ട്രെഡീഷണല്‍ ലുക്കില്‍ അതീവ സുന്ദരിയായി ഹണി റോസ്!!

Follow Us :

മലയാളത്തിന്റെ പ്രിയ താരമാണ് നടി ഹണി റോസ്. അടുത്തിടെ താരം തെന്നിന്ത്യയിലേക്കും ചുവടുവച്ചിരുന്നു. സോഷ്യലിടത്തും വൈറല്‍ താരമാണ് ഹണി. ഫോട്ടോഷൂട്ടുകളും വീഡിയോകളുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും ബോഡി ഷെയിമിംഗിന് ഇരയാകുന്ന താരമാണ് നടി. പലപ്പോഴും സെക്‌സി ലുക്കിലാണ് എത്താറുള്ളത്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്. ഇത്തവണ ട്രെഡീഷണല്‍ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. മുല്ലപ്പൂ ചൂടി മഞ്ഞ സാരിയും നീല ബ്ലൗസും അണിഞ്ഞ് ട്രഡീഷണല്‍ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.

2005-ല്‍ പുറത്തിറങ്ങിയ വിനയന്‍ സംവിധാനം ചെയ്ത ‘ബോയ് ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് മലയാള സിനിമയിലേക്ക് എത്തുന്നത്. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരുള്ള താരമായിരിക്കുകയാണ് ഹണി റോസ്.

ആഘോഷ് വൈഷ്ണവാണ് താരത്തിന്റെ ട്രെഡീഷണല്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത്.
നവാഗത സംവിധായികയായ ആനന്ദിനി ബാലസംവിധാനം ചെയ്യുന്ന ‘റേച്ചല്‍’ ആണ് ഹണിയുടെ പുതിയ ചിത്രം. ചിത്രത്തിന്റെ പോസ്റ്ററുകളെല്ലാം ഏറെ ശ്രദ്ധേയമായിരുന്നു. ഇറച്ചി വെട്ടുകാരിയായിട്ടാണ് താരം ചിത്രത്തിലെത്തുന്നത്.