ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മോണ്‍സ്റ്റര്‍. ‘പുലിമുരുകന്’ ശേഷം വൈശാഖ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ്. ലക്കിസിങ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പാണ് മോഹന്‍ലാലിന്റേത്.
‘മോണ്‍സ്റ്റര്‍’ ഏത് ഴോണറിലെ സിനിമയാണെന്ന് ഇപ്പോഴും പറയാറായിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി ഹണി റോസ്. ‘മോണ്‍സ്റ്ററി’ല്‍ ഭാമിനി എന്ന കഥാപാത്രമായാണ് ഹണി റോസ് എത്തുന്നത്.
‘മോണ്‍സ്റ്റര്‍’ വളരെ വ്യത്യസ്തമായ ഒരു സിനിമയാണ്. ഏത് ഴോണര്‍ ആണെന്ന് ഇപ്പോഴും പറയാറായിട്ടില്ല. ഒരുപക്ഷേ ഞാന്‍ ചെയ്ത ഏറ്റവും മികച്ച കഥാപാത്രമാണ് ഭാമിയെന്ന് ഹണി റോസ് പറയുന്നു.
ധാരാളം ഷേഡുകള്‍ ഉള്ള കഥാപാത്രം, ഷൂട്ടിങ്ങിനിടെ എനിക്ക് വളരെ ഇഷ്ടപ്പെട്ടതും ഞാന്‍ എന്നെ കൂടുതല്‍ ഇന്‍വെസ്റ്റ് ചെയ്തതും ഭാമിയ്ക്ക് വേണ്ടിയാണെന്ന് താരം പറയുന്നു.
ഭാമിയുടെ സിനിമയായി ചിത്രത്തിനെ കാണണമെന്ന് വൈശാഖ് സാര്‍ പറഞ്ഞിരുന്നു. കാരണം ഭാമിയാണ് ഈ സിനിമയിലുടനീളം സ്ഥിരമായി നില്‍ക്കുന്നതെന്നും താരം പറയുന്നു.
എന്റര്ടെയ്ന്മെന്റ് ത്രില്ലായിരിക്കും മോണ്‍സ്റ്റര്‍ എന്ന് വൈശാഖ് പറഞ്ഞിരുന്നു. താന്‍ സ്ഥിരം ചെയ്യുന്ന തരത്തിലെ മാസ് ഫ്ലേവറുകള്‍ നിറഞ്ഞ ചിത്രമായിരിക്കില്ല മോണ്‍സ്റ്റര്‍ എന്നും അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…