ഹ്യുമർ ചെയ്യാൻ നല്ല മിടുക്കനാണ് അദ്ദേഹം! ക്രോണിക് ബാച്ചിലറിൽ പ്രോയോഗിക്കാൻ കഴിയാത്ത ഡയലോഗ് മറ്റൊരു ചിത്രത്തിൽ ചെയ്യ്തു, ഹരിശ്രീ അശോകൻ

നിരവധി കോമഡി രംഗങ്ങൾ അഭിനയിച്ചു പ്രേക്ഷകരെ കുടുകുടെ ചരിപ്പിച്ച നടൻ ആണ് ഹരിശ്രീ അശോകൻ ഇപ്പോൾ താരം സംവിധായകൻ സിദ്ദിഖിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, സിനിമകളിൽ ഹ്യൂമർ ചെയ്യാൻ വളരെ മിടുക്കൻ ആണ് സിദ്ദിഖ്, അദ്ദേഹത്തിന്റെ അങ്ങനെ ഉള്ള ഒരുപാടു ചിത്രങ്ങളിൽ തനിക്ക് അവസരം ലഭിച്ചിട്ടുണ്ട് ഹരിശ്രീ  അശോകൻ പറയുന്നു.

അതിൽ എടുത്തു പറയാവുന്ന ഒരു ചിത്രമാണ് ക്രോണിക് ബാച്ചിലർ, ചിത്രത്തിൽ ഞാനും ഇന്നസെന്റ് ചേട്ടനും കൂടി ഒരു മദ്യപാനിയുടെ കൂടെ അഭിനയിക്കുന്ന രംഗം ഉണ്ട്, അതിന്റെ ഒരു ടൈമിംഗ് തെറ്റിയാൽ പിന്നീട് അത് വർക്ക് ഔട്ട് ആകില്ല, അതിൽ അഗ്രഗണ്യൻ തന്നെയാണ് സിദ്ദിക്കും, റാഫി മെക്കാർട്ടിനും.

ആ ചിത്രത്തിൽ ഭക്ഷണം ഉണ്ടാക്കുമ്പോൾ വെജിറ്റേറിയൻ ആണ് നല്ലത് ഒരുപാട് വണ്ണം വെക്കില്ല എന്ന് ഞാൻ പറയുന്നുണ്ട്, അപ്പോൾ തിരിച്ചു മുകേഷ് പറയുന്ന ഒരു ഡയലോഗുണ്ട് എന്നാൽ ആന വെജിറ്റേറിയൻ അല്ലെ എന്തുകൊണ്ട് വണ്ണം കുറയുന്നില്ല എന്ന്, എന്നാൽ ആ ഡയലോഗുകൾ ക്രോണിക് ബാച്ചിലറിൽ നിന്നും കട്ട് ചെയ്യ്തു എന്നാൽ അത് മറ്റൊരു ചിത്രമായ റൺവേ യിൽ താൻ പറഞ്ഞു ഹരിശ്രീ പറയുന്നു.

 

Suji