ഭാര്യയെ പ്രസവിക്കാൻ പോലും ആശുപത്രിയിലേക്ക് വിടുന്നില്ല ; വിനയ് ഫോർട്ടിന്റെ സോമന്റെ കൃതാവ്

സാധാരണക്കാരുടെ കഥ പറയുന്ന ഒരു ഫീൽ ​ഗുഡ് മൂവി. നവാഗതനായ രോഹിത് നാരായണന്റെ സംവിധാനത്തിൽ വിനയ് ഫോർട്ട് നായകനായെത്തിയ സോമന്റെ കൃതാവ് എന്ന ചിത്രത്തെ ഒറ്റ വരിയിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ചിത്രത്തിന്റെ ടീസറിലെ ‘മൈ നെയിം ഈസ് ഇന്ത്യ’ എന്ന സംഭാഷണം സമകാലിക രാഷ്ട്രീയ ചർച്ചകളിൽ പോലും ഇടം നേടിയിരുന്നു. ചിത്രത്തിന്‍റെ ഒഫീഷ്യൽ ട്രെയിലർ  ദുൽഖർ സൽമാനാണ് തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്‌തിരുന്നത്. പ്രതീക്ഷിച്ചതു പോലെ തന്നെ ചിരിക്കാനും ചിന്തിക്കാനുമുള്ള ചിത്രമാണ് സോമന്റെ കൃതാവ്. ഒരു കംപ്ലീറ്റ് കോമഡി എന്‍റര്‍ടെയ്നറായി ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണ് സോമന്റെ കൃതാവ്. വ്യത്യസ്തമായ ഗെറ്റപ്പിൽ കുട്ടനാട്ടുകാരനായ കൃഷി ഓഫീസറുടെ വേഷത്തിലാണ് വിനയ് ഫോർട്ട് ചിത്രത്തിൽ എത്തുന്നത്. എൺപതുകളിലെ പഴയ ഹിപ്പി സ്റ്റൈലിൽ കൃതാവ് വച്ച് വിചിത്ര സ്വഭാവം കൊണ്ട് നാട്ടുകാരുടെ പരിഹാസത്തിന് പാത്രമായ മനുഷ്യനാണ് സോമൻ. പ്രകൃതിയോടിണങ്ങിയാണ് വില്ലേജ് കൃഷി ഓഫിസറായ സോമന്റെ ജീവിതം. വിചിത്ര സ്വഭാവമുള്ള സോമൻ നാട്ടിലാകെ ചർച്ചാവിഷയമാണ്. കല്യാണം കഴിയുന്നതോടെ സോമന്റെ ജീവിതം മാറുമെന്ന് എല്ലാവരും കരുതുന്നു. പക്ഷെ ആധുനിക വൈദ്യ ശാസ്ത്രത്തെ അംഗീകരിക്കാത്ത സോമൻ ഭാര്യയെ പ്രസവിക്കാൻ പോലും ആശുപത്രിയിലേക്ക് വിടുന്നില്ല. എന്ത് അസുഖം വന്നാലും വീട്ടിൽ ചികിൽസിച്ചാൽ മതി എന്നാണ് സോമൻ സുഹൃത്തുക്കളെ ഉപദേശിക്കുന്നത്. കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവോഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫറാ ഷിബിലയാണ് നായിക. മനോഹരമായ ആലപ്പുഴയുടെ ഭം​ഗി ഒപ്പിയെടുക്കുന്ന ദൃശ്യ വിരുന്ന്  ഒരുക്കുന്നതിൽ ചിത്രം പ്രത്യേക പ്രശംസ തന്നെ പിടിച്ച് പറ്റുന്നുണ്ട്. സാധാരണക്കാരുടെ നിരവധി ജീവിത സങ്കീർണതകളെ ചിത്രം അടയാളപ്പെടുത്തുന്നുണ്ട്. കുട്ടനാട്ടിലെ താറാവ് കർഷകരടക്കം നേരിടുന്ന പ്രതിസന്ധി ചിത്രം ചർച്ച ചെയ്യുന്നു. വ്യത്യസ്ത വേഷത്തിലെത്തിയ വിനയ് ഫോർട്ട്, നായിക ഫറ ഷിബില, ബാല താരം ദേവ നന്ദ തുടങ്ങിയ അഭിനേതാക്കൾ മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചിട്ടുണ്ട്.

തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മനു ജോസഫ്, ജയൻ ചേർത്തല, നിയാസ് നർമ്മകല, സീമ ജി.നായർ എന്നിവർക്കൊപ്പം ചിത്രത്തിലെ നാടൻ കഥാപാത്രങ്ങൾക്ക് അനുയോജ്യരായ നാട്ടുകാരെ കണ്ടെത്തി അഭിനയ പരിശീലനത്തിൽ പങ്കെടുപ്പിച്ചവരിൽ നിന്നും തിരഞ്ഞെടുത്ത പതിനാറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഓൺ സ്റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം, മാസ്റ്റർ വർക്‌സ് സ്റ്റുഡിയോസ് മിഥുൻ കുരുവിള, രാഗം മൂവീസ്സ് രാജു മല്ല്യത്ത് എന്നിവർ ചേർന്ന് നിർമിക്കുന്നു.’ഉണ്ട’, ‘സൂപ്പർ ശരണ്യ’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഛായാഗ്രാഹണം നിർവഹിച്ച സുജിത്ത് പുരുഷൻ ആണ് ഛായാഗ്രാഹണം. രഞ്ജിത്ത് കെ. ഹരിദാസ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു. സംഗീതം പി.എസ്. ജയഹരി, എഡിറ്റർ ബിജീഷ് ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവെട്ടത്ത്, കല അനീഷ് ഗോപാൽ, മേക്കപ്പ് ജയൻ പൂങ്കുളം, വസ്ത്രാലങ്കാരം അനിൽ ചെമ്പൂർ, സ്റ്റിൽസ് രാഹുൽ എം. സത്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ റ്റൈറ്റസ് അലക്‌സാണ്ടർ, അസോഷ്യേറ്റ് ഡയറക്ടർ റെനിറ്റ് രാജ്, അസിസ്റ്റന്റ് ഡയറക്ടർ പ്രശോഭ് ബാലൻ, പ്രദീപ് രാജ്, സുഖിൽ സാഗ്, അസോസിയേറ്റ് ക്യാമറമാൻ ക്ലിന്റോ ആന്റണി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് അനിൽ നമ്പ്യാർ, ബർണാഡ് തോമസ്, പിആർഒ എ.എസ്. ദിനേശ്.

Sreekumar

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

8 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

8 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

10 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

11 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago