Film News

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. നടിയുടെ ഭാഗത്തുനിന്നും ഉണ്ടായ മോശം അനുഭവം വെളിപ്പെടുത്തി കൊണ്ടാണ് ഹേമ രംഗത്ത് എത്തിയിരിക്കുന്നത്ബോളിവുഡ് ഹെയർ സ്റ്റൈലിസ്റ്റ് സെലിബ്രിറ്റി ആയിട്ടുള്ള ഹേമ ആണ് ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. ഒരു അഭിമുഖത്തിൽ ആണ് ഹേമ അമല പോളിനെ വിമർശിച്ച് സംസാരിച്ചത്. കൊടുചൂടത്ത് വാനിൽ നിന്നും ഇറങ്ങിപ്പോകാൻ അമല പറഞ്ഞുവെന്നാണ് ഹേമ പറയുന്നത്. ഒരിക്കൽ താൻ അമല പോളിന്റെ ഷൂട്ടിന് ചെന്നെെയിൽ എത്തി. തനിക്ക്നേ അമലയെ അതുവരെ നേരിട്ട്രിഅറിയില്ലയിരുന്നുവെന്നും എങ്കിലും സുഹൃത്തുക്കൾ വഴി അറിയാമായിരുന്നുവെന്നും ഹേമ പറയുന്നുണ്ട്. ഏപ്രിൽ മാസത്തിലോ മെയ് മാസത്തിലോ ആയിരുന്നു ഷൂട്ട്. അവിടെ എത്തിയപ്പോൾ കടുത്ത ചൂ‌ടാണ് അനുഭവപ്പെട്ടതെന്നും . ലൊക്കേഷനിൽ മരങ്ങളോ മറ്റ് തണലോ ഇല്ലയിരുന്നുവെന്നും ഹെയർ സ്റ്റൈലിസ്റ് ഓർക്കുന്നു.

അതിനാൽ വാനിറ്റി വാനിൽ കയറി. വാനിൽ രണ്ട് ഭാ​ഗങ്ങളാണുള്ളത്. ഒന്ന് ആർട്ടിസ്റ്റുകൾക്കും. രണ്ടാമത്തേത് ടെക്നീഷ്യൻസിനും. അതുകൊണ്ട് തന്നെ ഇവർ അകത്ത് കയറി ഇരുന്നു. ആ സമയത്ത് ഇവരോട് പുറത്ത് പോകാൻ പറയാൻ അമല പോൽ മാനേജരോട് ആവശ്യപ്പെട്ടുവെണ്ണന്നാണ് ഹേമ പറയുന്നത്. വാനിറ്റി വാനിൽ ഇരിക്കാൻ അനുവാദമില്ലെന്ന് അവരോട് പറയാൻ പറഞ്ഞു. മനേജർ ഇക്കാര്യം പറഞ്ഞപ്പോൾ മേക്കപ്പ് മാനും താനും പരസ്പരം നോക്കിഎന്നും ഇത്രയും കടുത്ത ചൂ‌ടിൽ പിന്നെ എവി‌ടെ പോകുമെന്നാലോചിച്ചു പക്ഷെ എന്നിട്ടും തങ്ങൾക്ക് പുറത്തിറങ്ങേണ്ടി വന്നെന്നും ഹെയർസ്റ്റെെലിസ്റ്റ് ഹേമ വ്യക്തമാക്കി. ഒരു ബോളിവുഡ് മാധ്യമവുമായുള്ള അഭിമുഖത്തിലാണ് ഹേമയുടെ പ്രതികരണം. തെന്നിന്ത്യൻ താരങ്ങൾ ഹെയർസ്റ്റെെലിസ്റ്റുകൾക്കും മേക്കപ്പ് ആർട്ടിസ്റ്റുകൾക്കും മതിയായ ബഹുമാനം നൽകാറില്ലെന്നും ഹേമ അഭിമുഖത്തിൽ സൂചിപ്പിച്ചു. തെന്നിന്ത്യയിൽ ഇങ്ങനെയാണോ കാര്യങ്ങൾ എന്ന് തനിക്കറിയില്ല. ഒരുപക്ഷെ മേക്കപ്പ് ആർട്ടിസ്റ്റുകൾ വാനിറ്റി വാനിൽ കയറരുതെന്ന് ചട്ടം ഉണ്ടാവും. എങ്ങനെയാണ് നമ്മൾ അവർക്ക് മുന്നിൽ പരിചയപ്പെടുത്തുകഎന്ന് ആശങ്കയുണ്ടെന്നും ഹേമ പറയുന്നുണ്ട്. വളരെ നല്ല രീതിയിൽ പെരുമാറുകയും ചെയ്യുന്ന ആർട്ടിസ്റ്റുകൾ ഉണ്ട്.

