ഇനി നീ എൻ്റെ ദേഹത്ത് തൊട്ടാൽ നീ പിന്നെ മദ്രാസ് കാണില്ല ; നമ്മളെ ചവിട്ടിയിട്ട് അയാള് ഏതായാലും ഇവിടുന്ന് പോകില്ല – ഹരിശ്രീ അശോകൻ

ഹാസ്യനടനായും സ്വഭാവ നടനയുമെല്ലാം മലയാള സിനിമയിൽ ഇടം പിടിച്ച താരമാണ് ഹരിശ്രീ അശോകൻ. ചിരിപ്പിച്ചും ചിന്തിപ്പിച്ചും അദ്ദേഹം കയറിക്കൂടിയത് ഓരോ മലയാളികളുടെയും ഹൃദയത്തിലേക്കാണ്. അതുകൊണ്ട് തന്നെ താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ഹരിശ്രീ അശോകൻ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. നടൻ മൻസൂർ അലിയെ കുറിച്ചും അദ്ദേഹവുമായി അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ചുമാണ് താരം തുറന്ന് പറഞ്ഞിരിക്കുന്നത്.

“സത്യം ശിവം സുന്ദരം എന്ന ചിത്രത്തിൻ്റെ ഫൈറ്റ് രംഗങ്ങൾ ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരു ബസ്സ് സ്റ്റാൻഡിൽ വെച്ച് ചിത്രീകരിച്ച രംഗങ്ങളിൽ മൻസൂർ അലി ഖാൻ എന്നെയും ,ഹനീഫ് ഇക്കയെയും തല്ലുന്ന രംഗ ഉണ്ട്..അതിൽ അന്ധന്മരുടെ വേഷം ചെയ്യുന്നതിനാൽ കണ്ണ് എപ്പോഴും മുകളിലേക്ക് വെക്കണം. അതുകൊണ്ട് നമുക്ക് ഒന്നും വ്യക്തമായി കാണാൻ കഴിയില്ല. ആദ്യം തല്ലുമ്പോൾ അയാൾ രണ്ടു മൂന്നു തവണ കൈകിട്ട് ഇടിച്ചു, പിന്നെ നെഞ്ചിനും ഒരു ചവിട്ട് കിട്ടി. ഇനി ചവിട്ടരുത്, ടൈമിംഗ് നിങ്ങളുടെ കയ്യിലാണ്, ഞങ്ങൾക്ക് ഒന്നും കാണാൻ പറ്റില്ല എന്ന് ഞാൻ അയാളോട് പറഞ്ഞു. പക്ഷേ അയാള് മൈൻഡ് പോലും ചെയ്തില്ല. രണ്ടാമതും ഇത് ആവർത്തിച്ചപ്പോൾ ഞാൻ പറഞ്ഞു നിർത്താൻ.

നിന്നോട് ഞാൻ ഒരു തവണ പറഞ്ഞതാണ് ചവിട്ടരുതെന്ന് ഇനി നീ എൻ്റെ ദേഹത്ത് തൊട്ടാൽ നീ പിന്നെ മദ്രാസ് കാണില്ല എന്ന് ഞാൻ പറഞ്ഞു. പിന്നീട് ഒരു കുഴപ്പവും ഉണ്ടായിട്ടില്ല. എൻ്റെ നാലിരട്ടി ഉണ്ട് അയാള്. നമ്മളെ ചവിട്ടിയിട്ട് അയാള് ഏതായാലും ഇവിടുന്ന് പോകില്ല. ഞാൻ ഇങ്ങനെ ഇരിക്കുന്നു എന്നെ ഒള്ളു. ഒരു ബോധം ഇല്ലാത്ത നടനാണ് മൻസൂർ അലി ഖാൻ ഞങ്ങളൊക്കെ ഒരുപാട് അയാൾക്ക് വേണ്ടി സഹിച്ചു
അയാൾക്കെതിരെ നൂറ്റി അൻപതോളം കേസുണ്ട്. എപ്പോഴും ജയിലിൽ ആണ്. വീട്ടിൽ വെല്ലപ്പോഴും ആണ് ലീവിന് വരുന്നത്.”എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

Shilpa

Recent Posts

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

1 hour ago

ജാസ്മിന് DYFIയുടെ ആദരവ്; പരിപാടിക്കിടയിൽ കാലിൻമേൽ കാല് കയറ്റി വെച്ചതിനെതിരെയും വിമർശനം

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ ജാഫർ,…

2 hours ago

ജയം രവിക്കൊപ്പമുള്ള ഫോട്ടോകളെല്ലാം ആരതി രവി സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയിട്ടുണ്ട്

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ ദമ്പതികളായിരുന്നു ജയം രവിയും ഭാര്യ ആരതി രവിയും. എന്നാൽ കഴിഞ്ഞ ​ദിവസങ്ങളിലാണ് ഇരുവരും വിവാഹ…

3 hours ago

ഇപ്പോള്‍ ഒരു 55 വയസ് തോന്നുന്നു, സാധികയുടെ ചിത്രത്തിന് നേരെ വിമർശനം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിയാണ് സാധിക വേണു ഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും…

3 hours ago

പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ആക്ഷൻ പ്ലാനുമായി സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോർജ്.…

3 hours ago

സ്റ്റീഫൻ നെടുമ്പള്ളിയുടെ   സീനൊക്ക് കാലൻ പോത്തുമായി വരുന്ന ഇമേജ് സൃഷ്ട്ടിക്കുന്നുണ്ട്! അങ്ങനൊന്നും താൻ ചിന്തിച്ചില്ല; ‘ലൂസിഫറി’ന് കുറിച്ച് മുരളി ഗോപി

നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യ്ത മോഹൻലാൽ ചിത്രമായിരുന്നു 'ലൂസിഫർ', ഈ ചിത്രത്തിന്റെ തിരകഥ രചിച്ചത് മുരളി ഗോപി…

3 hours ago