ഹിറ്റുകൾക്ക് പിന്നാലെ പുത്തൻനേട്ടവുമായി മമ്മൂട്ടി; ഒന്നാമതായി മെഗാ സ്റ്റാർ

മലയാള സിനിമയിൽ കഴിഞ്ഞ രണ്ട് വർഷമായി ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ആരെന്ന് ചോദിച്ചാൽ അതിന് ഒരേ  ഒരുത്തരമേ ഉള്ളൂ, മമ്മൂട്ടി. വ്യത്യസ്തമായ ഒരുപിടി കഥാപാത്രങ്ങൾ കൊണ്ട് ഇന്ത്യ ഒട്ടാകെ മമ്മൂട്ടി  നിരൂപക പ്രശംസ നേടി. നടനെന്ന നിലയിൽ മാത്രമല്ല നിർമ്മാതാവെന്ന നിലയിലും മമ്മൂട്ടി  അടയാളപ്പെടുത്തിയ വർഷമായിരുന്നു 2023.
ഇപ്പോഴിതാ പുതിയൊരു നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി. മലയാളത്തിൽ ഏറ്റവും കൂടുതൽ പേർ പരാമർശിച്ച പുരുഷതാരം എന്ന ഖ്യാതിയാണ് താരത്തിന് ലഭിച്ചിരിക്കുന്നത്. പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട ലിസ്റ്റിലാണ് മമ്മൂട്ടി  ഒന്നാം സ്ഥാനം നേടിയത്. 10 മില്യണിലധികം പരാമർശങ്ങളാണ് മമ്മൂട്ടിയോമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ്, കാതൽ തുടങ്ങിയ ചിത്രങ്ങളായിരുന്നു ഇത്തവണ മമ്മൂട്ടിയുടേതായി തീയറ്റുകളിൽ എത്തിയത്. 2023 ജനവരിയിൽ തീയറ്ററിൽ എത്തിയ നൻപകൽ മയക്കത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ മമ്മൂട്ടി ദ്വന്ദ വ്യക്തിത്വങ്ങളായി അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ജയിംസായും സുന്ദരമായും അനായാസമായി വേഷപ്പകർച്ച നടത്തിയ മമ്മൂട്ടിയുടെ അഭിനയ മികവ് തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്.

കണ്ണൂർ സ്ക്വാഡിലൂടെ പോലീസ് വേഷത്തിലും മമ്മൂട്ടി ഹിറ്റ് സമ്മാനിച്ചു. മമ്മൂട്ടിയുടെ തന്നെ  പ്രൊഡക്ഷൻ ഹൗസായ മമ്മൂട്ടി കമ്പനിയായിരുന്നു ചിത്രം നിർമ്മിച്ചത്.റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.  റോണി ഡേവിഡും മുഹമ്മദ് ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ജോർജ് മാർട്ടിൻ എന്ന പോലീസ് ഉദ്യോ​ഗസ്ഥനായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രം ബോക്സ് ഓഫീസിലും വൻ തരംഗമായിരുന്നു തീർത്തത്. ആഗോളതലത്തിൽ 100 കോടിയിൽ അധികം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു. അതേസമയം കാതൽ ദി കോറിലൂടെ മറ്റൊരു മമ്മൂട്ടിയെ ആയിരുന്നു ഈ വർഷം പ്രേക്ഷകർ കണ്ടത്.

പാൻ ഇന്ത്യൻ സ്വീകാര്യതയുള്ള, 72 വയസുകാരനായ ഒരു നടൻ സ്വവർഗാനുരാഗിയ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കാണിച്ച ധൈര്യത്തിനായിരുന്നു പ്രേക്ഷകരുടെ ആദ്യ കൈയ്യടി. മമ്മൂട്ടിയെ പോലെ ഒരു സൂപ്പർ താരം സ്വവർഗാനുരാഗിയായി എത്തിയപ്പോൾ അന്താരാഷ്ട്ര തലത്തിലടക്കം ചിത്രം ചർച്ചയായി. ഇത്തരമൊരു വ്യത്യസ്തമായ പ്രമേയം സിനിമയാക്കാൻ മമ്മൂട്ടി കമ്പനി കാണിച്ച ധൈര്യവും പ്രശംസിക്കപ്പെട്ടു. ജിയോ ബേബിയുടെ സംവിധാനത്തില്‍ ഇറങ്ങിയ സിനിമയാണ് കാതല്‍. ജ്യോതിക നായികയായി എത്തിയ ചിത്രം ഐഎഫ്എഫ്കെ, ഗോവന്‍ ഐഎഫ്എഫ്ഐ  ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലും പ്രദര്‍ശിപ്പിച്ചിരുന്നു. അതേസമയം സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം എട്ടാം തവണ മമ്മൂട്ടിക്ക് ലഭിച്ച വർഷം കൂടിയാണ് കടന്നുപോകുന്നത്. നാലു സിനിമകളാണ് 2023 ൽ മമ്മൂട്ടിയുടെതായി തീയേറ്ററുകളിൽ എത്തിയത്. ക്രിസ്റ്റഫർ എന്ന ചിത്രം നിരാശപ്പെടുത്തിയെങ്കിലും 2023 ൽ സ്വന്തം നിർമാണ കമ്പനിയുടെ തന്നെ മൂന്ന് വ്യത്യസ്ത സിനിമകളിലൂടെ മമ്മൂട്ടിയെന്ന നടനും താരവും കൈയടി നേടി. ഇനി 2024 ൽ മമ്മൂട്ടിയുടേതായി ഇറങ്ങാനിരിക്കുന്നത് ഭ്രമയുഗം, ബസൂക്ക, ടർബോ എന്നീ മൂന്ന് ചിത്രങ്ങളാണ്. ഇതിൽ ഭ്രമയുഗത്തതിൽ ഇതുവരെ കാണാത്തരു മമ്മൂട്ടിയായിരിക്കും പ്രേക്ഷകർക്ക് മുന്നിലെത്തുകയെന്നാണ് ചിത്രത്തിന്റെ പോസ്റ്ററുകൾ വ്യക്തമാക്കുന്നത്. കറപുരണ്ട പല്ലുകള്‍ കാട്ടിയുള്ള ഭയപ്പെടുത്തുന്ന ചിരിയും, നരച്ച താടിയും, മുടിയും കഴുത്തില്‍ ജപമാലയും ചേർന്ന മമ്മൂട്ടിയായിരുന്നു പോസ്റ്ററിൽ ഇടംപിടിച്ചത്. ഇതോടെ 2024 ഉം മമ്മൂട്ടി തന്നെ കൊണ്ടുപോകുമോയെന്നാണ് ആരാധകരുടെ ആകാംക്ഷ.

Sreekumar

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

9 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

9 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

9 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

10 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

10 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

10 hours ago