കന്യാസ്ത്രീയുടെ ലിപ് ലോക്ക്; ഹോളി വൂണ്ട് ഒടിടിയിലെത്തുമ്പോള്‍ സംഭവിക്കാന്‍ പോകുന്നത്

ലെസ്ബിയന്‍ പ്രണയം പ്രമേയമാക്കി മലയാളത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ഹോളി വൂണ്ട്’. ഓഗസ്റ്റ് 12 മുതല്‍ എസ് എസ് ഫ്രെയിംസ് ഓ ടി ടി യിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തും. സഹസ്രാര സിനിമാസിന്റെ ബാനറില്‍ സന്ദീപ് ആര്‍. നിര്‍മിക്കുന്ന ചിത്രം അശോക് ആര്‍. നാഥ് സംവിധാനം ചെയ്യുന്നു. പോള്‍ വൈക്ലിഫാണ് രചന. ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തു വന്നപ്പോള്‍ തന്നെ ചര്‍ച്ചയായതാണ്. ഒടിടിയിലെത്തുന്ന ചിത്രം പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്നുള്ള ആകാംക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

ബാല്യം മുതല്‍ പ്രണയിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോള്‍ ഉണ്ടാകുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെയാണ് മുന്നേറുന്ന ഹോളി വൂണ്ട്, അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം തടസ്സമാകുന്നില്ലെന്ന് ഓര്‍മപ്പെടുത്തുന്നു. അത്തരം മുഹൂര്‍ത്തങ്ങളുടെ വൈകാരികത ഒട്ടും ചോര്‍ന്നുപോകാതെ, പച്ചയായ ആവിഷ്‌ക്കരണത്തിലൂടെ, റിയലിസത്തില്‍ ഊന്നിയുള്ള കഥ പറച്ചിലാണ് ചിത്രത്തിന്റേത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാള സിനിമയെ സംബന്ധിച്ച് ലെസ്ബിയന്‍ പ്രണയങ്ങള്‍ കഥാ ഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതെല്ലാം തന്നെ വളരെ നിശബ്ദമായി ആയിട്ടാണ് പറഞ്ഞിരുന്നത്. എന്നാല്‍ മലയാള സിനിമ ചരിത്രത്തില്‍ ഇന്നേവരെ ചിത്രീകരിക്കാത്ത രീതിയിലാണ് ഈ സിനിമയില്‍ രണ്ടു പെണ്‍കുട്ടികള്‍ തമ്മിലുള്ള അതിതീവ്രമായ പ്രണയരംഗങ്ങള്‍ സംവിധയകാന്‍ ചിത്രീകരിച്ചിരിക്കുന്നത്.

മോഡലും ബിഗ് ബോസ് താരവുമായ ജാനകി സുധീര്‍, അമൃത, സാബു പ്രൗദീന്‍ എന്നിവര്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.മരക്കാര്‍ അറബികടലിന്റെ സിംഹം എന്ന സിനിമയുടെ സംഗീതം ഒരുക്കിയ റോണി റാഫേലാണ് ഈ ചിത്രത്തിന്റെയും സംഗീതവും ഒരുക്കിട്ടുള്ളത്.

ഛായാഗ്രഹണം ഉണ്ണി മടവൂര്‍, എഡിറ്റിങ് വിപിന്‍ മണ്ണൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജയശീലന്‍ സദാനന്ദന്‍.ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ ജിനി സുധാകരന്‍, കല അഭിലാഷ് നെടുങ്കണ്ടം, ചമയം ലാല്‍ കരമന, കോസ്റ്റ്യൂംസ് അബ്ദുല്‍ വാഹിദ്, അസോഷ്യേറ്റ് ഡയറക്ടര്‍ അരുണ്‍ പ്രഭാകര്‍, ഇഫക്ട്‌സ് ജുബിന്‍ മുംബെ, സൗണ്ട് ഡിസൈന്‍സ് ശങ്കര്‍ദാസ്, സ്റ്റില്‍സ് വിജയ് ലിയോ.

അന്തര്‍ദേശീയനിലവാരമുള്ള എല്ലാവിധ നവീന ടെക്നോളജികളും ഉള്‍കൊണ്ടുള്ള മികച്ച യൂസര്‍ ഇന്റ്‌റര്‍ഫേസ്, മികവാര്‍ന്ന കാഴ്ച്ചാനുഭവവും ഉറപ്പുവരുത്തുന്ന എസ്.എസ്. ഫ്രെയിംസിന്റെ ആദ്യ ചിത്രം കൂടിയാണ് ഹോളി വൂണ്ട്. ഉയര്‍ന്ന നിലവാരമുള്ള പ്രാദേശിക സിനിമകളും ഒപ്പം ദേശീയ അന്തര്‍ദേശീയ സിനിമകളും പ്രേക്ഷകര്‍ക്ക് ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്ന പ്രാദേശിക ഒടിടി പ്ലാറ്റ്ഫോമാണ് എസ്എസ് ഫ്രെയിംസ്.

Gargi

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

20 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

40 mins ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

58 mins ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

6 hours ago