വായിൽപ്പുണ്ണ് മാറാനും, മേലിൽ വരാതിരിക്കാനുമുള്ള വഴികൾ

.വായില്‍ പുണ്ണ് വന്നാല്‍ അത് പിന്നെ എത്രത്തോളം ബുദ്ധിമുട്ടാണ് എന്ന് അനുഭവിച്ചവര്‍ക്ക് അറിയാം. ഇത്രത്തോളം അസുഖകരമായ അവസ്ഥ വേറെ ഇല്ലെന്നു തന്നെ പറയാം. എത്ര നിസ്സാരമാണെന്ന് കരുതിയാലും നമുക്കിഷ്ടപ്പെട്ട ഭക്ഷണം പോലും കഴിയ്ക്കാന്‍ പറ്റാത്ത അവസ്ഥയായിരിക്കും പലപ്പോഴും വായ്പ്പുണ്ണ് എന്ന് വായിലെ അള്‍സറിന്റെ ഫലം.എന്നാല്‍ വായ്പ്പുണ്ണ് സുഖപ്പെടുത്താന്‍ ചിലവുകുറഞ്ഞ ചില വഴികളുണ്ട്.

തേന്‍ ഉപയോഗിച്ചും വായ്പ്പുണ്ണ് പ്രതിരോധിയ്ക്കാം. വായ്പ്പുണ്ണ് ഉള്ള സ്ഥലങ്ങളില്‍ തേന്‍ പുരട്ടുന്നത് വായ്പ്പുണ്ണ് വേഗം മാറാന്‍ സഹായിക്കുന്നു.വായ്പ്പുണ്ണ് ഉള്ള സ്ഥലത്ത് വെളിച്ചെണ്ണ പുരട്ടുന്നതും വായ്പ്പുണ്ണ് പ്രതിരോധിയ്ക്കാന്‍ സഹായിക്കുന്നു.കറ്റാര്‍വാഴയുടെ നീര് വായ്പ്പുണ്ണിന് നല്ലതാണ്. ഇത് ചൂടുകുറച്ച് വായയ്ക്ക് നല്ല തണുപ്പ് നല്‍കുന്നു.നമ്മുടെ അടുക്കളയില്‍ സ്ഥിരം ഉപയോഗത്തിലിരിയ്ക്കുന്ന മല്ലിയും വായ്പ്പുണ്ണിന്റെ അന്തകനാണ്. വായ്പ്പുണ്ണ് ഉള്ളപ്പോള്‍ അല്‍പം മല്ലി എടുത്ത് ചവച്ചാല്‍ മതി

കുറച്ച് ബേക്കിംഗ് സോഡ വെള്ളം ചേര്‍ത്ത് വായ്പ്പുണ്ണുള്ള ഭാഗത്ത് പുരട്ടുക. അല്‍പസമയത്തിനു ശേഷം വായ കഴഉകുക. ദിവസത്തില്‍ മൂന്ന് നാല് പ്രാവശ്യമെങ്കിലും ഇത്തരത്തില്‍ ചെയ്യുക. ഇത് വായ്പ്പുണ്ണ് രണ്ട് ദിവസം കൊണ്ട് തന്നെ ഇല്ലാതാക്കുന്നു. ഫ്രിഡ്ജില്‍ വെച്ചു തണുപ്പിച്ച് ചായപ്പൊടി വായ്പ്പുണ്ണ് ഉള്ള് ഭാഗത്ത് പുരട്ടുക. മാത്രമല്ല ചായ കുടിയ്ക്കുന്നതും വായ്പ്പുണ്ണിനെ പ്രതിരോധിയ്ക്കും.ഉപ്പുവെള്ളം കൊണ്ട് വായ് കഴുകുന്നതും വായ്പ്പുണ്ണിന് പ്രതിവിധിയാണ്. ചൂടുവെള്ളത്തില്‍ ഉപ്പ് വെള്ളം ഇട്ട് വായ കഴുകുന്നതാണ് ഏറ്റവും ഉത്തമം.

ഒരിക്കലെങ്കിലും വായ് പുണ്ണ് വരാത്തവരുണ്ടാവില്ല. ചെറിയ കുഞ്ഞുങ്ങളില്‍ മുതല്‍ വൃദ്ധരില്‍ വരെ കണ്ടുവരുന്ന അസുഖമാണിത്. ഏതാനും വര്‍ഷം മുമ്പുവരെ ഡോക്ടര്‍മാരെ സമീപിച്ച് ചികിത്സ തേടുന്ന ഗണത്തില്‍പ്പെട്ട ഒരസുഖമായിരുന്നില്ല വായ് പുണ്ണ്. പുളിയുള്ള മോര് കഴിച്ചോ ഉപ്പുവെള്ളം കൊണ്ട് വായ കഴുകിയോ പരിഹരിച്ചിരുന്ന ഒരു നിസ്സാര രോഗമായിരുന്നു ഇത്. എന്നാല്‍, പുതിയ തലമുറയില്‍പ്പെട്ടവരില്‍ ഈ രോഗം സാര്‍വത്രികമാകുകയും നിരവധി മരുന്നുകള്‍ ഇതിനായി വിപണിയില്‍ ലഭ്യമാകുകയും ചെയ്തിട്ടുണ്ട്.

നിസ്സാരമെങ്കിലും നിത്യജീവിതത്തെ അലോസരപ്പെടുത്തുന്ന അവസ്ഥയാണ് വായ്പുണ്ണ്. ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ കഴിയാത്തവിധത്തില്‍ വായ്പുണ്ണ് ചിലപ്പോള്‍ രൂക്ഷമായി തീരാറുമുണ്ട്. ചിലരില്‍ അടിക്കടി ഈ രോഗം കണ്ടുവരുന്നുണ്ട്. വായ്പുണ്ണിന് ഏതെങ്കിലും കൃത്യമായ ഒരു കാരണം വൈദ്യശാസ്ത്രം ഇതുവരെ കണ്ടെത്തിയിട്ടില്ല.

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

12 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

15 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

16 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

17 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

19 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

20 hours ago