അവളുടെ നുണക്കുഴി എന്റേതാണ് ; ഷാരുഖ് ഖാന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

ഷാരൂഖിന്റെയും ഗൗരി ഖാന്റെയും രണ്ടാമത്തെ മകളാണ് സുഹാന ഖാന്‍. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരപുത്രി കൂടിയാണ് സുഹാന. അച്ഛന്റെ വഴിയെ സിനിമയില്‍ കാലെടുത്ത് വെക്കാനുള്ള തയ്യാറെടുപ്പിലാണ് സുഹാന .ബോളിവുഡ് താരം ഷാരുഖ് ഖാന്റെ കുടുംബ വിശേഷങ്ങൾ ഒക്കെ ഇടയ്ക്ക് ഒക്കെ സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്. വ്യത്യസ്തത കൊണ്ട് തന്നെ ആരാധകർ ഈ വിശേഷങ്ങൾ ഒക്കെ ആവേശത്തോടെ ഏറ്റെടുക്കാറുമുണ്ട്. ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്റെ ഒരു വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. നടിയും സുഹൃത്തുമായ കോയല്‍ പൂരിയുടെ പുസ്തക പ്രകാശന ചടങ്ങില്‍ അതിഥിയായി എത്തിയ സുഹാന മനോഹരമായി സംസാരിക്കുന്നതായിരുന്നു ആ വീഡിയോയില്‍. ഇതിന് പിന്നാലെ സുഹാനയെ അഭിനന്ദിച്ച്‌ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിരുന്നു. കോയല്‍ പുരി റിഞ്ചെറ്റിന്റെ ആദ്യ നോവലായ ക്ലിയര്‍ലി ഇന്‍വിസിബിള്‍ ഇന്‍ പാരീസിന്റെ പ്രകാശന ചടങ്ങിലാണ് സുഹാന വളരെ പക്വതയോടെ സംസാരിച്ചത്. മകള്‍ സുഹാന സംസാരിക്കുന്നതിന്റെ വീഡിയോ പങ്കുവച്ചു കൊണ്ട് ഗൗരി ഖാന്‍ കുറിച്ച വൈകാരികമായ വരികളുടെ തുടര്‍ച്ചയെന്നോണമാണ് ഷാരൂഖും സോഷ്യല്‍ മീഡിയയയില്‍ കുറിച്ചതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഷാരൂഖിനൊപ്പം താനാദ്യമായി പങ്കെടുത്തത് ഒരു പുസ്തക പ്രകാശനത്തിലായിരുന്നു.

ഇപ്പോള്‍ അതു പോലൊരു പരിപാടിയില്‍ തന്നെ സുഹാനയും സംസാരിക്കുന്നത് കാണുമ്പോള്‍ ജീവിത ചക്രം പൂര്‍ത്തിയായത് പോലെ തോന്നുന്നു എന്നാണ് ഗൗരി കുറിച്ചിരുന്നത്. ഈ പോസ്റ്റ് പങ്കിട്ടുകൊണ്ട് ഷാരൂഖും കുടുംബത്തെ കുറിച്ച്‌ കുറിച്ചു. ‘അതെ നമ്മുടെ ജീവിത ചക്രം പൂര്‍ത്തിയാവുകയാണ്, നമ്മുടെ കുഞ്ഞുങ്ങള്‍ തന്നെയാണ് അത് പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നത്. അവരെ മൂന്ന് പേരെയും ഈ രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ നീ ഒരുപാട് ചെയ്തു. അവരെ പഠിപ്പിച്ചു. സ്‌നേഹം പങ്കുവയ്ക്കുന്നതിന്റെ അഭിമാനവും ആനന്ദവും എന്താണെന്ന് അവരെ അറിയിച്ചു. സുഹാന അക്കാര്യത്തില്‍ മിടുക്കിയുമാണ്. എല്ലാം ശരിയാണ് പക്ഷേ അവളുടെ നുണക്കുഴി എന്റേതാണ്…’ ഷാരൂഖ് കുറിച്ചു. ഷാരൂഖിന്റെയും ഗൗരി ഖാന്റെയും രണ്ടാമത്തെ മകളാണ് സുഹാന ഖാന്‍. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരപുത്രി കൂടിയാണ് സുഹാന. അച്ഛന്റെ വഴിയെ സിനിമയില്‍ കാലെടുത്ത് വെക്കാനുള്ള തയ്യാറെടുപ്പിലാണ് സുഹാന. താരപുത്രിയുടെ സിനിമാ പ്രവേശനം എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. 22കാരിയായ സുഹാന സോയ അക്തറിന്റെ ആര്‍ച്ചീസിലൂടെയാണ് അഭിനയത്തിന് തുടക്കം കുറിക്കുന്നത്. ചിത്രം നവംബര്‍ 24ന് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യും. ഈ ചിത്രം ജനപ്രിയമായ ആര്‍ച്ചി കോമിക്‌സിന്റെ ഇന്ത്യന്‍ വേര്‍ഷനാണ്.

Aswathy

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

9 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

9 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

9 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

9 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

10 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

10 hours ago