വഞ്ചന കേസ്: നടന്‍ ബാബുരാജിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

മൂന്നാറില്‍ കയ്യേറ്റ ഭൂമിയിലെ റിസോര്‍ട്ട് പാട്ടത്തിന് നല്‍കി 40 ലക്ഷം രൂപ വഞ്ചിച്ചെന്ന കേസില്‍ നടന്‍ ബാബുരാജിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അടിമാലി പോലീസ് എടുത്ത വഞ്ചന കേസില്‍ ബാബുരാജ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഒന്നരമാസം മുന്‍പ് കോടതി നിര്‍ദേശപ്രകാരം ബാബുരാജിന്റെ പേരില്‍ കേസെടുത്ത അടിമാലി പോലീസ് തുടര്‍നടപടി സ്വീകരിച്ചില്ല. ഇത് കാണിച്ച് പരാതിക്കാരന്‍ വെള്ളിയാഴ്ച കോടതിയില്‍ പരാതി നല്‍കി. കോതമംഗലം തലക്കോട് സ്വദേശിയായ വ്യവസായി അരുണ്‍കുമാറാണ് പരാതിക്കാരന്‍.

മൂന്നാര്‍ കമ്പിലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോര്‍ട്ടുമായി ബന്ധപ്പെട്ടാണ് അരുണ്‍കുമാറിന്റെ പരാതി. 2020 ജനുവരിയില്‍ ഈ റിസോര്‍ട്ട് അരുണിന് ബാബുരാജ് പാട്ടത്തിന് നല്‍കി. 40 ലക്ഷം രൂപ കരുതല്‍ധനമായി വാങ്ങുകയും ചെയ്തു. എന്നാല്‍ കോവിഡ് പ്രതിസന്ധി കാരണം ഒറ്റദിവസംപോലും റിസോര്‍ട്ട് തുറക്കാനായില്ല. 2021-ല്‍ തുറക്കാന്‍ തീരുമാനിച്ചു. സ്ഥാപന ലൈസന്‍സിനായി പള്ളിവാസല്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കി. എന്നാല്‍ റിസോര്‍ട്ട് ഇരിക്കുന്ന ഭൂമിയുടെ പട്ടയം സാധുവല്ലെന്നും ഈ ഭൂമി വര്‍ഷങ്ങള്‍ക്ക് മുന്‍പ് റവന്യുവകുപ്പ് നടപടി സ്വീകരിച്ചതാണെന്നും ലൈസന്‍സ് നല്‍കാന്‍ കഴിയില്ലെന്നും പഞ്ചായത്ത് മറുപടി നല്‍കി. മൂന്നാര്‍ ആനവിരട്ടി കമ്പിലൈന്‍ ഭാഗത്ത് 22 കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്നതാണ് നടന്‍ നടത്തിവന്നിരുന്ന വൈറ്റ് മിസ്റ്റ് മൗണ്ടന്‍ ക്ലബ്ബ്. ഇതില്‍ അഞ്ചുകെട്ടിടങ്ങള്‍ക്ക് മാത്രമാണ് പള്ളിവാസല്‍ പഞ്ചായത്ത് നമ്പറിട്ട് നല്‍കിയിട്ടുള്ളത്.

Baburaj

ബാബുരാജിന് നല്‍കിയ 40 ലക്ഷം രൂപ അരുണ്‍ തിരികെ ആവശ്യപ്പെട്ടു. എന്നാല്‍ പല അവധി പറഞ്ഞെങ്കിലും തുക നല്‍കിയില്ലെന്ന് അരുണ്‍ പരാതിയില്‍ പറയുന്നു. 2018-ലും 2020-ലും രണ്ടുതവണ റവന്യൂവകുപ്പ് കുടി ഒഴിപ്പിയ്ക്കല്‍ നോട്ടീസ് നല്‍കിയിരുന്നെന്നും ഇതും മറച്ചുവെച്ചാണ് ബാബുരാജ് താനുമായി കരാറില്‍ ഏര്‍പ്പെട്ടതെന്നും അരുണ്‍കുമാര്‍ ആരോപിക്കുന്നു. ഇതേത്തുടര്‍ന്ന് അരുണ്‍ കഴിഞ്ഞ മാര്‍ച്ചില്‍ അടിമാലി കോടതിയില്‍ ബാബുരാജ് തന്നെ വഞ്ചിച്ചെന്ന് കാണിച്ച് പരാതി നല്‍കി. പരാതി സ്വീകരിച്ച കോടതി അടിമാലി പോലീസിനോട് വഞ്ചനാ കുറ്റത്തിന് കേസ് എടുക്കാന്‍ നിര്‍ദേശിച്ചു.

പോലീസ് അന്നുതന്നെ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഇതുവരെ തുടര്‍ അന്വേഷണം നടത്തിയില്ലെന്നും ബാബു രാജിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകപോലും ചെയ്തിട്ടില്ലെന്നും കാണിച്ചാണ് വീണ്ടും പരാതി നല്‍കിയത്. രണ്ടുതവണ ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോഴും നടന്‍ വന്നില്ലെന്നാണ് അടിമാലി പോലീസിന്റെ വിശദീകരണം. അതേസമയം മൂന്നുലക്ഷം രൂപ മാസത്തെ വാടകയും ജോലിക്കാരുടെ ശമ്പളവും കണക്കാക്കിയാല്‍ 40 ലക്ഷം രൂപ തിരിച്ചുകൊടുക്കേണ്ടതില്ലെന്നും എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും ബാബുരാജ് ഹൈക്കോടതിയെ അറിയിച്ചു.

Gargi

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

3 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

3 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

3 hours ago