!

സംസ്ഥാനത്ത് കെ-റെയില്‍ വിവാദം നടക്കവെ, ഈ വിഷയത്തില്‍ വീണ്ടും തന്റെ നിലപാട് ഉറപ്പിച്ച് പറഞ്ഞ രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഇതിന് മുന്‍പും താരം കെ-റെയില്‍ വേണം എന്ന് തന്നെയാണ് പറയുന്നത്.. അന്നും ഇന്നും ആ നിലപാടില്‍ ഉറച്ച് നില്‍ക്കാനുള്ള കാരണങ്ങളെ കുറിച്ച് വ്യക്തമായ ഒരു കുറിപ്പ് ഹരീഷ് പേരടി തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. സമൂഹത്തില്‍ നടക്കുന്ന ഒരുമാതിരിപ്പെട്ട എല്ലാ വിഷയങ്ങളിലും തന്റെ നിലപാട് വ്യക്തമാക്കുകയും അത് പൊതു സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടുകയും ചെയ്യുന്ന വ്യക്തിയാണ് ഹരീഷ് പേരടി.

ഇപ്പോഴിതാ തന്റെ പുതിയ ഫേസ്ബുക്ക് കുറിപ്പിലൂടെ ഇത് മനുഷ്യരെ ബാധിക്കുന്ന വിഷയമായിട്ട് കൂടി എന്തുകൊണ്ട് മലയാള സിനിമാ രംഗത്തെ പുതുമുഖ നടന്മാര്‍ വാ തുറക്കുന്നില്ലെന്ന് ചോദിക്കുകയാണ് ഹരീഷ് പേരടി. അതിനൊപ്പം, ഈ വിഷയത്തില്‍ മമ്മുക്കയേയും ലാലേട്ടനെയും വിടാം…എന്നും അവര്‍ക്ക് പ്രായമായില്ലെ..എന്നും താരം കുറിയ്ക്കുന്നു… കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…
മമ്മുക്കയേയും ലാലേട്ടനെയും വിടാം…അവര്‍ക്ക് പ്രായമായില്ലെ…കെ.റെയിലിനെപറ്റി നമ്മുടെ യുവതാരങ്ങളായ ഫഹദ് ഫാസില്‍,പ്രിഥിരാജ്,ദുല്‍ഖര്‍ സല്‍മാന്‍,കുഞ്ചാക്കോ ബോബന്‍,ആസിഫ് അലി,നിവിന്‍ പോളി,വിനീത് ശ്രീനിവാസന്‍,പ്രണവ് മോഹന്‍ലാല്‍

ഇങ്ങിനെയുള്ളവര്‍ക്കൊക്കെ എന്താണ് അഭിപ്രായം എന്നറിഞ്ഞാല്‍ കൊള്ളാം…കാരണം മലയാള സിനിമയില്‍ കെ.റെയിലിനെ കുറിച്ച് സിനിമയെടുത്താലും പരസ്യമെടുത്താലും അതില്‍ അഭിനയിക്കാനുള്ളവരാണ് നിങ്ങള്‍…മലയാള സിനിമയില്‍ അഭിനയിച്ച് കുടുംബം പോറ്റുന്ന മലയാള സിനിമയുടെ ഭാവി താരങ്ങളായ നിങ്ങള്‍ കേരളത്തിലെ മനുഷ്യരുടെ പ്രശ്‌നങ്ങള്‍ക്കുവേണ്ടി വാ തുറക്കു…

നിങ്ങളുടെ സിനിമകളെ 100 കോടി ക്ലബില്‍ കയറ്റാന്‍ വേണ്ടി മലയാളികള്‍ കാത്തിരിക്കുകയാണ്…എന്റെ അഭിപ്രായം-കെ.റെയില്‍ വേണം…പക്ഷെ ഉടമസ്ഥരുടെ സമ്മതമില്ലാതെയുള്ള ഈ കല്ലിടല്‍ തനി ഫാസിസമാണ്…എന്നാണ് നടന്‍ ഹരീഷ് പേരടി കുറിച്ചിരിക്കുന്നത്.

 

 

 

Rahul

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

1 hour ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

2 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

3 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

4 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

4 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

5 hours ago