നാണമുണ്ടോ കാമുകിയെ ഗര്‍ഭിണിയാക്കിയിട്ട് മറ്റൊരുത്തിയെ കല്യാണം കഴിക്കാന്‍, ഷിയാസിനെതിരെ രൂക്ഷ വിമര്‍ശനം

ബിഗ് ബോസ് ഷോയിലൂടെ എത്തി ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് ഷിയാസ് കരീം. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ഥിയായെത്തിയ മോഡലാണ് ഷിയാസ്. ഷോയ്ക്ക് ശേഷം മിനിസ്‌ക്രീനില്‍ സജീവമാണ് ഷിയാസ്.
അതിനിടെ കഴിഞ്ഞ ദിവസമാണ് താരത്തിനെതിരെ ഞെട്ടിക്കുന്ന ഗുരുതര ആരോപണം പുറത്തുവന്നത്.

പലതവണ പീഡിപ്പിച്ചു, ഗര്‍ഭച്ഛിദ്രം നടത്തിച്ചു എന്നൊക്കെയാണ് ജിം ട്രെയിനറായ യുവതി താരത്തിനെതിരെ നല്‍കിയ പരാതി. 2021 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ എറണാകുളം കടവന്ത്ര, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ എത്തിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

അതിനിടെയാണ് താരത്തിന്റെ വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്തുവന്നത്. ഇന്നലെയായിരുന്നു ഷിയാസിന്റെ വിവാഹനിശ്ചയം നടന്നത്. ഷിയാസ് തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.
ഷിയാസ് കരീമിന്റെ വിവാഹ നിശ്ചയം ഇന്നലെയായിരുന്നു നടന്നത്. ഷിയാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞെന്ന വാര്‍ത്ത ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. യാതൊരു സൂചനകളും നല്‍കാതയായിരുന്നു ഷിയാസ് വിവാഹ നിശ്ചയം നടത്തിയത്.

ഡോക്ടര്‍ രഹാനയാണ് ഷിയാസിന്റെ പ്രതിശ്രുത വധു. എന്നന്നേക്കുമായുള്ള ഞങ്ങളുടെ തുടക്കം എന്ന് പറഞ്ഞാണ് വിവാഹ നിശ്ചയത്തില്‍ നിന്നുള്ള ചിത്രം ഷിയാസ് പങ്കുവച്ചിരിക്കുന്നത്. സ്നേഹവും ചിരിയുമായി സന്തോഷകരമായൊരു തുടക്കം. എന്റെ ജീവിതത്തിലേക്ക് സ്വാഗതം എന്നും ഷിയാസ് കുറിച്ചു.

യാതൊരു സൂചനയും തരാതെയാണ് പെട്ടെന്ന് എന്‍ഗേജ്‌മെന്റ് ചിത്രങ്ങള്‍ പങ്കുവച്ചത്.
അഭിമുഖങ്ങളിലോ സ്റ്റാര്‍ മാജിക്കിലോ ഒന്നും ഷിയാസ് വിവാഹത്തിനെ കുറിച്ചൊന്നും
പങ്കുവച്ചിട്ടില്ല. സുഹൃത്തുക്കള്‍ പോലും ഷിയാസിനോട് പരാതി പറയുന്നുണ്ട്. ഷിയാസിന്റെ അടുത്ത സുഹൃത്തും ബിഗ് ബോസിലെ സഹതാരവുമായിരുന്ന ശ്രീനിഷ് പറയുന്നതിങ്ങനെ, ഞങ്ങളെക്കൂടി അറിയിക്കാമായിരുന്നുവെന്നാണ് ശ്രീനിഷ് പറയുന്നത്. തങ്ങളെക്കൂടി ക്ഷണിക്കാമായിരുന്നുവെന്ന് ബഷീര്‍ ബഷിയും പരാതി പറയുന്നുണ്ട്.

അതേസമയം പീഡനകേസും കമന്റുകളില്‍ ചര്‍ച്ചയാക്കിയിട്ടുണ്ട് ആരാധകര്‍. പീഡന വീരന്‍, ആരോ പണി കൊടുത്തതാണ് അതുകൊണ്ടല്ലേ ഇന്ന് തന്നെ ന്യൂസ് വന്നത്, അണ്ണനെ പോലീസ് പൊക്കിയെന്ന് കേട്ടു, പ്രേമിച്ച് പല തവണ ഡിങ്കോല്‍ഫി നടത്തി ഗര്‍ഭ ചിത്രം നടത്തി അവളെ ഒഴിവാക്കിയ മാന്യന്‍, കുറ്റപത്രത്തില്‍ കണ്ടു ശരിക്കും പീഡനക്കേസ് ആണ്..കല്യാണത്തിന്റെ അന്ന് തന്നെ പുറത്തു വന്നല്ലോ.

കുറെ വര്‍ഷങ്ങളായി പീഡിപ്പിക്കും എന്നാണ് പറഞ്ഞിരിക്കുന്നത് ആ സ്ത്രീക്ക് ഇപ്പോഴാണ് ഇത് പുറത്തുവിടാന്‍ തോന്നിയത് കല്യാണത്തിന്റെ അന്ന് തന്നെ..ഇത്രയും നാളും എന്താ മിണ്ടാണ്ടിരുന്നത്, ഒരുത്തിയെ പറ്റിച്ചു മറ്റൊരുത്തിയെ കെട്ടി, ഒരു ഭാഗത്ത് പീഡനം മറുഭാഗത്ത് നിശ്ചയം ഇതിപ്പോ എന്താ, നാണമുണ്ടോ കാമുകിയെ ഗര്‍ഭിണിയാക്കിയിട്ട് മറ്റൊരുത്തിയെ കല്യാണം കഴിക്കാന്‍ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍ നിറയുന്നത്.

Anu

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

11 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

11 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

12 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

15 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

17 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

18 hours ago