വൈധവ്യം, മര്‍ത്യനാശം വരെ വിധിച്ചു!!!എന്നിട്ടും വിവാഹിതരായി, സന്തുഷ്ട കുടുംബം-ഹരി പത്തനാപുരം

സോഷ്യല്‍ മീഡിയയിലെ വൈറല്‍ ജ്യോതിഷനാണ് ഹരി പത്തനാപുരം. ജ്യോതിഷത്തില്‍ വിദഗ്ദനായ അദ്ദേഹത്തിന്റെ തുറന്നുപറച്ചിലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ സീ കേരളം ഒരുക്കുന്ന ഞാനും എന്റെ ആളും എന്ന റിയാലിറ്റി ഷോയില്‍ ഹരി പത്തനാപുരം പങ്കെടുത്ത് പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്.

ഹരിയും ഭാര്യ സബിതയുമാണ് പരിപാടിയില്‍ പങ്കെടുത്തത്. ഭാര്യ സബിത അഭിഭാഷക. തങ്ങളുടെ പ്രണയകഥയാണ് ഹരി പങ്കുവയ്ക്കുന്നത്. കോടതി വരാന്തയില്‍ വച്ചാണ് പ്രണയിനിയെ ആദ്യമായി കാണുന്നതെന്ന് ഹരി പറയുന്നു. വിവാഹം ആലോചിച്ച വേളയില്‍ ജാതകം നോക്കിയിരുന്നെന്നും അത് പ്രശ്‌നമായെന്നും ഹരി പറയുന്നു.

അവതാരക അശ്വതി ശ്രീകാന്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ഹരി.
ജ്യോത്സ്യന് റൊമാന്‍സ് ഒക്കെ ഉണ്ടോ എന്ന ചോദ്യത്തിന് ഹരി പറയുന്നതിങ്ങനെ,
ജ്യോത്സ്യന് എന്താണ് റൊമാന്‍സ് പറ്റില്ലേ. നമ്മള്‍ പച്ചയായ മനുഷ്യനാണ്. എന്റെ വ്യക്തിപരമായ ജീവിതത്തില്‍ എനിക്കും റൊമന്‍സുണ്ട്, ഇമോഷന്‍സുണ്ട്, സെന്റിമെന്‍സുണ്ട്. അതൊക്കെ ഒന്ന് തുറന്നുകാട്ടുക എന്നാണ് ഉദ്ദേശിയ്ക്കുന്നത്. – ഹരി പറയുന്നു.

ജാതകം നോക്കിയോ എന്ന അശ്വതിയുടെ ചോദ്യത്തിന് ഹരിയുടെ മറുപടി ഇങ്ങനെ ആയിരുന്നു. ‘ സത്യത്തില്‍ ഞങ്ങള്‍ കോടതി വരാന്തയില്‍ വച്ചാണ് കാണുന്നത്. എന്റെ താഴെ ഉള്ള ആളുടെ കേസുമായി ബന്ധപെട്ട് പോയപ്പോഴാണ് സബിതയെ കാണുന്നത്. അങ്ങനെ ഞങ്ങള്‍ക്ക് ഇഷ്ടമായി. പരസ്പരം ഇഷ്ടം തുറന്നു പറഞ്ഞു. പാരമ്പര്യമായി ജ്യോതിഷ കുടുംബമാണ് തന്റേതെന്നും ഹരി പറയുന്നു.

സബിതയുടെ വീട്ടില്‍ നിന്നും ജാതകം നോക്കിയപ്പോള്‍ മധ്യമരഞ്ജു ഉള്ള ജാതകം ആണെന്ന് തെളിഞ്ഞു. ചില നാളുകള്‍ തമ്മില്‍ ഒരിക്കലും യോജിപ്പിക്കരുത് എന്നുള്ള ഫലമാണ് ഈ ജാതകം നല്‍കുന്നത്. ഇത് കേട്ടപ്പോള്‍ എന്റെ അച്ഛനും ചോദിച്ചു ഇത് എങ്ങനെ നടക്കും എന്ന്. വൈധവ്യം, മര്‍ത്യനാശം തുടങ്ങി ഒരുപാട് ദോഷഫലങ്ങള്‍ ഉണ്ടാകുമെന്ന് എന്ന് അച്ഛന്‍ ഒരു ശ്ലോകത്തിലൂടെ വ്യക്തമാക്കി.

അച്ഛന്‍ പങ്കിട്ട ശ്ലോകത്തിനു ബദലായി താനും ഒന്ന് പറഞ്ഞു കൊടുത്തു. തങ്ങളുടെ
കല്യാണവും കഴിഞ്ഞു. തങ്ങള്‍ പത്തുദിവസം അടിയുണ്ടാകും അഞ്ചു ദിവസം മിണ്ടും. അഞ്ചുദിവസം അടിയുണ്ടാകും, രണ്ട് ദിവസം മിണ്ടും. രണ്ടുപിള്ളേരും ഉണ്ടെന്നും കുടുംബജീവിതത്തെ കുറിച്ച് ഹരി പറയുന്നു.

Anu

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

15 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago