മലയാള താരങ്ങളുടെ സംഘടനയായ അമ്മയ്ക്ക് ഇനി പുതിയ ഭാരവാഹികള്‍. ഏറെ നാളായി തുടര്‍ന്ന അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് താരസംഘടനയില്‍ പുതിയ തിരഞ്ഞെടുപ്പ് നടന്നത്. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തും ഇടവേള ബാബു ജനറല്‍ സെക്രട്ടറി സ്ഥാനത്തും തുടരും.വര്‍ഷങ്ങളായി തുടരുന്ന അംഗം കൂടിയാണ് ഇപ്പോള്‍ ഇടവേള ബാബു.
നടിമാര്‍ക്ക് വലിയ രീതിയിലുള്ള പരിഗണന അമ്മ നല്‍കുന്നില്ല എന്ന ആരോപണത്തെ അസ്ഥാനത്താക്കി ഇത്തവണ അഞ്ച് വനിതകളാണ് കമ്മിറ്റിയില്‍ ഉള്ളത്. വൈസ് പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ടതില്‍ ഒരാള്‍ വനിതയാണ്. വൈസ് പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ടവര്‍ രണ്ടുപേര്‍ ആണ് ഒരാള്‍ ശ്വേതാമേനോന്, മറ്റൊരാള്‍ മണിയന്‍പിള്ളരാജു. അതേസമയം മത്സരിച്ച ആശാശരത് പരാജയപ്പെട്ടു.ഔദ്യോഗിക പാനലില്‍ നേരത്തെ ഉണ്ടായിരുന്ന നിവിന്‍ പോളിയേയും ഹണി റോസിനേയും പരാജയപ്പെടുത്തി ഔദ്യോഗിക പാനലിനു എതിരെ മത്സരിച്ച ലാലും വിജയ് ബാബുവും വിജയിച്ചു.
ബാബുരാജ്, മഞ്ജു പിള്ള, ലെന, രചന നാരായണന്‍കുട്ടി, സുരഭി, സുധീര്‍ കരമന, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന് എന്നിവരാണ് വിജയിച്ച മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍. എല്ലാ പരാതികള്‍ക്കും അവസാനം കണ്ടാണ് ഇത്തവണ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ വന്നിരിക്കുന്നത്. പക്ഷെ, സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചൂടു പിടിച്ച ചര്‍ച്ച എങ്ങനെയാണ് നിവിന്‍പോളി പരാജയപ്പെട്ടത് എന്നാണ്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…