ഇടിത്തീ പോലെ കാൻസർ, കുഞ്ഞിനെപ്പോലെ ചേർത്ത് പിടിച്ച് പ്രിയതമൻ, കരൾ അലിയിപ്പിക്കും കഥ

ഏതു വേദനകളെയും നമുക്ക് അനായാസം മറക്കാം താങ്ങായും തണലായതും നമുക്ക് ഒരു സപ്പോർട്ട് ഉണ്ടെങ്കിൽ, മാരകരോഗമായ കാൻസർ ശരീരത്തെ കാർന്നു തിന്നുമ്പോഹും തളരാതെ പിടിച്ച് നിൽക്കുവാൻ നമ്മളെ സഹായിക്കുന്നത് നമ്മടെ പ്രിയപ്പെട്ടവർ ആണ്, കരുതലും സ്നേഹവും കൊണ്ട് തന്റെ പ്രിയതമയെ ചേർത്ത് പിടിച്ച അനിൽ കുമാറിന്റെ കഥയാണ് ഇത്, കാൻസർ ആണെന്ന് അറിഞ്ഞ നിമിഷം തളർന്നു പോയെങ്കിലും ഒരു കുഞ്ഞിനെ പോലെ തന്റെ പ്രിയതമയെ ചേർത്ത് പിടിക്കുകയാരുന്നു അനിൽ കുമാർ. കാൻസർ അതി ജീവന കൂട്ടായ്മ എന്ന ഫേസ്ബുക് പേജിലാണ് അനിൽകുമാർ ഇത് പങ്കു വെച്ചത്.

ഫേസ്ബുക് കുറിപ്പ് ഇങ്ങനെ

അതിജീവനത്തിലെ എല്ലാ കൂട്ടുകാർക്കും പുതുവത്സര ആശംസകൾ 2019 കടന്നു പോവുകയാണ് ഒരു പാട് വേദനകൾ ഉണ്ടായ ഒരു വർഷം ആയിരുന്നു ഞങ്ങൾക്ക് ഇടിത്തീ പോലെ ആണ് Cancer ജീവിതത്തിലേക്ക് പ്രളയം പോലെ വന്നത് ആദ്യം അറിഞ്ഞ നിമിഷം ഞാൻ തകർന്നു പോയി പക്ഷെ അവൾ എനിക്ക് ധൈര്യം തന്നു എന്തും നേരിടാൻ പറ്റും എന്ന് മനസ്സിൽ ഉറച്ചു അവളെ ഒരു കുഞ്ഞിനെപ്പോലെ ചേർത്തു പിടിച്ചു

എല്ലാ സപ്പോർട്ടും കൊടുത്തു കാൻസർ വന്നാൽ ഉപേക്ഷിച്ചു പോകുന്ന ഭർത്താക്കൻമാരെ കണ്ടു അതു പോലെ ഭാര്യമാരും ദയവു ചെയ്ത് ആരും അങ്ങനെ ചെയ്യരുത് കീമോ സമയത്തുന്നവർക്ക് നല്ല സ്നേഹം കൊടുക്കണം അവരെ നമുക്ക് തിരിച്ചു ജീവിതക്കലേക്ക് കൊണ്ടുവരാൻ സാധിക്കും എനിക്ക് ഇപ്പോൾ സന്തോഷം ആണ് ഇവളെ ഈ രീതിയിൽ എനിക്ക് തിരിച്ചു കൊണ്ടുവരാൻ സാധിച്ചല്ലോ ഒരായിരും നന്ദി ദൈവമേ

Krithika Kannan