ഒടുവില്‍ അത് സംഭവിച്ചു…! സാമന്തയ്ക്ക് നന്ദി അറിയിച്ച് ഹിഷാം അബ്ദുള്‍ വഹാബ്..!

ഹൃദയം എന്നൊരൊറ്റ സിനിമയിലെ ഗാനങ്ങള്‍ കൊണ്ട് തന്നെ പ്രേക്ഷക ലക്ഷങ്ങളുടെ മനസ്സില്‍ ഇടംപിടിച്ച സംഗീത സംവിധായകനും ഗായകനുമാണ് ഹിഷാം അബ്ദുള്‍ വഹാബ്. റിയാലിറ്റി ഷോകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു എങ്കിലും അന്ന് ഹിഷാമിനെ ആരും ശ്രദ്ധിച്ചിരുന്നില്ല. വിനീത് ശ്രീനിവാസനാണ് ഹിഷാമിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നത്. ഹൃദയം എന്ന സിനിമയിലെ പതിനഞ്ചോളം പാട്ടുകള്‍ ചെയ്ത ഹിഷാമിന്റെ പുതിയ വിശേഷങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

മലയാളത്തിലെ തുടക്കത്തിന് പിറകെ അന്യഭാഷാ ചിത്രങ്ങളിലേക്കും ഹിഷാം ചേക്കേറുകയാണ്. സാമന്തയും വിജയ് ദേവരകൊണ്ടയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്ന ഖുഷി എന്ന സിനിമയ്ക്ക് വേണ്ടിയാണ് അദ്ദേഹം സംഗീതം ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയിലെ നായിക സാമന്തയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെയ്ക്കുകയാണ് ഹിഷാം, തന്റെ സോഷ്യല്‍ മീഡിയ പേജ് വഴിയാണ് ഈ വാര്‍ത്ത അദ്ദേഹം പുറത്ത് വിട്ടിരിക്കുന്നത്. തിരക്കേറിയ സമയത്തും തന്നെ കാണാന്‍ എത്തിയ സാമന്തയ്ക്ക് ഹിഷാം നന്ദിയും അറിയിക്കുന്നുണ്ട്. ഹിഷാമിനോടൊപ്പം ഭാര്യ ആയിഷയും ഉണ്ടായിരുന്നു.

ഒടുവില്‍ സാമന്തയെ കണ്ടുമുട്ടി, ഞങ്ങള്‍ക്ക് കാണാന്‍ സമയം നല്‍കിയതിന് നന്ദി സാം.. ഈ സിനിമയ്ക്ക് വേണ്ടി എന്താണ് നിര്‍മ്മിക്കുന്നതെന്ന് ലോകം കാണാനും കേള്‍ക്കാനും കാത്തിരിക്കാനാവുന്നില്ല. നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും കൂടുതല്‍ ശക്തിയും അനുഗ്രഹവും ഉണ്ടാകട്ടെ! എന്ന് കുറിച്ചുകൊണ്ടാണ് ഹിഷാം അബ്ദുള്‍ വഹാബ് സാമന്തയോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

നിരവധിപ്പേരാണ് ഈ ഫോട്ടോയ്ക്ക് കമന്റുകള്‍ രേഖപ്പെടുത്തി എത്തുന്നത്. മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസനാണ് ഹിഷാം അബ്ദുള്‍ വഹാബിനെ താന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുന്നത്. ഇതോടെ അദ്ദേഹത്തിന്റെ പാട്ടുകളും ശബ്ദവും ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു.

Rahul

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

31 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

1 hour ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago