മതവര്‍ഗ്ഗീയതയ്ക്ക് ഹാലിളകിയിട്ടുണ്ട്!! മക്കളേ… എന്നാലും ആശംസകള്‍… ഇത് കലക്കിയെന്ന് ഹരീഷ് പേരടി

സമൂഹത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും പ്രതികരിക്കുകയും അതില്‍ തന്റേതായ നിലപാട് വ്യക്തമാക്കുകയും ചെയ്യാറുള്ള നടനാണ് ഹരീഷ് പേരടി. ഇതിനെല്ലാം നടന് എതിരെ വിമര്‍ശനങ്ങളും കൈയ്യടികളും ഉണ്ടാകാറുമുണ്ട്. ഇപ്പോഴിതാ താരം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്ന ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയത്തെക്കുറിച്ചുള്ള ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. താരം പങ്കുവെയ്ക്കുന്ന ഇത്തരത്തിലുള്ള പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോള്‍ കേരളമൊട്ടാകെ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം. ഇതേ കുറിച്ചാണ് ഹരീഷ് പേരടിയും തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്.

ബാലുശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടപ്പിലാക്കിയ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയത്തിന് പിന്തുണയും ആശംസയുമായും ആയാണ് നടന്‍ ഹരീഷ് പേരടി എത്തിയിരിക്കുന്നത്. എന്നാല്‍, തന്റെ ആശംസകള്‍ പിന്‍വലിക്കേണ്ടി വരുവോ എന്ന് സംശയമുണ്ടെന്നും വോട്ട് ബാങ്കിന്റെ മുന്നില്‍ അവസാനിക്കുന്ന പല പുരോഗമനങ്ങളും ഇതിനുമുമ്പും ഉണ്ടായിട്ടുണ്ടെന്നും ഹരീഷ് പറഞ്ഞു. ഹരീഷ് പേരടിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു….ഇത് കലക്കി…ആശംസകള്‍…പക്ഷെ ഈ ആശംസകള്‍ പിന്‍വലിക്കേണ്ടി വരുമോ എന്നാണ് സംശയം…കാരണം മതവര്‍ഗ്ഗീയതക്ക് ഹാലിളകിയിട്ടുണ്ട്…വോട്ട് ബാങ്കാണ്…വോട്ട് ബാങ്കിന്റെ മുന്നില്‍ അവസാനിക്കുന്ന പല പുരോഗമനങ്ങളും നമ്മള്‍ക്ക് ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്…സ്‌കൂള്‍ കുട്ടികള്‍ കളിച്ച കിത്താബ് നാടകത്തിന്റെ പരിണാമ ഗുപ്തി നമ്മള്‍ കണ്ടതാണല്ലോ…എന്തായാലും പെണ്‍കുട്ടികള്‍ പാന്റ്സിടട്ടെ …അഭിവാദ്യങ്ങള്‍.. എന്നാണ് താരം തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. പോസ്റ്റിന് അടിയില്‍ നിരവധി കമന്റുകളും വന്നിട്ടുണ്ട്.

 

Rahul

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

1 hour ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

2 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

3 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

4 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

5 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

5 hours ago