Film News

അങ്ങനെ ചെയ്താൽ 30000 ഫോളവേഴ്സിലെത്തുമെന്ന് ഉറപ്പുണ്ടോ, അല്ലുവിന്റെ ചോദ്യവും പെൺകുട്ടിയുടെ മറുപടിയും; പിന്നെ നടന്നത്…

ദേശീയ അവാർഡ് അടക്കം സ്വന്തമാക്കി കരിയറിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ അല്ലു അർജുൻ. ഇപ്പോൾ അല്ലു അർജുന്റെ ഒരു വീ‍ഡിയോ സോഷ്യൽ മീഡിയയാകെ തരം​ഗമാവുകയാണ്. തന്റെ കുഞ്ഞിനെ നോക്കുന്ന പെൺകുട്ടിക്ക് ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിനെ കൂട്ടാനായി വിഡിയോ റെക്കോർഡ് ചെയ്ത് കൊടുക്കുന്ന അല്ലുവിനെ നെഞ്ചേറ്റുകയാണ് ആരാധകർ. താരത്തിന്റെ കുട്ടിയെ പരിചരിക്കുന്ന അശ്വനി എന്ന പെൺകുട്ടിയാണ് സഹായിക്കണമെന്ന ആവശ്യവുമായി അല്ലുവിന്റെ അടുത്ത് എത്തിയത്.

തന്റെ ഇൻസ്റ്റാഗ്രാം ചാനലിന് ഫോളോവേഴ്‌സ് കുറവാണെന്നും സഹായിക്കണമെന്നും പെൺകുട്ടി വീഡിയോയിൽ പറയുന്നുന്നുണ്ട്. ഇപ്പോൾ എത്ര ഫോളോവേഴ്‌സ് ഉണ്ടെന്ന് അല്ലു അർജുൻ ചോദിച്ചു. അപ്പോൾ 13000 എന്നാണ് പെൺകുട്ടി മറുപടി പറഞ്ഞത്. എത്ര ഫോളോവേഴ്‌സ് വേണമെന്നാണ് ആഗ്രഹമെന്ന് അല്ലു ചോദിച്ചു. 30000 എന്ന് പെൺകുട്ടി പറഞ്ഞപ്പോൾ വീണ്ടും അല്ലു ചോദ്യം ഉന്നയിച്ചു.

ഈ വീഡിയോ ഷെയർ ചെയതാൽ ഫോളോവേഴ്‌സ് കൂടുമെന്ന് ഉറപ്പുണ്ടോയെന്നായിരുന്ന താരത്തിന് അറിയേണ്ടിയിരുന്നത്. ഉറപ്പായും എന്ന് പെൺകുട്ടി പറയുകയും ചെയ്തു. എങ്കിൽ നമുക്ക് നോക്കാമെന്ന് അല്ലു അർജുനും പറഞ്ഞു. ഏതായാലും വീഡിയോ പങ്കുവെച്ച ശേഷം അശ്വനിയുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം റോക്കറ്റ് വേ​ഗത്തിലാണ് കൂടുന്നത്.

Gargi