അദ്ദേഹം ഏറെ സന്തോഷിയ്ക്കും!!! നടന്‍ വിവേക് ഇനി പച്ചപ്പായി പടരും, ചിതാഭസ്മം വൃക്ഷങ്ങള്‍ക്ക് വളമായി

തമിഴിലെ പ്രമുഖ താരവും ഗായകനുമായ വിവേകിന്റെ വിയോഗം അപ്രതീക്ഷിതമായിരന്നു. ഹൃദയാഘാതമാണ് താരത്തിന്റെ ജീവന്‍ കവര്‍ന്നത്. ഈ വര്‍ഷം ഏപ്രിലിലായിരുന്നു താരത്തിന്റെ വിയോഗം. തമിഴില്‍ ഹാസ്യം ചെയ്തും നായകനായും നിറഞ്ഞ് നിന്ന താരമാണ് വിവേക്. മലയാളത്തിലും താരത്തിന് ആരാധകര്‍ ഏറെയാണ്. ഹാസ്യംം കൊണ്ട് തന്റേതായ ശൈലിയില്‍ നിന്നു കൊണ്ട് ജാതി വെറി, അയിത്തം എന്നീ കാര്യങ്ങളെ വിമര്‍ശിക്കാനും ഭാരതീയരുടെ ആശയങ്ങളെ പ്രചരിപ്പിക്കാനും വിവേക് ശ്രമിച്ചിരുന്നു.

സിനിമ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ സംവിധാനത്തിന് അരികെ നില്‍ക്കവേയാണ്് തരം വിട പറഞ്ഞത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ചിതാഭസ്മവുമായി ബന്ധപ്പെട്ട് കൗതുകകരമായ ഒരു കഥയാണ് വൈറലായിരിക്കുന്നത്. വിരുഗമ്പാക്കത്തെ ശ്മശാനത്തില്‍ കുടുംബാംഗങ്ങളുടേയും ആരാധകരുടേയും മുന്നില്‍ വെച്ച് അദ്ദേഹത്തെ ദഹിപ്പിച്ചിരുന്നു. ശേഷം ചിതാഭസ്മം മധുരയ്ക്കടുത്തുള്ള അദ്ദേഹത്തിന്റെ ജന്മനാടായ മധുരയിലെ പെരുങ്ങോട്ടൂരിലേക്ക് കൊണ്ടുപോയിരുന്നു.

ശേഷം വിവേകിന്റെ ബന്ധുക്കള്‍ പെരുങ്ങോട്ടൂരില്‍ ഒരു പൂജ നടത്തിയെന്നും തുടര്‍ന്ന് അദ്ദേഹത്തിന്റെ ചിതാഭസ്മം വൃക്ഷതൈകള്‍ നടാന്‍ വളമായി ഉപയോഗിച്ചെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ അദ്ദേഹത്തെ ദഹിപ്പിച്ച ശ്മശാനത്തിലും ബന്ധുക്കളും കുടുംബവും തൈകള്‍ നട്ടിട്ടുണ്ടായിരുന്നു.

മുന്‍ രാഷ്ട്രപതിയും ഇന്ത്യയുടെ അഭിമാന ഭാജനവുമായ ഡോ.എ.പി.ജെ അബ്ദുല്‍ കലാമിനെ തന്റെ മാര്‍ഗ്ഗദര്‍ശിയായി കണ്ട് പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. ആഗോള താപനം പ്രതിരോധിക്കാന്‍ മുന്നോട്ട് ഇറങ്ങി ഒരു കോടി മരങ്ങള്‍ നട്ടു പിടിപ്പിക്കുക എന്ന യജ്ഞത്തിലായിരുന്നപ്പോഴാണ് വിവേകിന്റെ മരണം.

മരണത്തിന് മുമ്പ് അദ്ദേഹം 27 ലക്ഷം മരങ്ങള്‍ വെച്ച് പിടിപ്പിച്ചിരുന്നു. ഒരു നടന്‍ എന്നതിലുപരി തന്നെ ഒരു നല്ല മനുഷ്യനായി അടയാളപ്പെടുത്താന്‍ എല്ലായ്‌പ്പോഴും ശ്രമിച്ച് അതില്‍ വിജയിച്ചയാളാണ് താരം.

അന്യന്‍, റണ്‍, സാമി, ശിവാജി, ഷാജഹാന്‍ തുടങ്ങിവയാണ് ശ്രദ്ധേയമായ ചിതങ്ങള്‍. 200ലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മികച്ച ഹാസ്യനടനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം അഞ്ച് തവണ വിവേകിന് ലഭിച്ചിരുന്നു. 2009ല്‍ പത്മശ്രീ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.

Anu

Recent Posts

പണ്ടേ മമ്മൂട്ടിക്ക് അങ്ങനെയുള്ള സിനിമകൾ ചെയ്യാൻ താല്പര്യമാണ്! അല്ലെങ്കിൽ നത്ത് നാരായൺ  പോലൊരു കഥാപാത്രം  ഉണ്ടാകില്ലായിരുന്നു; സത്യൻ അന്തിക്കാട്

മലയാളത്തിൽ കുറെ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്, ഇപ്പോൾ അദ്ദേഹം നടൻ മമ്മൂട്ടിയുടെ സിനിമ സെലക്ഷന് പറ്റിപറഞ്ഞ…

37 mins ago

ഗൗതമിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോൾ താൻ ആയിരുന്നു സഹായിച്ചിരുന്നത്

വലിയ ആർഭാടങ്ങളൊന്നുമില്ലാതെ ലളിതമായാണ് മഞ്ജിമ മോഹനും തമിഴ് നടൻ ​ഗൗതം കാർത്തിക്കും തമ്മിലുള്ള വിവാഹം നടന്നത്. ​ പൊതുവെ സ്വകാര്യ…

43 mins ago

വരലക്ഷ്മി വിവാഹിതയാകാൻ പോകുന്നു

മുപ്പത്തിയൊമ്പതുകാരിയായ വരലക്ഷ്മി ഇപ്പോൾ വിവാഹിതയാകാൻ ഒരുങ്ങുകയാണ്. നീണ്ട 14 വർഷത്തെ പരിചയത്തിനൊടുവിലാണ് നിക്കോളായ് സച്‌ദേവും വരലക്ഷ്മി ശരത്കുമാറും വിവാഹിതരാകുന്നത്. അടുത്തിടെയായിരുന്നു…

54 mins ago

സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി

ഡ്രൈവിംഗ് മേഖലയിൽ സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒരു സേവനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേരളം. സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ…

1 hour ago

ഗായികയാകണമെന്ന് ആ​ഗ്രഹിച്ച് വന്നയാളല്ല ഞാൻ, ജ്യോത്സ്ന

സം​ഗീത ലോകത്ത് തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ ​ഗായികയാണ് ജ്യോത്സ്ന രാധാകൃഷ്ണൻ . ജ്യോത്സനയുടെ ​ഗാനങ്ങൾ ഒന്നിന് പിറകെ ഒന്നായി…

1 hour ago

തെറ്റുകള്‍ പറ്റുമ്പോള്‍ അതെങ്ങനെ ശരിയാക്കണമെന്ന് പറഞ്ഞ് തരാന്‍ ആള്‍ക്കാര്‍ ഉണ്ടായിരുന്നില്ല, റബേക്ക

മലയാളികള്‍ക്ക് സുപരിചിതയായാണ് നടി റബേക്ക സന്തോഷ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് റബേക്ക സന്തോഷ് താരമായി മാറുന്നത്. കസ്തൂരിമാന്‍ എന്ന പരമ്പരയിലെ കാവ്യ…

2 hours ago