മാറ്റിനിര്‍ത്താന്‍ കാരണം നോക്കി നടക്കുന്ന കാലത്ത് ലാലേട്ടന്‍ ചേര്‍ത്തു പിടിച്ചു!

നടന്‍ ഹരീഷ് പേരടിയുടെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. മലയാള സിനിമയുടെ താരവിസ്മയം മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് അദ്ദേഹം. മോഹന്‍ലാലിന് ഒപ്പം ഹരീഷ് പങ്കുവെച്ച ഫോട്ടോയും അതിന് നല്‍കിയ അടിക്കുറിപ്പുമാണ് ആരാധകരുടെ ശ്രദ്ധ കവരുന്നത്. എത്ര നമ്മള്‍ കൂടെ നിന്നാലും ചില അഭിപ്രായ വിത്യാസങ്ങള്‍ പ്രകടിപ്പിച്ചാല്‍ മാറ്റി നിര്‍ത്താന്‍ കാരണങ്ങള്‍ കണ്ടെത്തുന്ന ഈ കാലത്ത്..

അഭിപ്രായ വിത്യാസങ്ങള്‍ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്ട്രീയവുമാണെന്ന പൂര്‍ണ്ണമായ തിരിച്ചറിവോടെ വീണ്ടും ചേര്‍ത്തുനിര്‍ത്തുമ്പോള്‍ ലാലേട്ടന്‍ യഥാര്‍ത്ഥ വിസ്മയമാകുന്നു… എന്നാണ് ഹരീഷ് പേരടി ലാലേട്ടന് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്…അഭിനയത്തില്‍ മാത്രമല്ല..മനുഷ്യത്വത്തിലും…തട്ടിയും ഉരുമ്മിയും ഞങ്ങള്‍ ഇനിയും മുന്നോട്ടുപോകും..ഓളവും തീരവും പോലെ.. എന്നാണ് ഹരീഷ് പേരടി ഫോട്ടോ പങ്കുവെച്ച് കുറിയ്ക്കുന്നത്. താരസംഘടനയായ അമ്മയില്‍ നിന്ന് അഭിപ്രായ വ്യത്യാസങ്ങള്‍ കൊണ്ട് ഹരീഷ് പേരടി രാജി വെച്ചിരുന്നു.

അതെല്ലാം തന്റെ സ്വന്തമായ അഭിപ്രായങ്ങള്‍ എന്നിരിക്കെ തന്നെ ലാലേട്ടന്‍ ചേര്‍ത്തു പിടിച്ചെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഓളവും തീരവും എന്ന സിനിമയ്ക്ക് വേണ്ടി ലാലേട്ടന് ഒപ്പം ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്ന വിവരം ഹരീഷ് പേരടി അറിയിച്ചിരുന്നു. പ്രിയദര്‍ശനാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.

എം.ടി വാസുദേവന്‍ നായരുടെ കഥകള്‍ കോര്‍ത്തിണക്കിയുള്ള ആന്തോളജി ചിത്രത്തിലാണ് ഇവരുവരും ഒന്നിച്ച് സ്‌ക്രീന്‍ പങ്കിടുന്നത്. സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചിട്ടുണ്ട്. ഷൂട്ടിംഗിനോട് അനുബന്ധിച്ചുള്ള മോഹന്‍ലാലിന്റെ ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. പെരുമഴയില്‍ ചങ്ങാടം തുഴയുന്ന മോഹന്‍ലാലിന്റെ ഒരു വീഡിയോ ആയിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.

Sreekumar

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

6 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago