കനത്ത മഴയും കാലവര്‍ഷവുമാണ് കഞ്ചാവുകാരനെ പിടികൂടാന്‍ സഹായിച്ചത്

കനത്ത മഴ കാരണം കൈയിൽ ഇരിക്കുന്ന കഞ്ചാവ് നനയുമെന്ന് കരുതി കഞ്ചാവെല്ലാം വിറ്റഴിക്കാന്‍  ശ്രമിച്ചയാളെ എക്‌സൈസ് പിടികൂടി. മീൻ കച്ചവടത്തിന്റെ മറവിലാണ് ഇയാൾ കഞ്ചാവ് വിൽക്കാൻ ശ്രെമിച്ചത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാരിയര്‍ ഓട്ടോയും  എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടി. കനത്ത മഴയും കാലവര്‍ഷവുമാണ് കഞ്ചാവുകാരനെ പിടികൂടാന്‍ സഹായിച്ചതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. സാധാരണ ഇയാൾ കഞ്ചാവ് വിൽപ്പന നടത്തുന്നത് ആളൊഴിഞ്ഞ പറമ്പുകളിലാണ്. എന്നാൽ മഴ ആയതോടെ കഞ്ചാവ് നനയുമോ എന്ന് കരുതിയാണ് ഇയാൾ മീൻ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽക്കാൻ ശ്രെമിച്ചത്. 500, 1000 രൂപയുടെ ചെറു പൊതികളാക്കിയാണ് ഇയാൾ വില്‍പ്പന നടത്തിയിരുന്നത്.
മഴ ശക്തമായതോടെ കയ്യിൽ ഉള്ള കഞ്ചാവ് നശിച്ചാലോ എന്ന കരുതി കയ്യിലുള്ള കഞ്ചാവുമായി പലരെയും സമീപിച്ചു. ഇത്തരത്തില്‍ സമീപിച്ചവരിലൊരാള്‍ എറണാകുളം എക്‌സൈസ് സ്‌ക്വാഡ് സിഐ ബി സുരേഷിന്റെ നാര്‍ക്കോട്ടിക് ടോപ് സീക്രട്ട് ഗ്രൂപ്പഅംഗത്തിന് കൈമാറിയ വിവരത്തിന്റെ  അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. യുവാക്കള്‍ക്കും സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും കാക്കനാട് തേവയ്ക്കലിലുള്ള വാടക വീട് കേന്ദ്രികരിച്ചാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്നത്.

Devika Rahul