ഫോണ്‍ നമ്പര്‍ തന്നത് മഞ്ജു.. ഹോമിന് വൈകി വന്ന ആശംസ… മനസ്സു നിറഞ്ഞ് സംവിധായകന്‍

സിനിമാ ആരാധകരെ വേറിട്ടൊരു അനുഭവത്തിലൂടെ കൊണ്ടുപോയ സിനിമയായിരുന്നു ഹോം. കുറേക്കാലത്തിന് ശേഷമായിരുന്നു പ്രേക്ഷക ഹൃദയത്തെ ആഴത്തില്‍ തൊട്ടൊരു സിനിമ റോജിന്‍ മലയാളിക്ക് സമ്മാനിച്ചു. എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാവുന്ന ഓരോ നിമിഷങ്ങളും ചേര്‍ത്തുവെച്ചായിരുന്നു ഹോം എന്ന സിനിമ വെള്ളിത്തിരയില്‍ എത്തിയത്്. പ്രക്ഷകര്‍ക്കിടയില്‍ നിന്ന് വളരെ മികച്ച ഒരു പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ ഈ വൈകിയ വേളയിലും സിനിമയ്ക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് പ്രിയപ്പെട്ട സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍. ഹോം എന്ന സിനിമയ്ക്ക് അതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇന്ദ്രന്‍സ്, മഞ്ജുപിള്ള, ശ്രീനാഥ് ഭാസി എന്നിവരാണ് ജീവന്‍ നല്‍കിയത്.

ഇപ്പോള്‍ ഇന്ദ്രന്‍സ് പ്രധാനവേഷത്തിലെത്തിയ ‘ഹോമിനെ പ്രശംസിച്ച് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തനിക്കു ലഭിച്ച വാട്ട്സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ചിത്രത്തിന്റെ സംവിധായകനായ റോജിന്‍ തോമസ് തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. മഞ്ജു വാര്യറില്‍ നിന്നാണ് റോജിന്റെ നമ്പര്‍ വാങ്ങിയതെന്ന് ഗൗതം മേനോന്‍ സന്ദേശത്തില്‍ പറയുന്നുണ്ട്. ‘സിനിമ ഏറെ ഇഷ്ടപ്പെട്ടു. ചിത്രത്തിന്റെ ആശയവും അതിന്റെ എഴുത്തും എക്സിക്യൂഷനും വളരെ നന്നായിട്ടുണ്ട്. അനേകമാളുകള്‍ ഇതിനോടകം ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് എനിക്കറിയാം. എന്നാലും പറയുന്നു,

വളരെ നല്ല വര്‍ക്കാണ് ഇത്,’ ഗൗതം മോനോന്റെ സന്ദേശത്തില്‍ പറയുന്നു. താരനിര്‍ണയമാണ് ചിത്രത്തിന് ഇത്രയും വ്യത്യാസം ഉണ്ടാക്കിയത്. അഭിനേതാക്കളെല്ലാം വളരെ നന്നായിരുന്നു. അടുത്ത ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്നുവെന്നും എല്ലാ ആശംസകളും നേരുന്നുവെന്നും പറഞ്ഞാണ് ഗൗതം മേനോന്റെ സന്ദേശം അവസാനിക്കുന്നത്. ഫീല്‍ഡില്‍ സീനിയറായ ഗൗതം സാര്‍ അയച്ച സന്ദേശം ഇരട്ടി സന്തോഷം നല്‍കുന്നു എന്നാണ് റോജിന്‍ പറയുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്‍ സിദ്ധാര്‍ഥും ഹോമിനെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. വൈകിയ വേളയിലും സിനിമയ്ക്ക് എല്ലാ ഭാഗത്ത് നിന്നും ആശംസകള്‍ എത്തിച്ചേരുകയാണ്.

 

 

Rahul

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

2 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

4 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

5 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

5 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

6 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

9 hours ago