അവരൊക്കെ ഹെയർസ്റ്റെെലിസ്റ്റുകൾക്കും മേക്കപ്പ് ആർട്ടിസ്റ്റുകൾക്കുമായി ഒരു വാൻ തന്നെ ബുക്ക് ചെയ്ത തരാറുമുണെന്നും അത്തരത്തിൽ തബുവിനെ പോലെയുള്ള താരങ്ങൾക്കൊപ്പം താൻ പ്രവർത്തിച്ചിട്ടുണ്ടെന്ന് എങ്ങനെ അവരോ‌ട് പറയും. തെന്നിന്ത്യൻ സിനിമാ രം​ഗത്ത് അമല പോളിന്റേത് പോലുള്ള പെരുമാറ്റം ഒരുപാടുണ്ടാകാറുണ്ടെന്നും ഹേമ തുറന്ന് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മറ്റൊരു പ്രമുഖ ഹെയർസ്റ്റെെലിസ്റ്റായ മരിയ ബോളിവുഡ് നടി റാണി മുഖർ‍ജിയെ വിമർശിച്ചത്. മോശം പെരുമാറ്റമായിരുന്നു റാണിയുടേതെന്നും നടി ദേഷ്യക്കാരിയാണെന്നും മരിയ തുറന്നടിച്ചു. അതേസമയം തെന്നിന്ത്യൻ സിനിമാ രം​ഗത്തെ തിരക്കേറിയ നായിക നടിയായിരുന്ന അമല പോളിന് പിന്നീട് കരിയറിലും ജീവിതത്തിലും ചില തിരച്ചടികളുണ്ടായിട്ടുണ്ട്. താര റാണിയായി മാറിക്കൊണ്ടെയിരിക്കെയുള്ള വിവാഹം, വേർ‌പിരിയൽ, തുട‌ർന്ന് കരിയറിൽ വന്ന പാളിച്ചകൾ തുടങ്ങിയവയെല്ലാം സിനിമാ ലോകത്ത് ചർച്ചയായതാണ്. വിവാദങ്ങളിൽ നിറഞ്ഞ് നിന്ന ഒരു കാലം അമല പോളിനുണ്ടായിരുന്നു.

എന്നാൽ പ്രതിസന്ധി ഘ‌ട്ട‌ങ്ങളെയെല്ലാം മറി കടന്ന് മുന്നോട്ട് നീങ്ങാൻ അമലയ്ക്ക് സാധിച്ചു. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു അമലയും ജഗതും തമ്മിലുള്ള വിവാഹം. യാത്രകള്‍ ഇഷ്ടപ്പെടുന്ന അമല അവധിക്കാല യാത്രകള്‍ക്കിടെയാണ് ജഗദിനെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. നിലവില്‍ ഗോവയിലാണ് ജഗദിന്റെ താമസം. ജോലിയുടെ ഭാഗമായി ഗുജറാത്തില്‍ നിന്നും ജഗദ് ഇവിടേയ്ക്ക് താമസം മാറ്റിയിരുന്നു. അമ്മയായതിന്റെ സന്തോഷത്തിലാണ് അമല പോളിപ്പോൾ. കഴിഞ്ഞ ​ദിവസമാണ് നടി ആൺകുഞ്ഞിന് ജന്മം നൽകിയത്. ഭർത്താവ് ജ​ഗത് ദേശായിയാണ് സോഷ്യൽ മീഡിയയിലൂ‌ടെ ഇക്കാര്യം അറിയിച്ചത്. ഓടി നടന്ന് സിനിമകൾ ചെയ്ത ഒരു കാലം അമലയ്ക്കുണ്ട്. എന്നാൽ ഇന്ന് തിരക്ക് പിടിച്ച ജീവിതത്തോട് നടിക്ക് താൽപര്യമില്ല.

Devika Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

2 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

3 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

3 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

3 hours ago